twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അബദ്ധം പിണഞ്ഞ ഓസ്‌കര്‍ വേദി!!! മികച്ച ചിത്രം 'മാറിപ്പോയി'!!! പിന്നെ തിരുത്തി...

    മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് മൂണ്‍ ലൈറ്റിനു പകരം പ്രഖ്യാപിച്ചത് ലാലാ ലാന്‍ഡിന്റെ പേര്. പിന്നീട് തിരുത്തി. തെറ്റായ കാറ്റഗറിക്കുള്ള കാര്‍ഡായിരുന്നു പ്രഖ്യാപനത്തിന് നല്‍കിയത്.

    By Jince K Benny
    |

    അബദ്ധങ്ങള്‍ക്ക് അങ്ങനെ വേദി ഒന്നും ഇല്ല, അത് എവിടെ വേണമെങ്കിലും സംഭവിക്കാം. ഓസ്‌കറും അബദ്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നില്ല. എന്നാല്‍ ഇ ക്കുറി പറ്റിയ അബദ്ധം അല്പം വലുതായിപ്പോയി എന്ന് മാത്രം. ലോക സിനിമ ആകാംഷാപൂര്‍വം കാത്തിരുന്ന മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ പേര് മാറിപ്പോയി.

    14 ഓസ്‌കര്‍ നോമിനേഷനുകളുമായി 89ാമത് ഓസ്‌കര്‍ വേദിയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ലാലാ ലാന്‍ഡിനെയായിരുന്നു ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. മികച്ച ചിത്രത്തെ പ്രഖ്യാപിക്കാനെത്തിയ വാറന്‍ ബെറ്റിക്കും ഫായെ ഡുണാവായ്ക്കും തെറ്റി, അവര്‍ ആദ്യ പ്രഖ്യപിച്ചത് ലാലാ ലാന്‍ഡിനായിരുന്നു. എന്നാല്‍ തെറ്റ് പറ്റിയതായി മനസിലാക്കി തിരുത്തി. മൂണ്‍ലൈറ്റായിരുന്നു മികച്ച ചിത്രം.

    കാര്‍ഡ് മാറിപ്പോയി

    പ്രഖ്യാപനത്തിനായി വാറന്‍ ബെറ്റിയും ഫായെ ഡുണാവായും വേദിയിലെത്തിയപ്പോള്‍ അവര്‍ക്ക് നല്‍കിയ കാര്‍ഡ് മാറിപ്പോയതാണ് ഇത്തരത്തിലൊരു തെറ്റ് സംഭവിക്കാന്‍ കാരണം. തെറ്റ് മനസിലായ ഉടന്‍ മാറ്റി പ്രഖ്യാപിക്കുകയും ചെയ്തു. മികച്ച നടിക്കുള്ള അവാര്‍ഡ് രേഖപ്പെടുത്തിയ കാര്‍ഡാണ് ഇവര്‍ക്ക് നല്‍കിയത്. അതില്‍ എമ്മ സ്റ്റോണ്‍ ലാലാ ലാന്‍ഡ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അത് കണ്ട് ലാലാ ലാന്‍ഡ് എന്ന് വായിക്കുകയായിരുന്നു.

    മികച്ച ചിത്രം മൂണ്‍ലൈറ്റ്

    ആദ്യം മാറിപ്പോയെങ്കിലും ഒടുവില്‍ ആ പുരസ്‌കാരം മൂണ്‍ലൈറ്റിലേക്ക് തന്നെ എത്തുകയായിരുന്നു. 89ാമത് ഓസ്‌കര്‍ വേദിയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളില്‍ ഒന്ന് തന്നെയായിരുന്നു മൂണ്‍ലൈറ്റ്. മികച്ച സഹനടനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമാണ് മൂണ്‍ലെറ്റ്.

    ലാലാ ലാന്‍ഡ്

    എണ്‍പത്തിയൊമ്പതാമത് ഓസ്‌കര്‍ പുരസ്‌കാരവേദിയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു ലാലാ ലാന്‍ഡ്. ഏറ്റവും അധികം നോമിനേഷന്‍ നേടിയ ചിത്രമെന്ന ഖ്യാതിയുമായാണ് ചിത്രം ഓസ്‌കര്‍ വേദിയിലെത്തിയത്. അത് മാത്രമല്ല മികച്ച ചിത്രത്തിനുള്ള ഗോള്‍ഡ് ഗ്ലോബ് പുരസ്‌കാരവും നേടിയാണ് ചിത്രം ഓസ്‌കറിനെത്തിയത്.

    ട്രോളിന് കുറവില്ല

    ഓസ്‌കര്‍ വേദിയിലെ അബദ്ധം ട്രോളാക്കി അപ്പോള്‍ ട്വിറ്റ് ചെയ്യപ്പെട്ടു. ട്രോള്‍ ആഘോഷം മാത്രമല്ല കടുത്ത വിമര്‍ശനവും നേരിട്ടു. ഇത് ഒരു അലംഭാവത്തിന്റെ സാക്ഷ്യമാണെന്ന് പറഞ്ഞവരും ഉണ്ട്. പുരസ്‌കാരത്തിന്റെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഇക്കാര്യത്തില്‍ പരിചയം അത്യാവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു.

    സമാനമായ അബദ്ധം ലോക സുന്ദരി മത്സര വേദിയിലും സംഭവിച്ചിരുന്നു. ആദ്യം ഒരാളുടെ പേര് പ്രഖ്യാപിക്കുകയും പിന്നീട് അത് മാറ്റി പ്രഖ്യാപിക്കുകയും. ആദ്യ പ്രഖ്യാപിച്ച ആളില്‍ നിന്നും കിരീടം എടുത്ത് രണ്ടാമത് പ്രഖ്യാപിച്ച ആള്‍ക്ക് നല്‍കുകയായിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് ഓസ്‌കര്‍ വേദിയിലെ അബദ്ധത്തെ ഒരാള്‍ ട്വീറ്റ് ചെയ്തത്.

    ഓസ്‌കര്‍ വേദിയില്‍ മികച്ച ചിത്രം പ്രഖ്യാപിച്ചപ്പോള്‍ സംഭവിച്ച അബദ്ധത്തിന്റെ വീഡിയോ കാണാം. എബിസി ന്യൂസാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

    English summary
    Moonlight has won Best Picture at the Oscars – but before that, La La Land was announced as the winner by mistake. Presenter Warren Beatty reportedly paused for so long because he had been given the envelope for the wrong category.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X