twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‍പൈഡര്‍ മാന്‍: നാലാം ഭാഗമൊരുങ്ങുന്നു

    By Staff
    |

    Spider Man
    പ്രേക്ഷക മനസ്സുകള്‍ വലവീശിപ്പിടിച്ച സ്‌പൈഡര്‍ മാന് നാലാം ഭാഗമൊരുങ്ങുന്നു. ചിലന്തി മനുഷ്യന്റെ പുത്തന്‍ അവതാരം 2012ല്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാക്കളായ നിര്‍മാതാക്കളുടെ തീരുമാനം. ഒരു തിരിച്ചുവരവിന് സ്‌പൈഡര്‍ മാന്‍ ഒരുങ്ങുമ്പോള്‍ നായകനായി ടോബി മഗ്വയറും അണിയറയില്‍ സംവിധായകന്‍ സാം റെയ്മിയും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    പീറ്റര്‍ പാര്‍ക്കര്‍-സ്‌പൈഡര്‍ മാന്‍ എന്നിങ്ങനെയുള്ള ദ്വന്ദ വ്യക്തിത്വങ്ങള്‍ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച ടോബിയും സംവിധായകന്‍ സാം റെയ്മിയും തിരക്കഥയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് പ്രൊജക്ടിനെ കൈയ്യൊഴിയുന്നത്.

    പ്രമേയത്തോടുള്ള എതിര്‍പ്പുകാരണമാണ് താന്‍ സ്‌പൈഡര്‍ മാന്റെ നാലാം ഭാഗത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന സാം റെയ്മി പറയുന്നു. സ്‌പൈഡര്‍ സിനിമകള്‍ തന്റെ ജീവിതത്തിലെ പ്രത്യേക അനുഭവമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

    ടോബി ഇല്ലെങ്കില്‍ 'ട്വിലൈറ്റ്' മൂവി ഫെയിം റോബര്‍ട്ട് പാറ്റിസണ്‍ സ്‌പൈഡര്‍ മാനെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് റൈറ്റര്‍ ജയിംസ് വാല്‍ഡര്‍ ബില്‍ക്കണ്‍ ആണ് പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ടോബി അവതരിപ്പിച്ച പീറ്റര്‍ പാര്‍ക്കര്‍ എന്ന കഥാപാത്രത്തിന്റെ ഹൈസ്‌ക്കൂള്‍ കാലമാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.

    മാര്‍വല്‍ കോമിക്‌സിന്റെ ഏറ്റവും മികച്ച കോമിക് സൂപ്പര്‍ ഹീറോകളിലൊന്നായ സ്‌പൈഡര്‍ മാനെ വെള്ളിത്തിരയിലെത്തിയ്ക്കുന്നത് സോണി പിക്‌ചേഴ്‌സാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X