twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗില്‍ വൈഡ് റിലീസ്: പൃഥ്വിരാജിനും ലിസ്റ്റിന്‍ സ്റ്റീഫനും എട്ടിന്റെ പണി! വരുംചിത്രങ്ങള്‍ക്ക് വിലക്ക്

    |

    അന്യഭാഷാ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകള്‍ക്ക് റിലിസിന് ശേഷവും മികച്ച പിന്തുണയാണ് സിനിമാപ്രേമികള്‍ നല്‍കുന്നത്. സൂര്യ, വിജയ്, കാര്‍ത്തി, വിക്രം തുടങ്ങി തമിഴതത്തിന്റെ സ്വന്തം താരങ്ങള്‍ക്ക് കേരളത്തിലും ആരാധകരേറെയാണ്. ബ്രഹ്മാണ്ഡമായാണ് ഓരോ റിലീസിനും കൊണ്ടാടാറുള്ളത്. അറ്റ്‌ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ സിനിമയായ ബിഗിലിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത്.

    അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സംവിധാനത്തിലുമൊക്കെ കൈവെച്ചിട്ടുണ്ട് പൃഥ്വിരാജ്. മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. തൊട്ടതെല്ലാം പൊന്നാക്കുന്ന നിര്‍മ്മാതാക്കളിലൊരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക് മുതലിങ്ങോട്ടുള്ള സിനിമകളെല്ലാം മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാജിക് ഫ്രെയിംസായിരുന്നു ബിഗിലിനെ കേരളത്തിലേക്ക് എത്തിച്ചത്. അന്യഭാഷാ ചിത്രങ്ങള്‍ക്ക് വൈഡ് റിലീസ് അനുവദിക്കില്ലെന്ന നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് പൃഥ്വിയും ലിസ്റ്റിനും പ്രവര്‍ത്തിച്ചതെന്നും ഇവരുടെ വരാനിരിക്കുന്ന സിനിമകളെ ഇത് ബാധിക്കുമെന്ന തരത്തിലുമൊക്കെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

    വൈഡ് റിലീസ് അനുവദനീയമല്ല

    മലയാള ചിത്രങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷയിലെ ചിത്രങ്ങള്‍ക്കും കേരളത്തില്‍ നിന്നും മികച്ച പ്രതികരണവും സ്വീകാര്യതയും സാമ്പത്തിക വിജയവുമൊക്കെ ലഭിക്കാറുണ്ട്. എന്നാല്‍ അടുത്തിടെയാണ് കേരളത്തില്‍ അന്യഭാഷാ സിനിമകള്‍ക്ക് വൈഡ് റിലീസ് പാടില്ലെന്ന തീരുമാനം വന്നത്. ജനുവരിയിലായിരുന്നു ഇത്. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്നായിരുന്നു ഇതേക്കുറിച്ച് തീരുമാനിച്ചത്.

    മലയാളത്തിന് നഷ്ടം

    ഇത്തരത്തിലുള്ള വൈഡ് റിലീസുകള്‍ മലയാള സിനിമയെ ബാധിക്കുന്നതും അന്യഭാഷ സിനിമകള്‍ വരുത്തിവെക്കുന്ന നഷ്ടവുമൊക്കെയായിരുന്നു ഇതിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്. വൈഡ് റിലീസാണെങ്കില്‍ നേരത്തെ തന്നെ അനുമതി വാങ്ങണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ തമിഴ് സിനിമകള്‍ക്കൊന്നും വൈഡ് റിലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബിഗില്‍ ഈ നിര്‍ദേശം അവഗണിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

    ലിസ്റ്റില്‍ നല്‍കിയത് പോലെയല്ല

    200 ലധികം തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 300 ല്‍ പരം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് ഇവര്‍ക്കെതിരെ നചപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാജിക് ഫ്രെയിസിനെ വിലക്കുന്ന തരത്തിലുള്ള നടപടിയാണ് വരുന്നതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

    ലിസ്റ്റിന് വിലക്ക്

    നിലവിലെ നിര്‍ദേശം തെറ്റിച്ച ലിസ്റ്റിന്‍ സ്റ്റീഫനെ വിലക്കുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആന്റണി പെരുമ്പാവൂരുള്‍പ്പട്ട സംഘടനയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ എംസി ബോബി ഒപ്പിട്ട സര്‍ക്കുലറാണ് കേരളത്തിലെ എല്ലാ പ്രധാന തിയേറ്ററുകള്‍ക്കും അയച്ചിട്ടുള്ളത്.

    വരുംചിത്രങ്ങളെ ബാധിക്കുമോ?

    പൃഥ്വിരാജും വിതരണത്തില്‍ പങ്കാളിയാണെങ്കിലും മാജിക ഫ്രെയിംസിന്റെ ബാനറിലായതിനാല്‍ ലിസ്റ്റിനാണ് വിലക്കെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡ്രൈവിംഗ്് ലൈസന്‍സ്, കടുവ തുടങ്ങിയ സിനിമകളേയും ഈ വിലക്ക് ബാധിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    English summary
    Producers Association's Ban For Magic Frames.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X