twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗാഗയ്ക്ക് ആസ്‌ത്രേലിയയില്‍ മുട്ടയേറ്

    By Lakshmi
    |

    Lady Gaga
    ആസ്‌ത്രേലിയ സന്ദര്‍ശിക്കാന്‍ ഒരു ക്ഷണം ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന് മുമ്പ് പോപ് റാണി ലേഡി ഗാഗ ഒരായിരം വട്ടം ചിന്തിയ്ക്കും. കാരണം ഗാഗയുടെ ആസ്‌ത്രേലിയന്‍ അനുഭവം അത്രയ്ക്ക് മോശമായിരുന്നു. അതുണ്ടാക്കിയ ഞെട്ടലില്‍ നിന്നും ഗാഗഇതുവരെ മുക്തയായിട്ടുണ്ടാവില്ല.

    നല്ല അസ്സല്‍ മുട്ടയേറായിരുന്നു ഗാഗയ്ക്കു നേരെ അസ്‌ത്രേലിയയില്‍ അരങ്ങേറിയത്. പുതിയ ആല്‍ബമായ ബോണ്‍ ദിസ് വേയുടെ പ്രചാരണത്തിനായിട്ടാണ് ഇരുപത്തിയഞ്ചുകാരിയായ ഗാഗ ആസ്‌ത്രേലിയയില്‍ എത്തിയത്.

    സിഡ്‌നിയിലെ ഒരു നിശാക്ലബ്ബ് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഒരു കൂട്ടമാളുകള്‍ ഗാഗയ്ക്കുനേരേ മുട്ടയെറിയുകയായിരുന്നു. ഗാഗ ഏറ് കൊള്ളാതെ രക്ഷപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം ഏറ് കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഗാഗയെ സിഡ്‌നി സര്‍ക്കാര്‍ പൌരത്വം നല്‍കി ആദരിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതിന് പിന്നാലെയാണ് ഈ മുട്ടയേറ് സ്വീകരണം.
    സ്വവര്‍ഗാനുരാഗികള്‍ക്കും ഹിജഡകള്‍ക്കും നല്‍കുന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള അംഗീകാരമായാണ് ഗാഗയ്ക്ക് ആസ്‌ത്രേലിയ പൗരത്വം നല്‍കിയത്.

    English summary
    Lady Gaga found out the hard way how Australians feel about wheelchairs and mermaids yesterday when the 25-year-old pop sensation and members of her entourage were egged in the street, reportedly in response to her recent Sydney concert
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X