For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിരിയും മുമ്പ് സമാന്തയും നാഗ ചൈതന്യയും കുഞ്ഞിനെക്കുറിച്ച് ആലോച്ചിരുന്നു; സിനിമ വിടാന്‍ ഒരുങ്ങി സാം

  |

  ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ സമാന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. സാമിന്റേയും ചൈയ്യുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചു. ദമ്പതികള്‍ക്ക് ഒരു മാതൃക എന്ന നിലയിലായിരുന്നു ആരാധകര്‍ ഇരുവരേയും കണ്ടിരുന്നത്. എന്നാല്‍ ആ സന്തോഷത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. തങ്ങളുടെ പ്രണയത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു.

  സിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂ

  തങ്ങള്‍ തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിച്ചിരിക്കുകയാണെന്നും എന്നാല്‍ സൗഹൃദം തുടരുിമെന്നും സാമും നാഗ ചൈതന്യയും ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്ത. സമാന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ പേരില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് പിന്‍വലിക്കുകയായിരുന്നു. ഇതോടെയായിരുന്നു ഇരുവരും പിരിയുകയാണോ എന്ന സംശയം ആരാധകരില്‍ ഉയര്‍ന്നത്. ഒടുവില്‍ ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് തങ്ങള്‍ പിരിയുകയാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു.

  Samantha

  എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് സമാന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചിട്ടില്ല. ഇന്നും ഇതിന് പിന്നിലെ കാരണം തിരയുകയാണ് ചില ആരാധകര്‍. താരങ്ങള്‍ക്ക് മറ്റ് പ്രണയങ്ങളുണ്ടായിരുന്നതായും ജോലി സംബന്ധമായ അഭിപ്രായ ഭിന്നതയായിരുന്നുവെന്നുമൊക്കെയാണ് ആരാധകരുടേയും സോഷ്യല്‍ മീഡിയയുടേയും തിയറികള്‍. അതേസമയം വിവാഹ മോചനത്തിലേക്ക് എത്തുന്നതിന് മുമ്പ് സമാന്തയും നാഗ ചൈതന്യയും ഒരു കുടുംബത്തെക്കുറിച്ചുള്ള ചിന്തകളിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. ഒരു കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിനെക്കുറിച്ചും വളര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെ സമാന്തയും നാഗ ചൈതന്യയും തുറന്ന് സംസാരിച്ചിട്ടുണ്ട്.

  വിവാഹ ശേഷം 2018 ല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രം പിന്നിട്ടപ്പോള്‍ നല്‍കിയ അഭിമുഖത്തില്‍ കുട്ടിയെക്കുറിച്ച് സമാന്ത തന്നെ പറഞ്ഞിരുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്ത മനസ് തുറന്നത്. കുട്ടിയുണ്ടായാല്‍ തന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കുഞ്ഞിനായിരിക്കുമെന്നാണ് സമാന്ത പറഞ്ഞത്. തനിക്ക് നല്ലൊരു ബാല്യകാലമുണ്ടായിരുന്നില്ല. അതിനാല്‍ കുട്ടിയുടെ കാര്യത്തില്‍ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്താനായി താന്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്ന തരത്തിലായിരുന്നു സമാന്ത സംസാരിച്ചത്. പിന്നീട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലും താരം ഇത് ആവര്‍ത്തിച്ചിരുന്നു.

  'ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുത്', അപേക്ഷയുമായി കുടുംബവിളക്ക് താരം

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  എന്തായാലും ഇന്ന് എല്ലാം പഴയകഥകള്‍ മാത്രമാണ്. സമാന്തയും നാഗ ചൈതന്യയും കഴിഞ്ഞ ഒക്ടോബര്‍ ആറിന് തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു. 2017 ലായിരുന്നു താരവിവാഹം. തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നത് സിനിമാലോകത്ത് വലിയ വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ സമാന്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ കുപ്രചരണങ്ങളുണ്ടായിരുന്നു. സമാന്തയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും സമാന്ത ഗര്‍ഭച്ഛിദ്രത്തതിന് വിധേയയായെന്നു വരെ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ സമാന്ത രംഗത്ത് വരികയും വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.

  Read more about: samantha naga chaitanya
  English summary
  Reports Says Samantha And Naga Chaitanya Had Plans For A Baby And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X