»   » ആഞ്ജലീന ജോളിയ്ക്ക് പുതിയ കാമുകന്‍, ഉടന്‍ വിവാഹം!!! ഹൃദയം തകര്‍ന്ന് ബ്രാഡ് പിറ്റ്!!!

ആഞ്ജലീന ജോളിയ്ക്ക് പുതിയ കാമുകന്‍, ഉടന്‍ വിവാഹം!!! ഹൃദയം തകര്‍ന്ന് ബ്രാഡ് പിറ്റ്!!!

By: Karthi
Subscribe to Filmibeat Malayalam

ലോക ശ്രദ്ധയാകര്‍ഷിച്ച താര ദമ്പതികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. വിവാഹ മോചിതരായി കഴിയുകയാണ് ഇരുവരും. ഇവരുടെ വിവാഹ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

ഏഴ് മാസം മുമ്പാണ് ഇരുവരും വിവാഹ മോചിതരായത്. വിവാഹ മോചനത്തിന് ശേഷം തന്റെ സ്വകാര്യ എസ്‌റ്റേറ്റിലാണ് ആഞ്ജലീന ജോളി കൂടുതല്‍ സമയവും ചെലവഴിക്കാറുള്ളതെന്ന് ഹോളിവുഡ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രാഡ് പിറ്റുമായി വേര്‍ പിരിഞ്ഞ ആഞ്ജലീന ജോളി ഇംഗ്ലണ്ടുകാരനായ മറ്റൊരു വ്യക്തിയുമായി പ്രണയത്തിലാണെന്ന് ഇംഗ്ലീഷ് വെബ്‌സൈറ്റായ ഹോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഞ്ജലീനയുടെ സ്വകാര്യ എസ്‌റ്റേറ്റായ മാലിബുവില്‍ വച്ച് ഇരുവരും കൂടിക്കാണാറുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ആഞ്ജലീനയുടെ പുതിയ കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമല്ലെങ്കിലും ഇംഗ്ലണ്ടുകാരനായ അയാള്‍ ബിസിനസുകരാനാണെന്നും രാഷ്ട്രീയമായി ബന്ധമുള്ള ആളാണെന്നുമാണ് ഹോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വാര്‍ത്തയറിഞ്ഞ ബ്രാഡ് പിറ്റ് ഹൃദയം തകര്‍ന്നിരിക്കുകയാണ്. പുതിയ കാമുകനെ ബ്രാഡ് പിറ്റ് കണ്ടിട്ടില്ല. അയാളെ കാണെണ്ടെന്ന നിലപാടിലാണദ്ദേഹമെന്നുമാണ് റിപ്പോര്‍ട്ട്.

തങ്ങളുടെ മക്കളുടെ ജീവിതത്തിലേക്ക് വരുന്ന നുഴഞ്ഞു കയറ്റക്കാരനായാണ് കാണുന്നതെന്നും ബ്രാഡ് പിറ്റ് പറഞ്ഞതായി ഹോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മക്കളോ മുന്‍ ഭര്‍ത്താവോ കണ്ടിട്ടില്ലാത്ത തന്റെ പുതിയ കാമുകനെ അടുത്ത ആഴ്ച ലോസ്ആഞ്ചല്‍സില്‍ വച്ച് ആഞ്ജലീന മക്കള്‍ക്ക് പരിചയപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരിക്കല്‍ വിവാഹ മോചനത്തിന്റെ വക്കോളമെത്തിയ ഇരുവരും പക്ഷെ കോടതിക്ക് പുറത്ത് വച്ച് ധാരണയിലെത്തി വിവാഹ മോചന അപേക്ഷ പിന്‍വലിക്കുകയായിരുന്നു. മക്കള്‍ക്ക് വേണ്ടിയായിരുന്നു ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.

ആഞ്ജലീന ജോളിക്കും ഭര്‍ത്താവ് ബ്രാഡ് പിറ്റിനും ആറ് കുട്ടികളാണുള്ളത്. അതില്‍ രണ്ടപേരെ ആഞ്ജലീന ദത്തെടുത്തതാണ്. വിവാഹ മോചനത്തിന് ശേഷം കുട്ടികള്‍ ബ്രാഡ് പിറ്റിനൊപ്പമാണ്.

കുട്ടികള്‍ ഒപ്പമില്ലാത്തതിനാല്‍ രഹസ്യ ബന്ധം തുടരാന്‍ ആഞ്ജലീനയ്ക്ക് സൗകര്യമായി. ഈ സാഹചര്യത്തിലാണ് പുതിയ കാമുകനൊപ്പമുള്ള സമാഗമങ്ങളെന്നും ഹോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
“It is challenging for Angelina [Jolie] to move on from Brad [Pitt], but she is doing what she can to nurture a secret romance with a new guy. Angelina and her new man, a handsome British entrepreneur with strong political ties and aspirations, have held a few secret rendezvous at the Malibu estate where she has been staying occasionally since her split from Brad,” a source tells.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam