twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയിലെ നേതൃസ്ഥാനത്തിന് കണ്ണുനട്ട് മമ്മൂട്ടിയും ഗണേഷും, അധികാര വടംവലി രൂക്ഷം തന്നെ!

    By Nimisha
    |

    Recommended Video

    അമ്മയുടെ പ്രസിഡന്റ് ഇനി ആര് ? നേതൃനിരയിലേക്ക് നീണ്ട ക്യു | filmibeat Malayalam

    താരസംഘടനയായ അമ്മയുടെ തലപ്പത്തു നിന്നും ഒഴിയുകയാണെന്ന് ഇന്നസെന്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് ഇനി ആരെത്തുമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. യുവതലമുറ നേതൃനിരയിലേക്ക് വരുമോ അതോ പരിചയസമ്പന്നരിലേക്ക് വീണ്ടുമെത്തുമോയെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ സജീവമായിരുന്നു.

    നവദമ്പതികളുടെ ആദ്യവിരുന്ന്, ലാലിന്‍റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ താരമായി ഭാവനയും നവീനും, കാണൂ!നവദമ്പതികളുടെ ആദ്യവിരുന്ന്, ലാലിന്‍റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ താരമായി ഭാവനയും നവീനും, കാണൂ!

    സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!

    മമ്മൂട്ടിയും ഗണേഷും ഇതിന് നേതൃനിരയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് അമ്മയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്. പൃഥ്വിരാജിന്റെ നിര്‍ബന്ധപ്രകാരമാണ് മമ്മൂട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തില്‍ ഗണേഷ് കുമാര്‍ മമ്മൂട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

    ഇന്നസെന്റ് പടിയിറങ്ങുന്നു

    ഇന്നസെന്റ് പടിയിറങ്ങുന്നു

    17 വര്‍ഷത്തിന് ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    നേതൃസ്ഥാനത്തേക്ക് ആരെത്തും?

    നേതൃസ്ഥാനത്തേക്ക് ആരെത്തും?

    ഇന്നസെന്റിന് ശേഷം നേതൃനിരയിലേക്ക് ആരെത്തുമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അതിനിടയിലാണ് മമ്മൂട്ടിയും ഗണേഷ് കുമാറും ഇതിനായുള്ള ഒരുക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

    ഗണേഷും മമ്മൂട്ടിയും

    ഗണേഷും മമ്മൂട്ടിയും

    നേതൃനിരയിലേക്ക് കടന്നുവരുന്നതിനായുള്ള ശ്രമങ്ങള്‍ ഇരുവരും തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് തവണ മന്ത്രിയായി പ്രവര്‍ത്തിച്ച പരിചയമാണ് ഗണേഷിനുള്ളത്. മമ്മൂട്ടിയാവട്ടെ നിലവില്‍ അമ്മയുടെ വൈസ്പ്രസിഡന്റാണ്.

    ദിലീപിനെ പുറത്താക്കിയ തീരുമാനം

    ദിലീപിനെ പുറത്താക്കിയ തീരുമാനം

    നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെത്തുടര്‍ന്നാണ് അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്.

    പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനെന്ന വിമര്‍ശനം

    പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനെന്ന വിമര്‍ശനം

    പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മമ്മൂട്ടി അത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി നടത്തിയ അടിയന്തരയോഗത്തിന് ശേഷമായിരുന്നു മമ്മൂട്ടി തീരുമാനം പുറംലോകത്തെ അറിയിച്ചത്.

    അടിസ്ഥാനമല്ലാത്ത നിലപാടായിരുന്നു അത്

    അടിസ്ഥാനമല്ലാത്ത നിലപാടായിരുന്നു അത്

    ദിലീപിനെ പുറത്താക്കണമെന്ന നിലപാട് അടിസ്ഥാനമില്ലാത്തതാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്നും റദ്ദാക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമപ്രകാരം ഇത് സാധ്യമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ടൈംസ് ഒാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    ദിലീപിന്‍റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍

    ദിലീപിന്‍റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍

    ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ അമ്മയിലെന്നല്ല ഒരു സംഘടനയിലും ചേരില്ലയെന്നും ഗണേഷ് പറയുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷം താരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗണേഷ് കുമാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

    അഭിപ്രായഭിന്നത രൂക്ഷമായി

    അഭിപ്രായഭിന്നത രൂക്ഷമായി

    ദിലീപിനെ പുറത്താക്കിയതിന് ശേഷമാണ് അമ്മയിലെ അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്. പുറത്താക്കിയ നടപടി തെറ്റായിരുന്നുവെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍.

     മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം

    ദിലീപിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ഗണേഷ് കുമാര്‍ രംഗത്തെത്തിയപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം തുടരുകയായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ പ്രതികരിച്ചിരുന്നില്ല.

     ഗണേഷിന്റെ താല്‍പര്യം

    ഗണേഷിന്റെ താല്‍പര്യം

    ദിലീപിനെ പുറത്താക്കിയ തീരുമാനത്തിന് ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയുകയാണെന്നറിയിച്ചത്. ഇതോടെയാണ് ഗണേഷ് നേതൃനിരയിലേക്ക് വരുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.

    മമ്മൂട്ടി പിന്തുണയ്ക്കില്ല

    മമ്മൂട്ടി പിന്തുണയ്ക്കില്ല

    ഗണേഷ് കുമാര്‍ നേതൃനിരയിലേക്ക് വരുന്നതിനോട് മമ്മൂട്ടിക്ക് യോജിപ്പില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികാരം പിടിച്ചെടുക്കുന്നതിനായി നടക്കുന്ന വടംവലികളെക്കുറിച്ചുള്ള കാര്യം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.

    ഇടവേള ബാബുവിന് പിന്തുണ

    ഇടവേള ബാബുവിന് പിന്തുണ

    ഇന്നസെന്റിന്റെ അഭാവത്തില്‍ സംഘടനയുടെ കാര്യങ്ങള്‍ നോക്കുന്നത് ഇടവേള ബാബുവാണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

    യുവതലമുറയില്‍ നിന്നും

    യുവതലമുറയില്‍ നിന്നും

    യുവതലമുറയില്‍ നിന്നുള്ള ആരെങ്കിലും പ്രസിഡന്റ് സ്ഥാനത്തെത്തണമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. പൃഥ്വിരാജിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

    ജൂലൈ വരെ കാത്തിരിക്കണം

    ജൂലൈ വരെ കാത്തിരിക്കണം

    ഇന്നസെന്റിന് ശേഷം അമ്മയുടെ പ്രസിഡന്റായി ആരെത്തുമെന്നറിയാനായി എന്തായാലും ജൂലൈ വരെ കാത്തിരിക്കണം. ജൂലൈയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

    English summary
    Mammootty and legislator Ganesh Kumar's tussle over AMMA control out in the open.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X