twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീകുമാര്‍ മേനോനില്‍ മോഹന്‍ലാലിന് വിശ്വാസമില്ല? രണ്ടാമൂഴത്തിനായി മറ്റൊരാളെ സമീപിച്ചിരുന്നു, പക്ഷേ?

    |

    വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തന്റെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കുന്നതിനായി മൂന്നു മാസത്തെ ഇടവേള നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ഒടിയന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത് രണ്ടാമൂഴത്തിലാണ്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല ഇപ്പോള്‍ ലഭിക്കുന്നത്.

    പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു, ചിത്രങ്ങള്‍ കാണൂ!പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു, ചിത്രങ്ങള്‍ കാണൂ!

    ഒടിയന്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ രണ്ടാമൂഴം എന്നുതുടങ്ങുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇടയ്ക്ക് ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍വാങ്ങിയെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടി വല്യുപ്പയായിട്ട് ഒരുവര്‍ഷം, കുഞ്ഞിക്കയുടെ കുഞ്ഞാവയ്ക്കിത് നല്ല നാള്‍, പുതിയ ഫോട്ടോ വൈറല്‍!മമ്മൂട്ടി വല്യുപ്പയായിട്ട് ഒരുവര്‍ഷം, കുഞ്ഞിക്കയുടെ കുഞ്ഞാവയ്ക്കിത് നല്ല നാള്‍, പുതിയ ഫോട്ടോ വൈറല്‍!

    ആദ്യം സമീപിച്ചിരുന്നത് മറ്റൊരു സംവിധായകനെ

    ആദ്യം സമീപിച്ചിരുന്നത് മറ്റൊരു സംവിധായകനെ

    സന്തോഷ് ശിവനെയായിരുന്നു മോഹന്‍ലാല്‍ ആദ്യം സമീപിച്ചത്. അദ്ദേഹവുമായി ഏറെ അടുപ്പമുള്ള വൃത്തമാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിനോടൊപ്പം നേരത്തെ മോഹന്‍ലാല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അത് മുന്‍നിര്‍ത്തിയാണ് താരം ഈ നീക്കം നടത്തിയത്. എന്നാല്‍ അനുകൂലമായ മറുപടിയായിരുന്നില്ല സംവിധായകനില്‍ നിന്നും ലഭിച്ചത്. ഇതോടെയാണ് മോഹന്‍ലാല്‍ തീരുമാനം മാറ്റിയത്.

    ആരായിരുന്നു ആ സംവിധായകന്‍?

    ആരായിരുന്നു ആ സംവിധായകന്‍?

    സന്തോഷ് ശിവനെയായിരുന്നു മോഹന്‍ലാല്‍ ആദ്യം സമീപിച്ചത്. അദ്ദേഹവുമായി ഏറെ അടുപ്പമുള്ള വൃത്തമാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിനോടൊപ്പം നേരത്തെ മോഹന്‍ലാല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അത് മുന്‍നിര്‍ത്തിയാണ് താരം ഈ നീക്കം നടത്തിയത്. എന്നാല്‍ അനുകൂലമായ മറുപടിയായിരുന്നില്ല സംവിധായകനില്‍ നിന്നും ലഭിച്ചത്. ഇതോടെയാണ് മോഹന്‍ലാല്‍ തീരുമാനം മാറ്റിയത്.

     സംവിധായകന്‍റെ മറുപടി?

    സംവിധായകന്‍റെ മറുപടി?

    നിരവധി ബിഗ് പ്രൊജക്റ്റുകളുമായി ആകെ തിരക്കിലാണ് അദ്ദേഹം. മണിരത്‌നത്തിന്റെ സിനിമ ഏറ്റെടുത്തിരുന്ന അവസരത്തിലായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തെ സമീപിച്ചിരുന്നത്. സ്വന്തം ചിത്രവും അദ്ദേഹത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചിത്രം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് കാണിച്ച് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് ഈ ദൗത്യം ഒടിയന്‍ സംവിധായകനിലേക്കെത്തിയത്.

    സംവിധായകനില്‍ വിശ്വാസമില്ല?

    സംവിധായകനില്‍ വിശ്വാസമില്ല?

    മോഹന്‍ലാലിന് വിഎ ശ്രീകുമാര്‍ മേനോനില്‍ വിശ്വാസമില്ലേയെന്ന സംശയമാണ് ഈ സംഭവം ഉയര്‍ത്തുന്നത്. പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ പരിചയവുമായാണ് ശ്രീകുമാര്‍ മേനോന്‍ സിനിമയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ വെച്ച് ചെയ്ത പരസ്യങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ അതെങ്ങനെയായിരിക്കും എന്നറിയാനായി സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

    ഒടിയനെ ആശ്രയിച്ചിരിക്കും

    ഒടിയനെ ആശ്രയിച്ചിരിക്കും

    വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയാണ് ഒടിയന്‍. 123 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഒടിയന്റെ റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ സിനിമയുടെ നിലവാരം അറിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് വിലയിരുത്താനാവൂ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളുമൊക്കെയായി വാനോളം പ്രതീക്ഷയാണ് ചിത്രം സമ്മാനിക്കുന്നത്. ഇത് സഫലീകരിക്കാന്‍ അദ്ദേഹത്തിനാവുമോയെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.

    ക്ലൈമാക്‌സിനിടയില്‍ സംഭവിച്ചത്?

    ക്ലൈമാക്‌സിനിടയില്‍ സംഭവിച്ചത്?

    ഒടിയന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടയില്‍ സിനിമയുടെ സംവിധായകനെ മാറ്റാന്‍ നീക്കം നടന്നിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിര്‍മ്മാതാവിന്റെ അനാവശ്യ ഇടപെടലുകള്‍ സംവിധായകനെ അസ്വസ്ഥനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് പത്മകുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന് സംവിധായകനില്‍ വേണ്ടത്ര വിശ്വാസമില്ലാത്തതിനാലാണ് ഇതെന്നും വാദങ്ങളുണ്ടായിരുന്നു.

    1000 കോടി ബഡ്ജറ്റില്‍ ഒരുക്കുന്നു

    1000 കോടി ബഡ്ജറ്റില്‍ ഒരുക്കുന്നു

    മലയാളത്തില്‍ രണ്ടാമൂഴമെന്നാണ് പേര് നല്‍കിയത്. എന്നാല്‍ അന്യഭാഷകളില്‍ മഹാഭാരതമെന്നാണ് പേര് നല്‍കിയിട്ടുള്ളത്. 1000 കോടി ബഡ്ജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത്. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടുഭാഗമായാണ് സിനിമ തിയേറ്ററുകളിലേക്കെത്തുക.ആദ്യ ഭാഗം പുറത്തിറങ്ങി 100 ദിനം പിന്നിടുന്നതിനിടയില്‍ രണ്ടാം ഭാഗവും എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. അഭിനയ ജീവിതത്തില്‍ സ്വപ്‌ന കഥാപാത്രമാണ് ഭീമനെന്നാണ് മോഹന്‍ലാല്‍ ഈ അവസരത്തെ വിശേഷിപ്പിച്ചത്. തിരിച്ച് വരവില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്.

    English summary
    Was Santosh Sivan the first choice to helm Mohanlal's magnum opus?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X