Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഫ്രിഡ പിന്റോയുടെ ഡെസര്‍ട്ട് ഡാന്‍സര്‍ ട്രെയിലര്‍ എത്തി
കടുത്ത മുസ്ലീം യാഥാസ്ഥിക രാജ്യമായ ഇറാനില്‍ നൃത്തത്തിനുള്ള വിലക്ക് ലംഘിച്ച് നര്ത്തകരാകുന്നവരുടെ കഥപറയുന്ന ഡെസര്‍ട്ട് ഡാന്‍സര്‍ എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. അഫ്ഷിന് ഗാഫര്‍ എന്ന പ്രശസ്തനായ നര്‍ത്തകന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ ഇന്ത്യന്‍ ഹോളിവുഡ് നടി ഫ്രിഡ പിന്റോയാണ് നായികയാകുന്നത്.
ഒട്ടേറെ നര്‍ത്തന മുഹൂര്‍ത്തങ്ങളുള്ള സിനിമയില്‍ ഹോളിവുഡ് താരം റീസ് റിച്ചിയാണ് അഫ്ഷിനാകുന്നത്. അഫ്ഷിന്റെ സുഹൃത്തായ ഇലാഹി എന്ന പേരുള്ള നര്‍ത്തകിയുടെ റോളിലാണ് ഫ്രീഡ. പ്രശസ്ത സംവിധായകന് റിച്ചാഡ് റെയ്മണ്ടാണ് ഡെസര്‍ട്ട് ഡാന്‍സര്‍ സംവിധാനം ചെയ്യുന്നത്. ലണ്ടന്‍ ഒളിമ്പിക്സിന് നൃത്തവിസ്മയം ഒരുക്കിയതിലൂടെ കൂടുതല്‍ പ്രശസ്തനായ കൊറിയോ ഗ്രാഫര്‍ അക്രം ഖാന് സിനിമയിലെ മനോഹരങ്ങളായ നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഇറാനില്‍ സാംസ്കാരിക സ്വാതന്ത്രത്തിന് വിലക്കുണ്ടായ കാലങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ ക്ലാസില്‍ നൃത്തം ചെയ്തതിന് ശിക്ഷ വാങ്ങുന്ന അഫ്ഷിന് ഗാഫര്‍, എല്ലാ വിലക്കുകളും ലംഘിച്ച് മൈക്കള്‍ ജാക്സണ് അടക്കമുള്ളവരുടെ നൃത്ത വീഡിയോ കാണുകയും സ്വയം നൃത്തങ്ങള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. അഫ്ഷിന്റെ സഹായത്തിനെത്തിയ സുഹൃത്തുക്കളിലൊരാളായാണ് ഫ്രിഡയുടെ വേഷം.
ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്യണയറിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ മോഡല്‍ ഫ്രീഡാ പിന്റോയുടെ എട്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്. മോഡലിംഗിലൂടെയും അവതാരകയായുമാണ് ഫ്രിഡ കരിയര്‍ തുടങ്ങുന്നത്. സ്ലംഡോഗ് മില്യണ്‍ ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അവരെത്തേടി ഹോളിവുഡ് അവസരങ്ങളുമെത്തി.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം