Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മാരി 2വില്‍ ഓട്ടോ ഡ്രൈവറായി സായി പല്ലവി! ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായി പല്ലവി. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിനു ശേഷം നിരവധി അവസരങ്ങളാണ് സായിക്ക് ലഭിച്ചിരുന്നത്. തമിഴ്,തെലുങ്ക് ഭാഷകളിലാണ് നടിയിപ്പോള്‍ കൂടുതലായും അഭിനയിച്ചുവരുന്നത്. തമിഴില്‍ എ,എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.
ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? ചോദ്യത്തിന് കീര്‍ത്തി നല്കിയ മറുപടി ഇങ്ങനെ!
ദിയയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. ധനുഷ് നായകനാവുന്ന മാരി 2വില്‍ സായി പല്ലവി തന്നെയാണ് നായികയാവുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ധനുഷിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗമാണ്. ടൊവിനോ തോമസാണ് ചിത്രത്തില്‍ ധനൂഷിന്റെ വില്ലനായി എത്തുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ ചിത്രത്തില്‍ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സായിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
റോബോ ശങ്കര്‍, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യുവന് ശങ്കര്‍ രാജയാണ് മാരി 2വിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഈ വര്‍ഷം അവസാനമാണ് മാരി 2 തിയ്യേറ്ററുകളിലേക്കത്തുന്നത്. അതേസമയം മാരി 2വിനു പുറമെ സൂര്യ നായകനാവുന്ന പുതിയ ചിത്രത്തിലും സായി തന്നെയാണ് നായികയാവുന്നത്. എന്‍ജികെ എന്ന പേരിട്ടിരിക്കുന്ന ചിത്രം ശെല്വരാഘനാണ് സംവിധാനം ചെയ്യുന്നത്.
ആക്ഷന്‍ റാണിയായി നയന്‍താരയെത്തുന്നു! കൊലമാവ് കോകിലയുടെ ആദ്യ ടീസര്‍ പുറത്ത്! കാണൂ
സാവിത്രിയുടെ തെറ്റുകള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല: മനസ് തുറന്ന് കീര്‍ത്തി സുരേഷ്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍