Just In
- 13 hrs ago
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
- 13 hrs ago
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- 13 hrs ago
എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്
- 14 hrs ago
ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!
Don't Miss!
- Lifestyle
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- News
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: മഹാ വികാസ് അഘാഡിയെ വിമർശിച്ച് ബിജെപി, മന്ത്രി വിഭജനത്തിൽ അസ്വാരസ്യം
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
സ്വന്തം വീട് ഉപേക്ഷിച്ച് ഓടിയെന്ന് ആര്‍ണോള്‍ഡ്! കാട്ടുതീയില്‍പ്പെട്ട് ഹോളിവുഡ് താരങ്ങള്‍
ഹോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ആര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍. നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി ആര്‍ണോള്‍ഡ് മാറിയത്. നടന്റെ ടെര്‍മിനേറ്റര്‍ സീരീസ് പോലുളള ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ടെര്‍മിനേറ്റര്‍ പരമ്പരയിലെ ഡാര്‍ക്ക് ഫേറ്റ് എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സൂപ്പര്‍താരം. ഇതിനിടെ ആര്ണോള്ഡിന്റെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

യുഎസിലെ ലൊസാഞ്ചല്‍സില്‍ നാശം വിതച്ച കാട്ടുതീ തങ്ങളുടെ സ്ഥലത്തേക്കും എത്തിയെന്നാണ് നടന് അറിയിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചയൊണ് ആര്‍ണോള്‍ഡ് വീടുപേക്ഷിച്ച് രക്ഷപ്പെട്ടത്. താനിപ്പോള്‍ സുരക്ഷിതനാണെന്നും അപകടസ്ഥലത്ത് ഇപ്പോഴും ആരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രക്ഷപ്പെടണമെന്നും ഹോളിവുഡ് സൂപ്പര്‍ താരം ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് വീടുകളാണ് ലൊസാഞ്ചല്‍സിലെ കാട്ടൂതീയില് കത്തി നശിച്ചത്.

തിങ്കഴാഴ്ച അര്‍ധരാത്രിയുണ്ടായ കാറ്റിലും തീയിലും അമേരിക്കയിലെ പ്രശസ്തരുള്പ്പെടെയുളളവരുടെ വീടുകളും സ്വത്തുക്കളും കത്തിയമര്‍ന്നിരുന്നു. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ പലരും ഇവിടെനിന്നും വീടുപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. ഹോളിവുഡ് താരങ്ങളായ റയാന് ഫിലിപ്പ്, ക്ലാര്‍ക്ക് ഗ്രെഗ്, കുര്‍ത് സട്ടര്‍ തുടങ്ങിയവരും വീട് വിട്ടുപോയതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി ആര്‍ണോള്‍ഡിന്റെ മുന്‍ ഭാര്യ മരിയ ഷ്രിവറും ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തകര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മരിയ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ക്കൊന്നുമില്ലാതായി, എന്നാലും ഞങ്ങള്‍ സുരക്ഷിതരാണ്. ഞങ്ങളുടെ അയല്ക്കാര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആര്‍ണോള്‍ഡ് ഷ്വാര്സ്നെഗറുടെ മുന്‍ഭാര്യ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
അയ്റയ്ക്ക് പിന്നാലെ യഷിനും രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ്! ജൂനിയര്‍ യഷിനെ വരവേറ്റ് ആരാധകര്‍

ലൊസാഞ്ചല്‍സിലെ കാട്ടൂതീയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം തന്നെ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കാഴ്ച മാത്രം 74.300ഏക്കര്‍ ഭൂമിയാണ് കാലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയില്‍ കത്തിനശിച്ചത്. ഇവിടെയുളള സാക്രമന്റോ എന്ന പ്രദേശത്ത് 66,200 ഭൂമിയും കത്തിനശിച്ചു. ഏറെനാളായി ലൊസാഞ്ചല്‍സിലെ വീട്ടിലാണ് ആര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ താമസിക്കുന്നത്. 2011ലാണ് മുന്‍ഭാര്യ മരിയ ഷ്രിവെറുമായി നടന് വേര്‍പിരിഞ്ഞത്. അഞ്ച് മക്കളാണ് ഈ ബന്ധത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരത്തിനുളളത്.
മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അനു സിത്താര! ആകാംക്ഷയുണര്‍ത്തി പുതിയ സ്റ്റിലുകള്‍