twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്രണ്ട് ഓഫ് ദി ക്ലാസിന്റെ ബോളിവുഡ് പതിപ്പാണോ റാണി മുഖര്‍ജിയുടെ പുതിയ ചിത്രം?

    By Nimisha
    |

    നീണ്ട ഇടവേളയ്ക്ക് ശേഷം റാണി മുഖര്‍ജി സിനിമയിലേക്ക് തിരിച്ചുവരികയാണ്. ഹിച്കി എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന യുവതി അധ്യാപികയായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അമ്മയുടെ സഹായത്തോടെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ യുവതിക്ക് മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരവും ലഭിക്കുന്നു.

    ഫ്രണ്ട് ഓഫ് ദി ക്ലാസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. പുസ്തകത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കിയത്. പീറ്റര്‍ വെര്‍ണ്ണറാണ് സിനിമ സംവിധാനം ചെയ്തത്. തോമസ് റിക്ക്മാനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഹോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി റീമേക്കാണോ ഒരുക്കുന്നതെന്നുള്ള സംശയമാണ് ആരാധകര്ർ ഉന്നയിച്ചിട്ടുള്ളത്.

    മാസ്റ്റര്‍പീസിന്‍റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് മമ്മൂട്ടി, പോസ്റ്റ് കാണൂ!മാസ്റ്റര്‍പീസിന്‍റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് മമ്മൂട്ടി, പോസ്റ്റ് കാണൂ!

    ജിമ്മി വോക്ക്, ട്രീറ്റ് വില്യംസ്, പാട്രീഷ ഹീറ്റണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണോ ഹിച്കിയെന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാണി മുഖര്‍ജി സിനിമയിലേക്ക് തിരിച്ചുവരുന്നത്, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    Rani Mukherjee, front of the class

    2018 ഫെബ്രുവരിയിലാണ് ഹിച്കി തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്‍രെ ട്രെയിലര്‍ പുറത്തുവന്നതോടെയാണ് ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പാണോയെന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയത്.

    English summary
    Is Rani Mukerji's Hichki INSPIRED from Hollywood film Front of the Class?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X