twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഗ്നതയില്‍ പോണ്‍ സിനിമകളെ കടത്തിവെട്ടും! എന്നിട്ടും മുഖ്യധാരയിലെത്തിയ 10 സിനിമകള്‍, കാരണമിതാണ്..

    By Desk
    |

    ഇന്ത്യയില്‍ നഗ്നത കാണിക്കുന്നത് സിനിമയില്‍ ഏറെ വിലക്കുള്ള കാരണമാണ്. സെക്‌സിന്റെ അതിപ്രസരം, നഗ്നമായ ശരീരം കാണിക്കുന്നു, മോശമായ വാക്കുകളുടെ ഉപയോഗം എന്നിവയെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്ക്ക് ഇരയാവുന്നതിന്റെ കാരണങ്ങളാണ്. എന്നാല്‍ ഹോളിവുഡില്‍ ഇക്കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്.

     താന്‍ കള്ളിയല്ലെന്ന് ശ്വേത മേനോന്‍! ബിഗ് ബോസിലെ കളി തുടങ്ങി, അഞ്ജലി അമീര്‍ തുടക്കം തന്നെ മിന്നിച്ചു താന്‍ കള്ളിയല്ലെന്ന് ശ്വേത മേനോന്‍! ബിഗ് ബോസിലെ കളി തുടങ്ങി, അഞ്ജലി അമീര്‍ തുടക്കം തന്നെ മിന്നിച്ചു

    പോണ്‍ സിനിമകളെ കടത്തിവെട്ടുന്ന നഗ്നത നിറഞ്ഞ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സാങ്കേതികമായി നോക്കുമ്പോള്‍ ഇത് പോണ്‍ സിനിമകളുമല്ല. അത്തരത്തില്‍ നഗ്നതമാത്രം കാണിക്കുന്ന പത്ത് സിനിമകള്‍ പോണ്‍ സിനിമ ആവാത്തതിന്റെ കാരണം നല്ല കഥയും അഭിനയമികവുള്ള താരങ്ങളും അണിനിരുന്നു എന്നതാണ്. അത്തരത്തില്‍ ചില സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളിങ്ങനെയാണ്..

    മമ്മൂട്ടി അടിയറവ് പറയേണ്ടി വരുമോ? കൂടെ മിന്നിക്കുന്നു.. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്മമ്മൂട്ടി അടിയറവ് പറയേണ്ടി വരുമോ? കൂടെ മിന്നിക്കുന്നു.. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

    ഹെന്ററി ആന്‍ഡ് ജൂണ്‍

    അമേരിക്കന്‍ ബയോഗ്രാഫിക്കല്‍ ഡ്രാമയായി 1990 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഹെന്ററി ആന്‍ഡ് ജൂണ്‍. ഫിലിഫ് കൗഫ്മാന്‍ സംവിധാനം ചെയ്ത ചിത്രം ഹെന്ററി മില്ലര്‍ എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യ ജൂണിന്റെയും സെക്‌സ് കഥയുമായിരുന്നു പറഞ്ഞിരുന്നത്. ഫ്രഡ് വാഡ്, ഉമ തരുമാന്‍, എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    ഷോ ഗേള്‍സ്

    സെക്‌സിന്റെ അതിപ്രസരം മൂലം ശ്രദ്ധേയമായ സിനിമയായിരുന്നു ഷോ ഗേള്‍സ്. 1995 ല്‍ റിലീസിനെത്തിയ സിനിമ അമേരിക്കന്‍ എറോട്ടിക് ഡ്രാമയായിരുന്നു. പോള്‍ വേര്‍ഹോവന്‍ സംവിധാനം ചെയ്ത സിനിമയില്‍ എലിസബത്ത് ബെര്‍ക്ക്‌ലി, കെയ്ല്‍ മാക്ലചന്‍, ജിന ഗര്‍ഷേന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പൂര്‍ണ നഗ്നമായി പോള്‍ ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടികളായിരുന്നു സിനിമയുടെ മറ്റൊരു ആകര്‍ഷണം.

    ഐസ് വൈഡ് ഷട്ട്

    സ്റ്റാന്‍ലി കുബ്‌റിക് തിരക്കഥ എഴുതി, നിര്‍മാണം, സംവിധാനം എന്നിവയെല്ലാം ചെയ്ത സിനിമയായിരുന്നു ഐസ് വൈഡ് ഷട്ട്. എറോട്ടിക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ ടോം ക്രൂസ്, നിക്കോള്‍ കിഡ്മാന്‍, സിഡ്‌നി പോലാക് എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

    ദി ഡ്രീമേഴ്‌സ്

    ബെര്‍ണാര്‍ഡോ ബെര്‍ട്ടോലുസി സംവിധാനം ചെയ്ത ദി ഡ്രീമേഴ്‌സ് 2003 ലായിരുന്നു റിലീസിനെത്തിയത്. ദി ഹോളി ഇന്നസെന്റ് എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമയ്ക്ക് കഥയൊരുക്കിയിരുന്നത്. ഫ്രഞ്ച് പഠിക്കാന്‍ വേണ്ടി പാരീസിലെത്തിയ മാത്യു എന്ന കഥാപാത്രവും മറ്റ് രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള ത്രീകോണ റിലേഷന്‍ഷിപ്പാണ് സിനിമയുടെ ഇതിവൃത്തമായിരിക്കുന്നത്. സിനിമയിലുടനീളം നഗ്നത ഉണ്ടായിരുന്നു.

    9 സോംഗ്‌സ്

    2004 ല്‍ പുറത്തിറങ്ങിയ ബ്രീട്ടിഷ് ആര്‍ട്ട് റോമാന്റിക്് ഡ്രാമ ചിത്രമായിരുന്നു 9 സോംഗ്‌സ്. മൈക്കിള്‍ വിന്റര്‍ബോട്ടം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുകരിക്കപ്പെടുന്ന സെക്‌സ് അഭിനയത്തെ കുറിച്ചായിരുന്നു സിനിമ പറഞ്ഞിരുന്നത്. കിയറന്‍ ഒബ്രിയന്‍, മാര്‍ഗോ സ്റ്റില്ലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    ഷോട്ട് ബസ്

    ജോണ്‍ കാമറൂണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത അമേരിക്കന്‍ എറോട്ടിക് കോമഡി ഡ്രാമയാണ് ഷോട്ട് ബസ്. ന്യൂയോര്‍ക്ക് നഗരത്തില്‍ നടക്കുന്ന കളര്‍ഫുള്‍ ആയ കഥാപാത്രങ്ങളുടെ ലൈംഗികബന്ധത്തിന്റെ പരിണിതഫലമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

    ആന്റി ക്രൈസ്റ്റ്

    തന്റെ സിനിമകളില്‍ സെക്‌സ് കുത്തിനിറയ്ക്കുന്ന സംവിധായകനാണ് ലാര്‍സ് വേണ്‍ ട്രീയര്‍. അത്തരത്തില്‍ 2009 ല്‍ പിറന്ന സിനിമയാണ് ആന്റി ക്രൈസ്റ്റ്. സിനിമയില്‍ ദമ്പതികള്‍ സെക്‌സിലേര്‍പ്പെടുന്ന സമയം അവരുടെ കുട്ടി ജനാലയിലൂടെ വീണ് മരിക്കുന്നതും മറ്റുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. മുഖ്യതാരങ്ങളൊന്നും അണിനിരക്കാത്ത സിനിമയില്‍ വില്യം ഡാഫോ, ചാര്‍ലോട്ടി ഗെയിന്‍സ്ബര്‍ഗ് എന്നിവരാണ് താരങ്ങള്‍.

    നിംഫോമാനിയാക്

    ലാര്‍സ് വേണ്‍ ട്രീയര്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് നിംഫോമാനിയാക്. ആന്റി ക്രൈസ്റ്റിനെക്കാള്‍ നഗ്നതയ്ക്ക് പ്രധാന്യം നല്‍കിയായിരുന്നു ഈ ചിത്രമെത്തിയത്. മാത്രമല്ല മുഖ്യധാര സിനിമകളില്‍ സജീവമായിരിക്കുന്ന നിരവധി പ്രമുഖ താരങ്ങളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2013 ലായിരുന്നു ചിത്രം റിലീസിനെത്തിയത്.

    ബ്ലു ഈസ് ദി വാര്‍മസ്റ്റ് കളര്‍

    അബ്ദുല്ലതഫ് കെച്ചിചേ സംവിധാനം ചെയ്ത റോമാന്റിക് ഡ്രാമയാണ് ബ്ലു ഈസ് ദി വാര്‍മസ്റ്റ് കളര്‍. 2013 ല്‍ പുറത്തിറങ്ങിയ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയിരുന്നു. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയവും റിയലിസ്റ്റികായ പ്രണയരംഗങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

    ദി വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്

    2013 ല്‍ പിറന്ന അമേരിക്കന്‍ ബയോഗ്രാഫിക്കല്‍ ബ്ലാക്ക് കോമഡി ക്രൈം ഫിലിമാണ് ദി വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ സിനിമ എത്തിയിരുന്നു. ചിത്രത്തില്‍ ലിയനാര്‍ഡോ ഡി കാപ്രിയോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മയക്കുമരുന്ന്, മദ്യം, സെക്‌സ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

    English summary
    10 Mainstream movies with nudity as actual porn
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X