For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശ്വസിക്കുന്നവരെ ഒരിക്കലും വഞ്ചിക്കരുത്! വെങ്കടേഷിന്റെ കുറിപ്പ് സമാന്തയെ ലക്ഷ്യം വച്ചോ?

  |

  ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ വെറും നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു. ആരാധകരെ ഏറെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായിരുന്നു താരങ്ങളുടെ വേര്‍ പിരിയാനുള്ള തീരുമാനം. ഒരു മാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു ഇരുവരും തങ്ങള്‍ പിരിയുകയാണെന്ന് അറിയിച്ചത്.

  അതീവ സുന്ദരിയായി വാമിക ഖബ്ബി, ഗുസ്തിക്കാരിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  സമാന്തയും നാഗ ചൈതന്യയും തങ്ങള്‍ എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഔദ്യോഗികമായി എവിടേയും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കാരണങ്ങളും കഥകളുമെല്ലാം സൃഷ്ടിക്കുന്നുണ്ട്. തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ സമാന്ത തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ താരം കോടതി കയറുകയും ചെയ്തിരുന്നു.

  Venkatesh

  ഇതിനിടെ ഇപ്പോഴിതാ തെലുങ്ക് സിനിമയിലെ മറ്റൊരു സൂപ്പര്‍ താരമായ വെങ്കടേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വേര്‍ പിരിയലിനോട് ചേര്‍ത്തു വായിക്കപ്പെടുകയാണ്. സമാന്തയുടെയോ നാഗ ചൈതന്യയുടേയോ പേര് വെങ്കടേഷ് തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും താരത്തിന്റെ വാക്കുകളെ സമാന്തയും നാഗ ചൈതന്യയുമായി ബന്ധപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''നിങ്ങളെ ഇഷ്ടപ്പെടുന്നവരെ ദുരുപയോഗം ചെയ്യരുത്. നിങ്ങളെ ആവശ്യമുള്ളവരോട് തിരക്കാണെന്ന് പറയരുത്. നിങ്ങളെ വിശ്വസിക്ക്ുന്നവരെ ഒരിക്കലും വഞ്ചിക്കരുത്. നിങ്ങളെ എന്നും ഓര്‍ത്തിരിക്കുന്നവരെ ഒരിക്കലും മറക്കരുത്'' എന്നായിരുന്നു വെങ്കടേഷിന്റെ കുറിപ്പ്. താരത്തിന്റെ വാക്കുകള്‍ സമാന്തയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വാദം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഒക്ടോബര്‍ രണ്ടിന് ട്വിറ്ററിലൂടെയാണ് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സമാന്തയും നാഗ ചൈത്യയും ആരാധകരെ അറിയിച്ചത്.

  ഒരു മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചയായിരുന്നു നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. സമാന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് എടുത്ത് മാറ്റുന്നതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങള്‍ ഉയരുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതോടെ ആരാധകരുടെ സംശയം ശക്തമാവുകയായിരുന്നു. പിന്നാലെ ഇരുവരും ആ വാര്‍ത്ത അറിയിക്കുകയായിരുന്നു.

  'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ദ ഫാമിലി മാന്‍ ടുവിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്. ആമസോണ്‍ പ്രൈം സീരീസിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് റോളിലായിരുന്നു സമാന്ത എത്തിയത്. ഇതോടെ താരം ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചില സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലവ് സ്‌റ്റോറിയാണ് നാഗ ചൈതന്യയുടെ അ്‌വസാനം പുറത്തിറങ്ങിയ സിനിമ. സായ് പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. പിന്നാലെയായിരുന്നു വിവാഹ മോചന വാര്‍ത്ത താരങ്ങള്‍ അറിയിക്കുന്നത്.

  Read more about: venkatesh samantha naga chaitanya
  English summary
  Venkatesh's Latest Post Is Being Read As Related To Samantha And Naga Chaitanya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X