For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാള ചിത്രങ്ങളും സിന്‍ജാറും മനംകവര്‍ന്ന മൂന്നാംദിനം

|

എ വി ഫര്‍ദിസ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

തിരുവനന്തപുരം- മുന്‍ ഐ എഫ് എഫ് കെകളെ അപേക്ഷിച്ച് മലയാള ചലച്ചിത്രങ്ങള്‍ക്കും സദസ്സില്‍ ഏറെ കാണികളാല്‍ നിറഞ്ഞുനിന്നുവെന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനമായ ഇന്നലെയുടെ പ്രത്യേകത.

ജയരാജിന്റെ ഭയാനകം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയം ഉണ്ണികൃഷ്ണന്‍ അവളയുടെ ഉടലാഴം, ഗൗതം സൂര്യയുടെ സ്പ്ലീലെസ് യുവേഴ്‌സ്, പി കെ ബിജുകുട്ടന്റെ ഓത്ത്, ബി അജിത്ത് കുമാറിന്റെ ഈട തുടങ്ങി മലയാളത്തോടടുത്ത് നില്ക്കുന്ന വാമൊഴിയില്‍ മലയാളമെന്ന് തോന്നാവുന്ന ലക്ഷദ്വീപിലെ ജസ്‌രി ഭാഷയിലുള്ള സിന്‍ജാര്‍ തുടങ്ങിയവയാണ് ഇന്നലെ ഐ എഫ് എഫ് കെ പ്രേക്ഷകര്‍ക്കിടയിലേക്കെത്തിയ മലയാള ചലച്ചിത്രങ്ങള്‍.

താരപുത്രിയ്ക്ക് രണ്ടാനമ്മ കരീന കപൂറിന്റെ പാര്‍ട്ടി, എന്തിനാണെന്നോ? എല്ലാം സിനിമ നല്‍കുന്ന ഭാഗ്യമാണ്!

എപ്പോഴും കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുവാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ് സ്ത്രീകള്‍. തന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട് സംഭവിക്കുന്നതിന് സമൂഹത്തിന്റെ മുന്നില്‍ കുരിശിലേറ്റപ്പെടുക സ്ത്രീകളായിരിക്കും.

നാഗരിക സമൂഹങ്ങളിലും പുരാതനകാലത്തെ സ്ത്രീയെ നോക്കിക്കാണുന്ന സമീപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമല്ല കാര്യങ്ങള്‍. വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് കൂടുതല്‍ പ്രസക്തിയേറുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെ നിസ്സഹായരാക്കപ്പെടുന്ന ലോകമെങ്ങുമുള്ള സ്ത്രീത്വത്തിന്റെ വേദന എന്നും ചലച്ചിത്രോത്സവങ്ങളിലെ സ്ഥിരവും ആകര്‍ഷകവുമായ കാഴ്ചകളിലൊന്നാണ്. ഇത്തരമൊരു വേദനയിലേക്ക് തന്നെ വീണ്ടും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതാണ് സിന്‍ജാര്‍ എന്ന ലക്ഷദ്വീപ് ഭാഷയിലുള്ള ചലച്ചിത്രം. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ ദുബൈയിലേക്ക് വീട്ടുജോലിക്ക് പോയ രണ്ട് ലക്ഷദ്വീപുകാരികളായ യുവതികളെ ഇറാഖില്‍വെച്ച് ഐ എസ് തീവ്രവാദികള്‍ യസ്‌രീപെണ്‍കുട്ടികളുടെ കൂടെ തട്ടിക്കൊണ്ടുപോകുകയും തങ്ങളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുകയാണ്.

ലെംഗികചൂക്ഷണങ്ങള്‍ക്കടക്കം വിധേയയാക്കപ്പെടുന്ന ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നിക്കാഹ് കഴിഞ്ഞതാണ്. ഇവളാണ് കല്യാണചടങ്ങിന് തൊട്ടുമുന്‍പ് വിദേശത്തേക്ക് പറക്കുന്നത്. എന്നാല്‍ ഐ എസ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ഇവളെ അവര്‍ ലൈംഗീകമായി ഉപദ്രവിച്ചോ എന്നാണ് തനിനാട്ടുമ്പുറത്തുകാരനായ ലക്ഷദ്വീപുകാരന്‍ ഭര്‍ത്താവ് അന്‍സാറിനറിയേണ്ടത്. ഇതിനിടക്ക് ഇവള്‍ ഗര്‍ഭിണിയാണെന്നുകൂടി നാടറിയുന്നു. ഇതോടുകൂടി നാട്ടിലൊന്നാകെ ഇത് ചര്‍ച്ചാവിഷയമാകുന്നു ആ നിക്കാഹില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അന്‍സാര്‍ പ്രഖ്യാപിക്കുന്നു. പക്ഷേ ഇത് അന്‍സാറിലുണ്ടാക്കുന്ന മാനസികസംഘര്‍ഷം ഏറെയാണ്. അവസാനം കുറ്റപ്പെടുത്തലുകള്‍ക്കും പരിഹാസങ്ങള്‍ക്കും വകവെക്കാതെ നിക്കാഹ് കഴിച്ച പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ നിന്ന് പൊതു റോഡിലൂടെ ഇറക്കികൊണ്ടുവരുന്നതോടുകൂടി സിനിമ അവസാനിക്കുകയാണ്.

വിഷയത്തിന്റെ തീവ്രത ആവശ്യപ്പെടുന്ന രീതിയില്‍ സംവേദനം ചെയ്യുവാന്‍ പൂര്‍ണമായി സാധിച്ചിട്ടില്ലെന്നുള്ളത് മാറ്റി നിറുത്തിയാല്‍ തീര്‍ത്തും പുതുമയായി ഒരു കഥാസന്ദര്‍ഭവും വിഷയവും ഈ സിനിമ പ്രേക്ഷകനോട് പറയുന്നുണ്ട്. എന്നാല്‍ തികച്ചും സാങ്കല്പികമായ ഒരു കഥാസന്ദര്‍ഭത്തില്‍ നിന്ന് ഉണ്ടാക്കിയെടുത്തതിന് ഉപോദ്ബലകമായി സിനിമ അവസാനിച്ച ശേഷം സിന്‍ജാറിലെ ദൃശ്യങ്ങളായി കാണിക്കുന്നതാകട്ടെ ലോകമൊന്നാകെ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുള്ള പല പാശ്ചാത്യമാധ്യമങ്ങളും ചാനലിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ്. ഇങ്ങനെ ഒരു ഭാഗത്ത് രാഷ്ട്രീയമില്ലെന്ന് പ്രഖ്യാപിക്കുകയും മറുഭാഗത്ത് പശ്ചാത്യമീഡിയ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതിന്റെ വക്താവായി സിനിമ മാറുന്നുവോ എന്ന സംശയമാണ് ഈ സിനിമയുടെ കാഴ്ചയെ സംശയദൃഷ്ടിയോടെ കാണുന്നതിന് കാരണമാകുന്നത്. ഇങ്ങനെ യാഥാര്‍ഥസംഭവം നടന്നിട്ടില്ലെന്നുള്ളത് സമ്മതിച്ച സംവിധായകനും സിനിമക്കുശേഷം നടന്ന മുഖാമുഖത്തിലും ഇക്കാര്യത്തില്‍ വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കുവാന്‍ കഴിയാത്തതും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തുവായിക്കേണ്ടതാണ്. പല പ്രേക്ഷകരും ഇക്കാര്യം മുഖാമുഖത്തില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

എങ്കിലും ചില അതിനാടകീയതയിലേക്ക് വഴുതിപോകുന്ന ചില രംഗങ്ങള്‍ മാറ്റിനിറുത്തിയാല്‍ ഏറെ കൈയടികള്‍ കൊടുക്കാവുന്ന ചിത്രങ്ങളിലൊന്നായി സിന്‍ജാറിനെയും നമുക്കെണ്ണാവുന്നതാണ്. യുദ്ധത്തിന്റെ ഭീകരത അത് പതിനായിരം കിലോമീറ്ററുകള്‍ക്കപ്പുറം ഉണ്ടാക്കുന്ന ഭീതിദമായ ഒരു പരിസരത്തെ കാണിച്ചുതരുന്ന ജയരാജിന്റെ ഭയാനകവും ഇന്നലെ നിറഞ്ഞസദസ്സിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തില്‍ ഗോവ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച് ഏറെ കൈയടികള്‍ നേടിയ വുമണ്‍ അറ്റ് വാറും വ്യത്യസ്തമായ ഒരു കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച ഈ ഐസ് ലാന്‍ഡിയന്‍ ചലച്ചിത്രം ഒരു ഗായക സംഘത്തെ നയിക്കുന്ന ഹല്ല എന്ന യുവതിയുടെ കഥയാണ്. ഐസ്‌ലാന്‍ഡ് പോലെ പരിസ്ഥിതി മലിനീകരണ തുലോംകുറവായ ഒരു സ്ഥലത്ത് വരുന്ന ചൈനീസ് അലൂമിനിയം കമ്പനി ഉണ്ടാക്കാവുന്ന മലിനീകരണത്തെ ഭയന്ന് കമ്പനിക്കെതിരെയും അതിനെ പിന്തുണക്കുന്ന ഗവണ്‍മെന്റിനുനേരെയും യുദ്ധം പ്രഖ്യാപിക്കുകയാണ് ഈ യുവതി.

കാര്യമായി ആരുടെയും സഹായമില്ലാതെ ഇവര്‍ കമ്പനിയിലേക്കുള്ള വൈദ്യുതി കണക്ഷന്റെ പോസ്റ്റടക്കം നശിപ്പിക്കുന്നു. ഇതോടുകൂടി തീവ്രവാദിയായി മുദ്രകുത്തപ്പെടുന്ന ഹന്ന ജയിലിലാകുന്നു. ഇവിടെ അവളുടെ ഇരട്ട സഹോദരിയായ ടെസ്സ വേഷം മാറി എത്തുകയും അവളെ ജയിലില്‍ നിന്ന് പുറത്തുകടക്കുവാന്‍ സഹായിക്കുകയുമാണ്. അങ്ങനെ വീണ്ടും ഉക്രെയിനിലെത്തുന്ന ഹന്ന ആരോരുമില്ലാത്ത അനാഥബാലികയെ ദത്തെടുത്ത് തിരിച്ചുവരികയാണ്. ഒരു സ്ത്രീ ഒറ്റക്കു നടത്തുന്ന പോരാട്ടത്തെ അതിന്റെ ഗൗരവം ഒട്ടുംചേരാതെ എല്ലാവിഭാഗം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്ന രീതിയിലാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. കിംകിം ദുക്കിന്റെ ഏറ്റവും പുതിയ ചിത്രമായ ഹുമൈന്‍സ്‌പൈസ് അടക്കം അറുപതോളം ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

English summary
AV Fardis writes about IFFK movies-day3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more