twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിമധ്യാന്തം പ്രദര്‍ശനത്തിനെത്തിക്കും: രഞ്ജിത്ത്

    By Lakshmi
    |

    Sherrey with child artist
    തിരുവനന്തപുരം: ആദിമധ്യാന്തം എന്ന സിനിമയെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഷെറി നടത്തിയ നിരാഹാരം അവസാനിപ്പിച്ചു.

    സംവിധായകരായ രഞ്ജിത്ത്, ടി വി ചന്ദ്രന്‍ എന്നിവരുമായ് നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് ഷെറി നിരാഹാരം നിര്‍ത്തിയത്.

    ചിത്രം തന്റെ ക്യാപിറ്റോള്‍ തിയേറ്റര്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് രഞ്്ജിത്ത് ഷെറിക്ക് ഉറപ്പ് നല്‍കി. ആദിമധ്യാന്തത്തിന്റെ ഡി വി ഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കൈരളി തിയേറ്ററിന് മുന്നില്‍ ഷെറി നിരാഹാരം ഇരുന്നത്.

    അതേസമയം, ചിത്രത്തിന് ധാര്‍മ്മിക പിന്തുണയുമായി ഡിവൈഎഫ് ഐയും രംഗത്തെത്തിയിട്ടുണ്ട്. മത്സരവിഭാഗത്തില്‍ നിന്ന് ആദിമധ്യാന്തം ഒഴിവാക്കിയതിനെതിരെ ചലച്ചിത്രമേളയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഓപണ്‍ഫോറത്തില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

    ഡിവിഡിയില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്.

    English summary
    Malayalam director Sherrey ended his fast over the exclusion of his film Aadimadhyantham from the competition section at the 16th International Film Festival of Kerala (IFFK) after being assured this evening that the film would be officially screened tomorrow.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X