For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 കോടി മുടക്കി ആഘോഷിച്ച വിവാഹം; സാരി വരെ തിരികെ നൽകി സമാന്ത

  |

  സിനിമാ ലോകത്ത് ഏറെ ചർച്ചയായ വാർത്തയായിരുന്നു സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വിവാഹ മോചിതരാവുകയായിരുന്നു. പരസ്പരം ചർച്ച ചെയ്തെടുത്ത തീരുമാനമാണിതെന്നും സുഹൃത്തുക്കളായി തുടരുമെന്നുമാണ് ഇരുവരും അറിയിച്ചത്. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചത്.

  തന്റെ ഇൻസ്റ്റ​ഗ്രാം ബയോയിൽ നിന്നും പേരിനൊപ്പമുള്ള നാ​ഗചൈത്യനയുടെ പേര് നീക്കം ചെയ്തതോടൊണ് മാധ്യമങ്ങളിൽ അഭ്യൂഹം പരന്നത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരുടെയും അക്കൗണ്ടുകളിൽ കാണാനില്ലായിരുന്നു. പിന്നീട് വിവാഹ വാർഷികത്തിന് മുമ്പായി ഇരുവരും വേർപിരിഞ്ഞ കാര്യം വ്യക്തമാക്കുകയായിരുന്നു.

  പിന്നാലെ നിരവധി ​ഗോസിപ്പുകളും ഇരുവരെയും പറ്റി പ്രചരിച്ചു. സിനിമാ തിരക്കുകളിലേക്ക് നീങ്ങിയ സമാന്തയ്ക്ക് കുടുംബ ജീവിതത്തിൽ ശ്രദ്ധ കൊടുക്കാൻ സമയമില്ലാതായെന്ന് വരെ പ്രചരണമുണ്ടായി. എന്നാൽ ഇത്തരം പ്രചരണങ്ങൾക്കെതിരെ സമാന്ത തന്നെ രം​ഗത്ത് വന്നു.

  വിവാഹ മോചനം വളരെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അതിനിടെ ഇത്തരം പ്രചരണങ്ങൾ തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും സമാന്ത തുറന്നു പറഞ്ഞു. രണ്ട് പേരുടെയും നല്ലതിന് വേണ്ടിയാണ് വിവാഹ മോചനം നേടിയതെന്നായിരുന്നു നാ​ഗ ചൈതന്യയുടെ പ്രതികരണം. ‌

  ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും ഇവരെപറ്റിയുള്ള വിശേഷങ്ങൾ ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയാണ്.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന സമാന്ത-നാ​ഗ ചൈതന്യ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. താര നിബിഡമായ ചടങ്ങളിൽ ആർഭാടപൂർമാണ് ഇരുവരുടെയും വിവാഹം നടന്നത്. 10 കോടി ചെലവിലാണ് വിവാഹാഘോഷം നടന്നതെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ.

  Also read: സമ്പന്നതയുടെ മടിത്തട്ടില്‍ ജനനം, ജീവിക്കാനായി മുംബൈയിലേക്ക് വണ്ടികയറി; സിനിമാക്കഥകളെ വെല്ലുന്ന ജീവിതം


  2017 ഒക്ടോബർ ആറിന് നടന്ന വിവാഹത്തിലെ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. 150 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരം രണ്ട് ചടങ്ങുകൾ നടന്നിരുന്നു,

  നാ​ഗ ചൈതന്യയുടെ അമ്മൂമ്മ ഡി രാജേശ്വരിയുടെ സാരിയാണ് സമാന്ത വിവാഹ ദിനത്തിൽ ധരിച്ചത്. പിറ്റേ ദിവസം ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹം നടന്നു. നാ​ഗചൈതന്യയുടെ കുടുംബം പരമ്പരാ​ഗാതമായി കൈമാറിയിരുന്ന വിവാഹ സാരി വിവാഹ മോചനം നേടിയ ശേഷം സമാന്ത തിരിച്ചു നൽകിയെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതേപറ്റി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

  also read:22 കാരനായ ബിസിനസ്മാൻ, 28 കാരനായ മോഡൽ; ലളിത് മോദിക്ക് മുമ്പുള്ള സുസ്മിതയുടെ 10 പ്രണയങ്ങൾ

  എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സമാന്തയും നാ​ഗ ചൈതന്യയും വിവാഹം കഴിച്ചത്. വിവാഹ ദിനം അവിസ്മരണീയമാക്കണമെന്ന് ഇരുവർക്കും നിർ‌ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രതീക്ഷകൾക്ക് വിപരീതമായാണ് ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്.

  രണ്ട് വഴിക്ക് പിരിഞ്ഞ ഇരുവരും ഇപ്പോൾ തങ്കളുടെ കരിയറിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്. ലാൽ സിം​ഗ് ഛധയാണ് നാ​ഗചൈതന്യ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിൽ ആമിർ ഖാനൊപ്പമാണ് നാ​ഗ ചൈതന്യ എത്തുന്നത്.

  Also read:

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  മറുവശത്ത് സമാന്തയും തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ എന്നിവരുടെ ചിത്രങ്ങളിൽ സമാന്ത എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

  തെലുങ്കിൽ യശോദ, ഖുശി എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ഹോളിവുഡ് ചിത്രമായ അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ചിത്രത്തിലും സമാന്ത എത്തുന്നുണ്ട്. ചിത്രത്തിൽ ബൈ സെക്ഷ്വൽ ആയ തമിഴ് സ്ത്രീയുടെ വേഷത്തിലാണ് സമാന്ത എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

  Read more about: samantha naga chaitanya
  English summary
  When Ex-couple Samantha Akkineni And Naga Chaitanya Spend A Dreamy 10 Crores For Their Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X