For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അമ്മ നടത്തിയ പ്രഹസനം, നിറം മങ്ങിയ 'അമ്മമഴവില്ല്', ലക്ഷ്യമിതായിരുന്നു

  |

  താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ അമ്മമഴവില്ല് അടുത്തിടെയായിരുന്നു അരങ്ങിലെത്തിയത്. പരിപാടിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും റിഹേഴ്‌സല്‍ ക്യാംപിലെ ചിത്രങ്ങളുമൊക്കെയായി വന്‍പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ വേദിയിലെത്തിയപ്പോള്‍ എല്ലാമൊരു തട്ടിക്കൂട്ട് പരിപാടിയായി അവസാനിക്കുകയായിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലക്ഷക്കണക്കിന് പേരാണ് പരിപാടി നേരിട്ട് ആസ്വദിക്കാനെത്തിയത്.

  കഴിഞ്ഞ ദിവസമായിരുന്നു പരിപാടി മഴവില്‍ മനോരമ ചാനലില്‍ പ്രക്ഷേപണം ചെയ്തത്. രണ്ട് ഭാഗങ്ങളിലായി സംപ്രേഷണം ചെയ്ത പരിപാടി കണ്ടപ്പോഴാണ് കാഴ്ചക്കാര്‍ ശരിക്കും നിരാശരായത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലവാരത്തകര്‍ച്ചയും താരാധിപത്യവും തട്ടിക്കൂട്ട് പരിപാടിയായുമൊക്കെയാണ് ഇത്തവണത്തെ പരിപാടിയെ വിലയിരുത്തിയിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കാതിരുന്നവരോട് പ്രത്യേക ബഹുമാനം തോന്നിയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

  നിറം മങ്ങിയ അമ്മമഴവില്ല്

  നിറം മങ്ങിയ അമ്മമഴവില്ല്

  അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് അന്തപുരിയില്‍ മഴവില്ല് വിരിയിച്ചുവെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത്. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി പരിപാടി തട്ടിലെത്തിയപ്പോള്‍ തട്ടിക്കൂട്ട് കലാപരിപാടിയായാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. താരങ്ങളില്‍ പലരും ശരിക്കും വെറുപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  എല്ലാമൊരു നാടകമായിരുന്നു?

  എല്ലാമൊരു നാടകമായിരുന്നു?

  ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടത്തിയൊരു നാടകമായിരുന്നു ഇതെന്ന തരത്തിലുള്ള ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ലഭിച്ചിട്ടും നിലവാരത്തകര്‍ച്ചയായിരുന്നു ഫലം. സംവിധാനത്തിലെ മികവും പ്രധാന പ്രശ്‌നമായിരുന്നുവെന്ന തരത്തിലും വിലയിരുത്തലുകളുണ്ട്.

  വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍

  വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍

  തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ എന്തൊക്കെ പരിപാടി നടത്തിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി വരികയാണ്. അതിനിടയില്‍ ചൂണ്ടിക്കാണിക്കാനായാണ് ഈ ഇവന്റ് നടത്തിയതെന്ന തരത്തിലും പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.തട്ടിക്കൂട്ട് കലാപരിപാടിയായി നടത്തിയതിന് പിന്നിലെ പ്രധാന കാരണം ഇലക്ഷനാണെന്നും ചിലര്‍ പറയുന്നു.

  ഒരേയൊരു നേട്ടം മാത്രം

  ഒരേയൊരു നേട്ടം മാത്രം

  മലയാള സിനിമയിലെ അവശത അനുഭവിക്കുന്ന കലാകാരന്‍മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് അമ്മമഴവില്ല് നടത്തിയത്. പരിപാടിയിലൂടെ പ്രതീക്ഷിച്ച ധനശേഖരണം നടന്നുവെന്നുള്ളതാണ് ഏകനേട്ടം. പത്ത് ലക്ഷം രൂപയാണ് മുഖ്യാതിഥിയായി പങ്കെടുത്ത സൂര്യ നല്‍കിയത്. മഴവില്‍ മനോരമ ചാനലും പരിപാടിക്കായി വന്‍തുക മുടക്കിയിട്ടുണ്ട്. പരിപാടി സംപ്രേഷണം ചെയ്യുന്നതോടെ ചാനലില്‍ നിന്നുള്ള തുകയും ലഭിക്കും.

  പ്രതീക്ഷിച്ചത്ര വിജയകരമായിരുന്നില്ല

  പ്രതീക്ഷിച്ചത്ര വിജയകരമായിരുന്നില്ല

  താരസംഘടനയുടെ ഇത്തവണത്തെ പരിപാടി പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ലെന്ന് സിനിമാക്കാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുണ്ട്. അമ്മയും മഴവില്‍ മനോരമയും ഒരുമിച്ചപ്പോഴൊക്കെ മോശമല്ലാത്ത പരിപാടിയായിരുന്നു നടത്തിയത്. ഇത്തവണത്തെ പരിപാടിയില്‍ ചില താരങ്ങള്‍ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

  സൂര്യയുടെ വരവില്‍ വിയോജിപ്പ്

  സൂര്യയുടെ വരവില്‍ വിയോജിപ്പ്

  അവസാന നിമിഷമാണ് പരിപാടിയിലേക്ക് മുഖ്യാതിഥിയായി സൂര്യയെ നിശ്ചയിച്ചത്. യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെയാണ് താരം എത്തിയത്. പങ്കെടുത്തുവെന്ന് മാത്രമല്ല പത്ത് ലക്ഷം രൂപ സംഭാവനയും നല്‍കിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍ താരത്തെ മുഖ്യാതിഥിയായി ക്ഷണിച്ചതിന് എതിര്‍പ്പ് പ്രകടിപ്പിച്ച് ചില താരങ്ങള്‍ തുടക്കത്തിലേ രംഗത്തെത്തിയിരുന്നു.

  എടുത്തുപറയാനായി ഒന്നുമില്ലായിരുന്നു

  എടുത്തുപറയാനായി ഒന്നുമില്ലായിരുന്നു

  പ്രായത്തെ വകവെക്കാതെ ബോറടിപ്പിക്കുന്ന തരത്തിലുള്ള കോപ്രായങ്ങളുമായാണ് മിക്ക താരങ്ങളും വേദിയിലേക്ക് എത്തിയത്. എടുത്തുപറയാനായി നല്ലൊരു സ്‌കിറ്റോ, പാട്ടോ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

  നര്‍ത്തകിമാര്‍ മോശമാക്കിയില്ല, പക്ഷേ

  നര്‍ത്തകിമാര്‍ മോശമാക്കിയില്ല, പക്ഷേ

  ആശാ ശരത്ത്, ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായര്‍ എന്നിവര്‍ മനോഹരമായ നൃത്തവുമായെത്തിയെങ്കിലും സാങ്കേതികപ്പിഴവ് കാരണം ഇത് കൃത്യമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. ആരാണ് നൃത്തം ചെയ്യുന്നതെന്ന് പോലും മനസ്സിലാവാത്ത തരത്തിലായിരുന്നു പരിപാടിയുടെ എഡിറ്റിങ്ങെന്നും ആക്ഷേപമുണ്ട്.

  ദിലീപ് ഇല്ലാത്തതിന്‍രെ കുറവ്

  ദിലീപ് ഇല്ലാത്തതിന്‍രെ കുറവ്

  അമ്മയുടെ സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ ദിലീപ് ഇല്ലാത്തതിന്‍രെ കുറവാണ് ഇതിനൊക്കെ കാരണമെന്നും പറയുന്നവരും വിരളമല്ല. താരത്തെ അതിഥിയായെങ്കിലും പങ്കെടുപ്പിക്കണമെന്ന അഭിപ്രായമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ ഈ നിര്‍ദേശം സ്വീകരിക്കപ്പെടാതെ പോവുകയായിരുന്നു.

  English summary
  AMMA Mazhavil didnt get good response from viewers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X