twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തായ്‌ലാന്‍ഡിലെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്.. അതും കോടികള്‍ മുതല്‍ മുടക്കില്‍..

    |

    തായ്‌ലാന്‍ഡ് അടുത്തിടെ ലോകശ്രദ്ധ പിടിച്ച് പറ്റിയത് വലിയൊരു വാര്‍ത്തയിലൂടെയായിരുന്നു. തായ്‌ലാന്‍ഡിലെ ഒരു ഗുഹയില്‍ ഫുട്‌ബോള്‍ താരങ്ങളും അവരുടെ കോച്ചും കുടുങ്ങുകയയിരുന്നു. ഏറെ കഷ്ടപാടുകള്‍ സഹിച്ചായിരുന്നു ഇവരെ പുറത്തെത്തിച്ചത്. അതെല്ലാം സിനിമയാക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

    thailand-cave-rescue

    ഹോളിവുഡ് സിനിമാ നിര്‍മാണ കമ്പനിയായ പ്യൂവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ചിത്രം സിനിമയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 300 കോടിയോളം ചിലവക്കി സിനിമ നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പ്യൂവര്‍ ഫ്‌ലിക്‌സിന്റെ സിഇഒ ഈ രക്ഷപ്രവര്‍ത്തനം നടത്തുന്ന ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയാണ് സിനിമയാക്കുന്നത്. അതേ സമയം നാടകീതയ നിറഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ നിമിഷങ്ങളും ചേര്‍ത്ത് ഒരു ഡോക്യുമെന്ററി ആക്കുമെന്ന് ഡിസ്‌കവറി ചാനല്‍ നേരത്തെ അറിയിച്ചിരുന്നു.

    thai-cave

     ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍! ആരാണെന്ന് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായര്‍.. ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍! ആരാണെന്ന് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായര്‍..

    ജൂണിലായിരുന്നു തായ്‌ലാന്‍ഡ് അണ്ടര്‍ 16 ഫുട്‌ബോള്‍ താരങ്ങളും അവരുടെ പരിശീലകനും കൂടി ചീയാംഗ് റായിയിലെ ഗുഹയിലേക്ക് എത്തിയത്. അതിശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ ഗുഹയുടെ ഉള്ളിലേക്ക് കടക്കുകയായിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ അതിനുള്ളില്‍ വെള്ളവും ചെളിയും നിറഞ്ഞു. ഇതോടെ കുട്ടികളെ പുറത്തെക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നു. പല വഴികള്‍ പരീക്ഷിച്ചെങ്കിലും ഒന്നും സാധിച്ചിരുന്നില്ല. ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിനിടയില്‍ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടിരുന്നു. പതിമൂന്ന് പേരും ഒരു കുഴപ്പവുമില്ലാതെ പുറത്തെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ലോകം മുഴുവന്‍..

    English summary
    Thailand cave rescue to be turned into movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X