twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോണ്ടിന്റെ വില്ലത്തിയായി റേച്ചല്‍ വെയ്‌സ്

    By Ajith Babu
    |

    Rachel Weisz
    മമ്മി ഹീറോയിന്‍ റേച്ചല്‍ വെയ്‌സ് പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ വില്ലത്തിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡാനിയല്‍ ക്രെയ്ഗ് നായകനാവുന്ന 23ാമത്തെ ബോണ്ട് മൂവിയില്‍ റെയ്ച്ചലിനെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ കൊണ്ടുപിടിച്ച് ശ്രമിയ്ക്കുകയാണെന്ന് സിനിമാ ബ്ലെന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഹോളിവുഡിലെ മമ്മി സീരിസ് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് റെയ്ച്ചല്‍.

    കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സൊലെയ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായ പുതിയ ചിത്രത്തില്‍ ക്വാണ്ടം എന്ന രഹസ്യ സംഘടനയുടെ ചീഫിന്റെ വേഷമാണ് റെയ്ച്ചലിന് വേണ്ടി കരുതിവെച്ചിരിയ്ക്കുന്നത്.

    ക്രെയ്ഗിനൊപ്പം 'ഡ്രീം ഹൗസ്' എന്ന ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റെയ്ച്ചല്‍. ബോണ്ട് മൂവിയിലേക്കുള്ള റെയ്ച്ചലിന്റെ വരവിന് പിന്നില്‍ ക്രെയ്ഗ് ആണെന്നൊരു പരദൂഷണം ഹോളിവുഡില്‍ പരന്നിട്ടുണ്ട്. പുതിയ ബോണ്ട് മൂവിയില്‍ സ്ലംഡോഗ് മില്യനെയര്‍ നായിക ഫ്രെയ്ദ പിന്റെ നായികയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X