twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനപ്രിയ നായകന്റെ തിയേറ്ററിലെ കാര്യങ്ങള്‍ അത്ര ജനപ്രിയമല്ല , വ്യാപക പ്രചരണവുമായി സോഷ്യല്‍ മീഡിയ

    ഒരുമാസത്തോളം നീണ്ടു നിന്ന തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ രക്ഷപ്പെടുത്തിയത് ജനപ്രിയനായകന്‍ ദിലീപായിരുന്നു.

    By Nihara
    |

    ഒരൊറ്റ റിലീസ് ചിത്രവുമില്ലാത്ത ക്രിസമസാണ് കടന്നുപോയത്. ഒരുമാസത്തോളം നീണ്ടു നിന്ന തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ രക്ഷപ്പെടുത്തിയത് ജനപ്രിയനായകന്‍ ദിലീപായിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള പ്രശനത്തില്‍ നിന്നും സിനിമാ മേഖലയെ കരകേറ്റാനായി ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയാണ്.

    വിലക്കുകളും സമരവും സൃഷ്ടിച്ച് മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിനെതിരെയും ഏകപക്ഷീയമായ തീരുമാനത്തിനുമെതിരെയുള്ള പ്രതിവിധിയായാണ് ദിലീപിന്റെ സംഘടനയെ സിനിമാപ്രവര്‍ത്തകര്‍ കണ്ടിരുന്നത്. എന്നാല്‍ താരത്തിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

    സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ ഡി സിനിമാസ്

    ഡി സിനിമാസിനെക്കുറിച്ചുള്ള വിവാദം

    സമൂഹമാധ്യമങ്ങളിലൂടെയാണ് ഡി സിനിമാസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നത്. കേരളത്തിലെ മുന്‍നിര തിയേറ്ററികളില്‍ എങ്ങും ഇല്ലാത്തത്ര തരത്തിലുള്ള പകല്‍ക്കൊള്ളയാണ് ഡി സിനിമാസില്‍ നടക്കുന്നതെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

    ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ  ലോകം അറിഞ്ഞു

    ചര്‍ച്ചയ്ക്ക് തിരി കൊളുത്തി ഫേസ്ബുക്ക്

    പ്രമുഖ സിനിമാ പ്രവര്‍ത്തകരുടേത് അടക്കമുള്ള തിയേറ്ററുകളില്‍ പോലും ഈടാക്കത്ര തരത്തിലുള്ള ചാര്‍ജാണ് വിവിധ ഇനത്തിലായി വാങ്ങിക്കുന്നതെന്ന ആരോപണവും ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

    അത്ര ജനപ്രീതി ഇല്ല

    ജനപ്രിയമല്ലാത്ത കാര്യങ്ങള്‍

    പേരിലെ ജനപ്രീതി തിയേറ്ററിന്റെ കാര്യത്തില്‍ നിലനിര്‍ത്താന്‍ താരത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തൃശ്ശൂരിലെ പ്രധാന സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നമ്മുടെ സ്വന്തം ചാലക്കുടി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഡി സിനിമാസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.

    റിലീസ് ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ തീരുമാനം

    തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്‌സ്

    പുതിയ സിനിമകളൊന്നും റിലീസ് ചെയ്യാത്ത സാഹചര്യത്തില്‍ തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്‌സ് പണിയാനാണ് തന്റെ തീരുമാനമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരുന്നു.

    പുതിയ സംഘടനയില്‍ ചേരില്ല

    നിലപാടില്‍ മാറ്റമില്ല

    പുതിയ സംഘടനയുമായി സഹകരിച്ചാല്‍ മാത്രമേ സിനിമാ റിലീസുകള്‍ നല്‍കൂയെന്ന നിലപാടിലാണ് പുതിയ സംഘടന നേതൃത്വം. എന്നാല്‍ താന്‍ അതിന് വഴങ്ങില്ല. തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ .

    പുതിയ റിലീസില്ലാത്തതുകൊണ്ട് ഒരു നഷ്ടവുമില്ല

    നഷ്ടങ്ങളൊന്നുമില്ല

    ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററികളിലേക്കെത്തി. പുതിയ സിനിമകളൊന്നും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

    ലോ ക്ലാസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലെ കാരണം

    ലോ ക്ലാസ് സിനിമ കാണിക്കാന്‍ നിര്‍ബന്ധിതനായി

    ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി പാരഡൈസില്‍ അഞ്ചു സ്‌ക്രീനാണുള്ളത്. തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായി 50 പേരുണ്ട്. അവരുടെ ജീവിത വരുമാനം തിയേറ്ററില്‍ നിന്നു മാത്രമാണ്. അതു കൊണ്ടാണ് ലോ ക്ലാസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ബഷീര്‍ വ്യക്തമാക്കി.

    English summary
    social media against theatre complex.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X