For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരത്തിനോട് അപമാന കഥ പങ്കുവെച്ച് എട്ട് വയസുകാരൻ , മറുപടിക്കൊപ്പം ഒരു സമ്മാനവും

  |

  കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത് ഹോളിവുഡിനെയായിരുന്നു. പല താരങ്ങൾക്കും വൈറസ് ബാധയേറ്റിരുന്നു. മുൻകരുതൽ എന്ന നിലയിൽ പല താരങ്ങളും സ്വയം ഐസൊലേഷനിൽ പോകുകയും ചെയ്തിരുന്നു. ഹോളിവുഡ് താരം ടോം ഹങ്കസിനും ഭാര്യ റീത്തയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു ഓസ്ട്രേലിയയിൽ ഷൂട്ടിങ്ങിനായി എത്തിയപ്പോഴായിരുന്നു ഇരുവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

  tom hancks

  കഴിഞ്ഞ ദിവസം ഹാങ്ക്സിനോട് ക്ഷേമാന്വേഷണം നടത്തി ഒരു കുട്ടി രംഗത്തെത്തിയിരുന്നു. മെയിലിലൂടെയായിരുന്നു താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞത്. ഇപ്പോഴിത ആ കുട്ടിയെ തേടി ഹാങ്ക്സിന്റെ മറുപടി എത്തിരിക്കുകയാണ്. കൂടെ ഒരു സമ്മാനവും.എട്ട് വയസ്സുള്ള കൊറോണ ഡി വ്രൈസിന്‍റേതായിരുന്നു ആ ഇ-മെയില്‍. കുട്ടിയുടെ സന്ദേശം ഇങ്ങനെ... തങ്കൾക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചതായി ഞാൻ അറിഞ്ഞു.നിങ്ങള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചില്ലേ? എനിയ്ക്ക് എന്റെ പേര് വളരെ ഇഷ്ടമാണ്. പക്ഷേ സ്കൂളില്‍ എല്ലാവരും എന്നെ കളിയാക്കി കൊറോണ വൈറസ് എന്നാണ് വിളിക്കുന്നത്.ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും വരും. ഹാങ്ക്സിന് അയച്ച മെയിലിൽ കുട്ടി പറയുന്നു.

  കുഞ്ഞ് കൊറോണ ഡി വ്രൈസിന്റെ സന്ദേശത്തിന് ഹാങ്ക്സ് മറുപടി നൽകിയിട്ടുണ്ട്. നിന്‍റെ കത്ത് എന്നെയും ഭാര്യയെയും വളരെ അധികം അത്ഭുതപ്പെടുത്തി'' അദ്ദേഹം കുറിച്ചു. ഒപ്പം ഓസ്ട്രേലിയയില്‍ നിന്ന് അദ്ദേഹം വാങ്ങിയ കൊറോണ - ബ്രാന്‍റഡ് ടൈപ്പ് റൈറ്ററും അദ്ദേഹം ആ കുഞ്ഞിന് നല്‍കി. ഈ ബ്രാൻഡ് ടൈപ്പ് റൈറ്റർ നിനക്ക് നന്നായി യോജിക്കുമെന്ന് എനിയ്ക്ക് തോന്നുന്നുണ്ട്. മുതിർന്ന മറ്റൊരാളോട് ഇതിനെ കുറിച്ച് ചോദിക്കൂ.. എന്നിട്ട് എനിയ്ക്ക് മറുപടി എഴുതാൻ ഈ ടൈപ്പ് റൈറ്റർ ഉപയോഗിക്കുവെന്നും ടോം ഹങ്ക്സ് കുട്ടിയ്ക്ക് എഴുതി.

  മണിഹേയ്സ്റ്റ് താരത്തിന് കൊവിഡ്, ആരാധകരോട് പറയാനുള്ളത് ഇത്ര മാത്രം...

  ടോം തന്റെ കൊവിഡ് ദിനങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരുന്നു.തനിയ്ക്കും ഭാര്യയ്ക്കും പനിയും ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് കൊറോണ ടെസ്റ്റ് നടത്തിയത്. അപ്പോൾ ഫലം പോസിറ്റീവായിരുന്നു. ആഴ്ചകൾക്ക് ശേഷമുള്ള ചികിത്സയ്ക്ക് ശേഷമാണ് താര ദമ്പതികൾ നാട്ടിലേയ്ക്ക് മടങ്ങിയത്. വീട്ടിലെത്തിയാലും ക്വാറന്റൈനിൽ അയിരിക്കുമെന്നും എല്ലാവരോടും സുരക്ഷിതമായി ഇരിക്കാനും താരം നിർദ്ദേശിച്ചിരുന്നു. ഇപ്പേഴും ഹോളിവുഡിലെ നിരവധി താരങ്ങൾ കൊറോണ ചികിത്സയിൽ കഴിയുകയാണ്.

  ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഹാങ്ക്സ് വളരെ പെട്ടെന്ന് ഹോളിവുഡിന്റെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. അപ്പോളൊ 13, സേവിങ് പ്രൈവറ്റ് റയൻ, ഫിലഡെൽഫിയ, ഫോറസ്റ്റ് ഗമ്പ്, റോഡ് റ്റു പെർഡിഷൻ, ടോയ് സ്റ്റോറി, കാസ്റ്റ് എവേ തുടങ്ങിയ സിനിമകളിലെ ടോം ഹാങ്ക്സിന്‍റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  Read more about: hollywood coronavirus
  English summary
  Actor Tom Hanks Gifted A Typewriter to His Eight Year Old Fan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X