twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹോളിവുഡിലെ ''ജയിംസ് ബോണ്ട് ഗേൾ'' ഇനി ഓർമകൾ മാത്രം!! യൂനീസ് ഗെയ്സൺ ആരായിരുന്നുവെന്ന് അറിയാമോ!

    1948 ൾ പുറത്തിറങ്ങിയ മൈ ബ്രദർ ജോനാഥൻ എന്ന ചിത്രത്തിലൂടെയാണ് യൂനീസ് ഹോളിവുഡിൽ അരങ്ങേയറ്റം കുറിച്ചത്.

    |

    ഹോളിവുഡിൽ ചരിത്രം സൃഷ്ടിച്ച നടിയായിരുന്നു യൂസീസ് ഗെയ്സൺ. ജയിംസ് ബോണ്ട് സീരിസിലെ ആദ്യ ചിത്രം ഡോക്ടർ നോയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ യൂനീസ് ഗെയ്സൺ ഇനി ആരാധകരുടെ ഓർമകളിൽ മാത്രം. 1962 ൽ ഹോളിവുഡിൽ ജയിംസ് ബോണ്ടിനോടൊപ്പം പ്രത്യക്ഷപ്പെട്ട യൂനീസിനെ പിന്നീട് അറിയപ്പെട്ടത് ഹോളിവുഡിൽ ജയിംസ് ബോണ്ട് ഗേൾ എന്നായിരുന്നു. ജെയിംസ് ബോണ്ടിനോടൊപ്പമുള്ള ഒറ്റ ചിത്രം കൊണ്ട് ഹോളിവുഡിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

     Eunice Gayson

    19 ഓളം എല്ലുകൾ ഒരുമിച്ച് പൊട്ടി! ഭാര്യയ്ക്ക് അറിയില്ലായിരുന്നു, അപകടത്തെക്കുറിച്ച് പീറ്റര്‍ ഹെയ്‌റൻ19 ഓളം എല്ലുകൾ ഒരുമിച്ച് പൊട്ടി! ഭാര്യയ്ക്ക് അറിയില്ലായിരുന്നു, അപകടത്തെക്കുറിച്ച് പീറ്റര്‍ ഹെയ്‌റൻ

    1948 ൾ പുറത്തിറങ്ങിയ മൈ ബ്രദർ ജോനാഥൻ എന്ന ചിത്രത്തിലൂടെയാണ് യൂനീസ് ഹോളിവുഡിൽ അരങ്ങേയറ്റം കുറിച്ചത്. പിന്നീട് ഹോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി യുനീസ് മാറി. ഡോക്ടർ നോയ്ക്ക് ശേഷം 1963 ൽ പുറത്തിറങ്ങിയ ഫ്രം റഷ്യ വിത്ത് ലവിലും ജയിംസ് ബോണ്ടിന്റെ നായികയായത് യുനീസ് അയിരുന്നു. ഡാൻസ് ഹാൾ, മിസ് റോബിൻ ഹുഡ്, ഹലോ ലണ്ടൻ, കൗണ്ട് ഓഫ് ട്വൽവ് എന്നീവയാണ് യൂനീസിന്റെ ശ്രദ്ധേമായ മറ്റു ചിത്രങ്ങൾ. ദ സെയ് ന്റ്, ദി അവഞ്ചേഴ്സ് എന്നീ സീരിയലുകളിലും ഇവർ വേഷമിട്ടിരുന്നു.

     കരഞ്ഞിട്ടായിരുന്നു വീട്ടിൽ വന്നത്!! വാതിൽ തുറന്നത് അശ്വിനും, ഭർത്താവിനെ കണ്ടതിനെക്കുറിച്ച് ശ്വേത കരഞ്ഞിട്ടായിരുന്നു വീട്ടിൽ വന്നത്!! വാതിൽ തുറന്നത് അശ്വിനും, ഭർത്താവിനെ കണ്ടതിനെക്കുറിച്ച് ശ്വേത

    1928 ലായിരുന്നു യൂനീസിന്റെ ജനനം.1953 ൽ ലീഗ് വാൻസിനെ വിവാഹം കഴിച്ചെങ്കിലും വെറും നാലു വർഷമാണ് ഈ ബന്ധം നിലനിന്നിരുന്നത്. പിന്നീട് ബ്രയാൺ ജാക്സണെ വിവാഹം കഴിച്ചെങ്കിലും 1977 ൽ വേർപിരിഞ്ഞു. പിന്നീട് ഒറ്റയ്ക്കാണ് ഇവർ ജീവിതം നയിച്ചത്. 90 വയസിലാണ് യൂനിസ് ഹോളിവുഡിനോട് വിട പറഞ്ഞത്

    English summary
    First James Bond girl Eunice Gayson dies at 90
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X