For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാവികളുടെ ലോകത്തേക്ക് അവതാറുകള്‍

  By Staff
  |

  Avatar
  അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകള്‍ മനുഷ്യനെ ഗ്രഹാന്തരയാത്രകള്‍ക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാര്‍ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കള്‍ക്കും വേണ്ടി മനുഷ്യന്‍ ബഹിരാകാശത്ത് കോളനികള്‍ സൃഷ്ടയ്ക്കുന്ന സമയം. അക്കാലത്താണവര്‍ വിദൂരഗ്രഹമായ പണ്ടോരയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാല്‍ സമ്പന്നമാണ്. പണ്ടോരയിലെ കൊടുംവനങ്ങളില്‍ അവ മറഞ്ഞുകിടക്കുന്നു. എന്നാല്‍ ധാതുസമ്പത്ത് മാത്രമല്ല, അദ്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിയ്ക്കുന്നുണ്ട്.

  ഇതിനെല്ലാം ഉപരിയായി പണ്ടോര നാവികളുടെ ലോകമാണ്. പത്തടി ഉയരത്തില്‍ മനുഷ്യസാദ്യശ്യമുള്ള ആദിമവര്‍ഗ്ഗമാണ് നാവികള്‍. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാര്‍ജ്ജിച്ച നാവികള്‍ ഇവിടത്തെ കൊടും വനാന്തരങ്ങളില്‍ സസുഖം ജീവിയ്ക്കുന്നു. പണ്ടോരയെ വരുതിയിലാക്കാന്‍ തന്നെ മനുഷ്യര്‍ തീരുമാനിയ്ക്കുന്നു. എന്നാല്‍ പണ്ടോരപ്പെട്ടി തുറന്ന പോലെ(ഓപ്പണിങ് ദ പണ്ടോര ബോക്‌സ്- എന്ന വിശേഷണം)യുള്ള ദുരിതങ്ങളാണ് മനുഷ്യര്‍ക്ക് അവിടെ നേരിടേണ്ടി വരുന്നത്. പണ്ടോരയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിയ്ക്കാന്‍ കഴിയില്ല. അതിനാല്‍ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാരമായി പണ്ടോരയിലെത്തിയ്ക്കുകയാണ് മനുഷ്യര്‍. യുദ്ധത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീനായ ജാക്ക് സള്ളിയാണ് കഥാനായകന്‍. പണ്ടോരയിലേക്ക് അവതാരമായി പോയാല്‍ അയാള്‍ക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതില്‍ ആകൃഷ്ടനായ ജാക്ക് പണ്ടോരയിലെ നാവിയായി അവതരിയ്ക്കാന്‍ തയാറാവുന്നു. അയാളെ പോലുള്ള അവതാരങ്ങള്‍ക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.

  ഇതോടെ സ്വന്തം അസ്തിത്വത്തിനും പണ്ടോരയുടെ നിലനില്‍പ്പിനും വേണ്ടി നാവികള്‍ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പണ്ടോരയിലെത്തിയ നായകന്‍ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയറ്റിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു. തന്നെ സൃഷ്ടിച്ച മനുഷ്യര്‍ക്കൊപ്പമോ അതോ നാവികളുടെ നിലനില്‍പ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ 'നാവി അവതാരം' തീരുമാനിയ്‌ക്കേണ്ടി വരുന്നതോടെ അവതാര്‍ ക്ലൈമാക്‌സിലേക്ക് പോവുകയാണ്. സാം വര്‍തിങ്ടണ്‍ എന്ന ആസ്‌ട്രേലിയന്‍ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്.

  സയന്‍സ് ഫിക്ഷനുകളുടെ ഗുരുവായ ജെയിംസ് കാമറൂണിന്റെ മുന്‍സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പണം വാരിപ്പടങ്ങളാണ്. 1998ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് വേണ്ടി 200 മില്യണ്‍ ഡോളറാണ് സംവിധായകന്‍ ചെലവാക്കിയത്. ലോകത്തിലെ ഏറ്റവും ചെലവറിയ സിനിമാ സംരഭത്തിനെ നിരൂപകര്‍ അന്ന് എഴുതിത്തള്ളിയെങ്കിലും ടൈറ്റാനിക് ബോക്‌സ് ഓഫീസില്‍ ചരിത്രവിജയം സൃഷ്ടിച്ചു. ഏകദേശം 1.8 ബില്യണ്‍ ഡോളറിന്റെ ആഗോളവരുമാനമാണ് സിനിമ നേടിയത്. പിരാന 2, ടെര്‍മിനേറ്റര്‍ 2 ജഡ്ജിമെന്റ് ഡേ, ഏലിയന്‍സ്, ദി അബിയസ്, ട്രൂലൈസ്, ഇതെല്ലാം സംവിധായകന്റെ മികവ് വെളിപ്പെടുത്തിയ സിനിമകളാണ്.

  എന്നാല്‍ സാങ്കേതിക വിദ്യകളുടെ ആഡംബരമൊന്നും അവതാറിനെ രക്ഷിയ്ക്കില്ല എന്ന് പ്രവചിയ്ക്കുന്നുവരും കുറവല്ല, അവര്‍ക്ക് മറുപടി പറയാന്‍ കാമറൂണ്‍ നില്‍ക്കുന്നില്ല. 'പണമെറിഞ്ഞ് പണം നേടുക'. ഈ സിദ്ധാന്തം വിശ്വാസപ്രമാണമായി കൊണ്ടുനടക്കുന്ന ജയിംസ് കാമറൂണ്‍ അവതാര്‍ തനിയ്ക്കൊരു ടൈറ്റാനിക വിജയം സമ്മാനിയ്ക്കുമെന്ന പ്രതീക്ഷയിലാണ്.

  മുന്‍ പേജില്‍
  അവതാര്‍ അവതരിയ്ക്കുന്നു

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X