For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിനെ ഒന്നടങ്കം അസ്വസ്ഥമാക്കിയ ട്രോള്‍; ഐശ്വര്യ റായിയെ കുറിച്ച് വന്ന ട്രോള്‍ വീണ്ടും ചര്‍ച്ചയാവുന്നു

  |

  ബോളിവുഡ് നടിയും ലോകസുന്ദരിയുമായ ഐശ്വര്യ റായിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഭര്‍ത്താവായ അഭിഷേകിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണെങ്കിലും ഐശ്വര്യയെ കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരാറുള്ളത്. അതില്‍ പ്രധാനം നടന്മാരായ സല്‍മാന്‍ ഖാനുമായിട്ടും വിവേക് ഒബ്‌റോയിയുമായിട്ടുള്ള പ്രണയകഥകളായിരിക്കും.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാണെങ്കിലും അടുത്ത കാലം വരെയും ഐശ്വര്യയെ സംബന്ധിച്ചുള്ള ഇതുപോലെത്തെ വാര്‍ത്തകള്‍ വലിയ തരംഗമാവാറുണ്ട്. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയിലൊരു ട്രോള്‍ വൈറലായിരുന്നു. ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് പുറത്തു വന്ന എക്സിറ്റ് പോള്‍, അഭിപ്രായ സര്‍വെ, തിരഞ്ഞെടുപ്പ് ഫലം എന്നിവയെ ഐശ്വര്യ റായിയയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയ ട്രോള്‍ ആയിരുന്നു മുന്‍വര്‍ഷങ്ങളില്‍ വൈറലായത്.

  ishwarya-rai-bachchan

  ഒപ്പിനിയന്‍ പോള്‍ ആയി സല്‍മാന്‍ ഖാനെയും എക്‌സിറ്റ് പോള്‍ ആയി വിവേക് ഒബ്‌റോയിയും ഒടുവില്‍ റിസള്‍ട്ട് അഭിഷേക് ബച്ചനെയും കാണിച്ച് കൊണ്ടുള്ള ട്രോള്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയ ട്രോള്‍ നടന്‍ വിവേക് ഒബ്റോയി തന്നെ ഷെയര്‍ ചെയ്തതോട് കൂടി താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നു. ഒടുവില്‍ താരത്തിന് ഈ പോസ്റ്റ് പിന്‍വലിക്കേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

  അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് ഒബ്‌റോയി പങ്കുവെച്ച ഈ ട്രോളിനെ കുറിച്ചുള്ള ചോദ്യം നടന്‍ സല്‍മാന്‍ ഖാനോടും ചോദിച്ചിരുന്നു. 'അതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും അങ്ങനെ ഒന്ന് ഞാനിത് വരെ കണ്ടിട്ടില്ല' എന്നുമായിരുന്നു സല്‍മാന്‍ നല്‍കിയ മറുപടി. ഇതോടെ താരം ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

  ishwarya-rai-bachchan

  പലര്‍ക്കും വിവേകിന്റെ ട്രോള്‍ അതൃപ്തി നല്‍കിയെങ്കിലും പ്രമുഖരടക്കം പലരും ഇക്കാര്യത്തില്‍ നിശബ്ദ പാലിച്ചു. എന്നാല്‍ നടിമാരായ സോനം കപൂര്‍, മാധൂര്‍ ബന്ധേക്കര്‍, ഉര്‍മിള മണ്ഡേക്കര്‍, അശോക് പണ്ഡിറ്റ് എന്ന് തുടങ്ങി നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നു. 'വെറുപ്പ് തോന്നുന്നതും വര്‍ഗരഹിതവുമായ കമന്റ് ആണെന്നാണ് സോനം കപൂര്‍ നല്‍കിയ മറുപടി. ഐശ്വര്യയോട് മാപ്പ് പറയണമെന്നും അതിനൊപ്പം ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്നുമാണ് മധുര്‍ പറഞ്ഞത്.

  ഭാര്യയുമായി 14 വയസിന്റെ വ്യത്യാസമുണ്ട്; ഷാഹിദ് കപൂറിനെ ആദ്യം കാണുന്നത് 16 വയസില്‍, മനസ് തുറന്ന് താരദമ്പതിമാര്‍- വായിക്കാം

  തുടക്കത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും വിവേക് സൂചിപ്പിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ ഐശ്വര്യയുടെ ആരാധകരും സിനിമാലോകത്ത് നിന്നുള്ളവരുമെല്ലാം തിരിയുന്നത് മനസിലാക്കിയ വിവേക് ട്വീറ്റ് പിന്‍വലിച്ച് ഖേദപ്രകടനം നടത്തി. ഭാര്യയെ ട്രോളി കൊണ്ടുള്ള വിമര്‍ശനം അഭിഷേക് ബച്ചനെ ഏറെ ദേഷ്യത്തിലാക്കിയിരുന്നതായും അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ താരം ഇക്കാര്യത്തെ കുറിച്ച് കൂടുതലായൊന്നും പുറത്തേക്ക് കൊണ്ട് വന്നില്ല.

  വിവാഹശേഷം നടിമാരുമായി ബന്ധമുണ്ടായോ? ഭാര്യയുടെ മുന്നിൽ നിന്നുള്ള ചോദ്യത്തിന് അമിതാഭിൻ്റെ പ്രതികരണമിങ്ങനെ- വായിക്കാം

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  എന്നാല്‍ ഐശ്വര്യയുടെ കുടുംബവുമായി വിവേകിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന വാര്‍ത്തകളില്‍ വ്യക്തമായിരുന്നു. അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ചിരുന്നു. ഐശ്വര്യയും മകളുമടക്കം എല്ലാവരും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യം അഭിഷേകിനും അമിതാഭ് ബച്ചനും ആയിരുന്നെങ്കില്‍ പിന്നീട് ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം വന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ച് വിവേക് രംഗത്ത് വന്നത് വലിയ വാര്‍ത്തയായി. ബച്ചന്‍ കുടുംബം വേഗം സുഖം പ്രാപിക്കുന്നതിന് ഞങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാവുമെന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വിവേക് സൂചിപ്പിച്ചത്.

  English summary
  When Vivek Oberoi Trolled Aishwarya And Salman Khan With A Meme Irked Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X