For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവഞ്ചേഴ്സിന്റെ കഥ പുറത്തു പറ‍ഞ്ഞു!! പിന്നെ യുവാവിന് സംഭവവിച്ചത്...

  |

  ലോകസിനിമ ചർച്ച ചെയ്യുന്നത് അവഞ്ചേഴ്സിനെ കുറിച്ചാണ്. പ്രേക്ഷകർ അത്രയധിക ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ലോകസിനിമ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ഈ അടുത്ത കാലത്ത് ഉണ്ടായിരിക്കില്ല. സകല റെക്കോഡും സ്വന്തമാക്കി കൊണ്ട് ചിത്രം മുന്നേറുകയാണ്. ഹോളിവബുഡ് ബോക്സോഫീസിനെ തന്നെ മാറ്റി മറിച്ച അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം.

  avengers

  ദിലീപിനോടൊപ്പം അർജുൻ സർജയും ചേർന്നു!! ജാക്ക് ഡാനിയേൽ തകർക്കും...

  സർവ്വ ലോകത്തേയും തകർത്ത് തരിപ്പണമാക്കാൻ കഴിയുന്ന താനോസ് എന്ന വില്ലനെ അവഞ്ചേഴ്സ് പടയ്ക്ക് വകവരുത്താൻ ആകുമോ എന്ന ആകാംക്ഷ നിറഞ്ഞ ചേദ്യവും പേറിയാണ് ഓരോ ആരാധകനും ചിത്രം കാണാൻ തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അവഞ്ചേഴ്സ് ആരാധകർ ഒരാളെ പഞ്ഞിക്കിടുന്നതാണ്.

  രണ്ട് കുഞ്ഞുങ്ങളുടേയും മുഖത്ത് ആസിഡ് ഒഴിച്ചു!! ചെയ്തത് കൊല്ലാൻ വേണ്ടി, ഹൃദയഭേദകമായ സംഭവം വെളിപ്പെടുത്തി നടി പാർവതി

   ഹൗസ് ഫുൾ

  ഹൗസ് ഫുൾ

  ലോകമെമ്പാടും ചിത്രം ഹൗസ്ഫുള്ളായി ഓടുകയാണ്. ചിത്രം റിലീസ് ചെയ്യാൻ അഞ്ച് ദിവസം മുൻപ് തന്നെ ടിക്കറ്റുകൾ വിറ്റു പോയിരുന്നു. കിട്ടാത്തവർ ടിക്കറ്റിനായി കാടുത്ത കാത്തിരിപ്പിലാണ്. അവഞ്ചേഴ്സ് സിരീസിലെ അവസാനം ഭാഗം കൂടിയായതു കൊണ്ട് ആകാംക്ഷയ്ക്ക് ഇത്തിരി കാഠിന്യം കൂടുതലാണ്. റസ്സോ സഹോദരങ്ങളെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ബോക്സോഫീസ് തിരുത്തി കുറിച്ച് അവഞ്ചേഴ്സ് ജൈത്രയാത്ര തുടരുകയാണ്.

   സസ്പെൻസ്

  സസ്പെൻസ്

  ലോകനന്മയ്ക്ക് വേണ്ടി താനോസിനെ നേരിടാനായി അവസാനകളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട . ലോകത്തെ വകവരുത്താനായി ഭൂമിയിലെത്തുന്ന തനോസ് എന്ന വില്ലനെ എതിരിടാൻ ഇവർക്കാകുമോ? ഇവരുടെ പോരാട്ടം എങ്ങനെയായിരിക്കും ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുമായിട്ടാണ് പ്രേക്ഷകർ ചിത്രം കാണാനായി തിയേറ്ററുകളിൽ എത്തുന്നത്. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നേരിട്ട് കണ്ട് തന്നെ അറിയണം. ഇതൊക്കെ ഒരാൾ വിളിച്ചും പറഞ്ഞാൽ എന്താണ് സംഭവിക്കുക...

   യുവാവിന് സംഭവിച്ചത്

  യുവാവിന് സംഭവിച്ചത്

  സിനിമ കണ്ടതിനു ശേഷം ചില വിരുതൻമാർ ഇതിന്റെ സസ്പെൻസും കഥയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടേയും ഓൺലൈൻ മീഡിയകളിലൂടേയും പരസ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അവഞ്ചേഴ്സ് ചിത്രം കാണാനായി കാത്തു നിൽക്കുന്ന ആരാധകർക്ക് മുന്നിൽ ക്ലൈമാക്സും സസ്പെൻസും വിളിച്ചു കൂവിയ ഒരു വിരുതന് സംഭവിച്ചത്... ഹോങ്ങ്കോങ്ങിലുള്ള ഒരാളാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തിയ്ക്ക് മുതിർന്നത്. ടിക്കറ്റിനായി നിന്നവരോട് പലവെട്ടം സിനിമയുടെ നിർണ്ണായകമായ സംഭവങ്ങൾ വിളിച്ചു കൂവി. ആദ്യമൊക്കെ ആരാധകര്ഡ ക്ഷമിച്ചു. എന്നാൽ വീണ്ടും ഇത് ആവർത്തിക്കാൻ തുടങ്ങിയപ്പോൾ ജനങ്ങൾ അക്രമാസക്തരാകുകയായിരുന്നു. ഇയാളെ അവഞ്ചേഴ്സ് ആരാധകർ പഞ്ഞിക്കിട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

   കേരളത്തിൽ സൂപ്പർ ഹിറ്റ്

  കേരളത്തിൽ സൂപ്പർ ഹിറ്റ്

  കേരളത്തിൽ ഏപ്രിൽ 26 നാണ് ചിത്രം പ്രദർശനത്തിനായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടിക്കറ്റിന്റെ ലഭ്യതയുടെ കാര്യത്തിൽ കേരളത്തിലെ അവസ്ഥയ്ക്കും ഒരു മാറ്റവുമില്ല. ആദ്യം ദിനം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റൊഴിഞ്ഞിരുന്നു. അവഞ്ചേഴ്സ് സീരിസിലെ മറ്റ് സീസണുകൾക്ക് ലഭിച്ച അതേ പ്രേക്ഷക സ്വീകാര്യത തന്നെയാണ് അവസാന സീരീസിനും ലഭിക്കുന്നത്.

   ഇൻഫിനിറ്റി വാറിന്റെ തുടർച്ച

  ഇൻഫിനിറ്റി വാറിന്റെ തുടർച്ച

  അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയായിട്ടാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം ആരംഭിക്കുന്നത്. തനോസ് ജീവജാലങ്ങളെ ഒരു ഞൊടി ഇണയിൽ വകവരുത്തുന്നതും. പകുതിയോളം ജീവാജാലങ്ങൾ നശിച്ചു പോകുന്നതോടെയാണ് അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറ്‍ അവസാനിക്കുന്നത്. ഇനി എന്ത് സംഭവിക്കും? താനോസിനെ വകവരുത്താൻ അവഞ്ചേഴ്സ് പടക്കാവുമോ എന്ന ആകാംക്ഷ പ്രേക്ഷകരിലേയ്ക്ക് വിതറി കൊണ്ടാണ് ഇൻഫിനിറ്റ് വിടവാങ്ങിയത്. ഇതിന്റെ ഉത്തരമാണ് അവഞ്ചേഴ്സ് എൻഡ് ഗെയിമിൽ. പ്രേക്ഷകരെ ഒരു അല്പം പോലും നിരാശപ്പെടുത്താതെയാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം എത്തുന്നത്.

  English summary
  Man in Hong Kong reportedly beaten up outside cinema for leaking Avengers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X