twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    56 വർഷം പഴക്കമുള്ള വസ്ത്രം ധരിച്ച് നടി ഓസ്കാറിൽ, വേഷം കണ്ട് എല്ലാവരും ഞെട്ടി! വീഡിയോ കാണാം..

    1962 ൽ ആദ്യമായി ഓസ്കാറ്‍ ഏറ്റുവാങ്ങാൻ എത്തിയ അതേ ഗെറ്റപ്പിലായിരുന്നു റിത ഇക്കുറിയും എത്തിയത്.

    |

    എല്ലാ സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓസ്കാർ പുരസ്കാര ചടങ്ങ്. നിരവധി വിസ്മയങ്ങൾ ഒളിപ്പിച്ചാണ് ഒരോ വർഷവും പുരസ്കാരം പ്രഖ്യാപനങ്ങൾ നടക്കുന്നത്. പ്രേക്ഷകരുടെ കണ്ണുകളിൽ അത്ഭുതം നിറയ്ക്കുന്നതായിരിക്കും ഓസ്കാർ അവാർഡ് വേദി.

    rita

    കാസ്റ്റിംഗ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധം! ബാത്ത് ടബ്ബ് ടവൽ ധരിച്ച ഹാർലിയുടെ പ്രതിമകാസ്റ്റിംഗ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധം! ബാത്ത് ടബ്ബ് ടവൽ ധരിച്ച ഹാർലിയുടെ പ്രതിമ

    പുരസ്കാരങ്ങൾ മാത്രമല്ല വേദിയിൽ എത്തുന്ന താരങ്ങളും പ്രേക്ഷകർക്ക് അത്ഭുതങ്ങൾ സമ്മാനിക്കാറുണ്ട്. ഇക്കുറിയും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് റിത മോറേണോ. 56 വർഷങ്ങളൾക്കു മുൻപുള്ള റിതയെയാണ് എല്ലാവരും അവടെ ദർശിച്ചത്. 1962 ൽ ആദ്യമായി ഓസ്കാറ്‍ ഏറ്റുവാങ്ങാൻ എത്തിയ അതേ ഗെറ്റപ്പിലായിരുന്നു റിത ഇക്കുറിയും എത്തിയത്.

    നവതിയുടെ നിറവിൽ ഓസ്കാറും ആഗ്നെസ് വർദയും! ഇക്കുറി എത്തിയത് ഗ്രാമ മുഖങ്ങളുമായി....നവതിയുടെ നിറവിൽ ഓസ്കാറും ആഗ്നെസ് വർദയും! ഇക്കുറി എത്തിയത് ഗ്രാമ മുഖങ്ങളുമായി....

    1962 ൽ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഒസ്കാർ പുരസ്കാരമാണ് റിതയ്ക്ക് ലഭിച്ചത്. അന്ന് താരം പരമ്പരാഗതമായ ജാപ്പനീസ് വസ്ത്ര ധാരണ രീതിയായ ഒബി സാഷ് ഗൗൺ ധരിച്ചാണ് വേദിയിലെത്തിയത്. ആഭരണങ്ങളും അതു പോലെയുള്ളതായിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ഇതേ തരത്തിലുള്ള വേഷം ധരിച്ചാണ് റിത എത്തിയത്. ഇതിന്റെ രഹസ്യം തിരക്കിയപ്പോൾ നർമ്മത്തിലൂടെ റിത ഇങ്ങനെ പറഞ്ഞു. വസ്ത്രം അലമാരിയിൽ കിടക്കുകയായിരുന്നു. നിറം മാറുന്നതു പോലെ തോന്നി. അതു കൊണ്ട് ധരിച്ചതാണെന്നും താരം പറഞ്ഞു. ഇപ്പോൾ ഹോളിവുഡിലെ ഒരു സംസാര വിഷയവും റിതയാണ്. താരത്തിനെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

    English summary
    Rita Moreno rocks Oscars red carpet in gown she wore in 1962
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X