twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാന്‍സുകാര്‍ സാംസ്‌കാരിക മൂല്യങ്ങളെ പിറകോട്ടുവലിക്കുന്ന അരാഷ്ട്രീയ ആള്‍ക്കൂട്ടമെന്ന് ഓപ്പണ്‍ ഫോറം

    By Np Shakeer
    |

    കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാംദിവസം 'താരാധിപത്യവും ഫാന്‍സ് അസോസിയേഷനുകളും ’ എന്ന വിഷയത്തെക്കുറിച്ച് നടന്ന ഓപ്പണ്‍ഫോറത്തില്‍ താരാരാധനക്കെതിരെ രൂക്ഷവിമര്‍ശനം. താരങ്ങളുടെ ആധിപത്യം നിലനില്‍ക്കുന്നതുവരെ പത്രങ്ങളില്‍ വിമര്‍ശനാത്മകമായ ചലച്ചിത്രലേഖനങ്ങളോ നിരൂപണങ്ങളോ പ്രസിദ്ധീകരിക്കപ്പെടില്ളെന്ന് ചര്‍ച്ച നയിച്ച മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ ടി. സുരേഷ് ബാബു പറഞ്ഞു. തന്‍െറ മാധ്യമ ജീവിതത്തില്‍ ഫാന്‍സ് അസോസിയേഷനുകളില്‍നിന്നുണ്ടായ ദുരനുഭവം വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം സംവാദത്തിന് തുടക്കമിട്ടത്.

    കേരളത്തിന്‍െറ സാംസ്കാരിക മൂല്യങ്ങളെ പിറകോട്ടു വലിക്കുന്ന അരാഷ്ട്രീയമായ ആള്‍ക്കൂട്ടമാണ് ഫാന്‍സ് എന്ന് സംവിധായകന്‍ ഡോ.ബിജു അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി മലയാള സിനിമയുടെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയത് വര്‍ഗീയതയും വംശീയതയും വളര്‍ത്തുന്ന താരകേന്ദ്രീകൃത ചിത്രങ്ങളാണ്. താരങ്ങള്‍ തന്നെയാണ് ഈ സംഘടിത വിഭാഗത്തെ തീറ്റിപ്പോറ്റുന്നത്. പല സിനിമകളുടെയും ക്രെഡിറ്റ് ടൈറ്റിലുകളില്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് നന്ദി പറയുന്നത് കാണാം. അവ ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്ത വിഷം നമ്മുടെ സാംസ്കാരിക ജീവിതത്തെ മലിനമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍വസംഹാരത്തിന്‍െറ ആണവചിറകാട്ടി നില്‍ക്കുന്ന ഇതിഹാസസമാനമായ, ആണത്തത്തിന്‍െറയും അഹന്തയുടെയും ആള്‍രൂപങ്ങളായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ആരാധകവൃന്ദത്തിന് ആര്‍പ്പുവിളിക്കാനായി ഒരുക്കിയ സിനിമകളാണ് ഇവിടെ സവര്‍ണ വര്‍ഗീയത വളര്‍ത്തിയതെന്ന് മാധ്യമനിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ അനില്‍കുമാര്‍ തിരുവോത്ത് അഭിപ്രായപ്പെട്ടു.

    fans

    ചലച്ചിത്രമേഖലയില്‍ പുരുഷാധിപത്യം പിടിമുറുക്കിയതിനു പിന്നിലും സ്ത്രീവിരുദ്ധത സിനിമയില്‍ വ്യാപിച്ചതിനു പിന്നിലും താരാരാധനക്ക് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താരാധിപത്യമാണ് ഫാസിസത്തിന്‍െറ വളര്‍ച്ചക്ക് ഇടയാക്കിയതെന്ന് നിരൂപകന്‍ മുഹമ്മദ് റാഫി എന്‍.വി അഭിപ്രായപ്പെട്ടു. ആള്‍ദൈവങ്ങള്‍ക്കു പിന്നാലെ പോവുന്ന അനുയായികളെപ്പോലെയാണ് ആരാധകരെന്ന് അദ്ദേഹം പറഞ്ഞു.
    താരാരാധന ഒരു രോഗാവസ്ഥ തന്നെയാണെന്ന് മനശാസ്ത്രജ്ഞനായ ബൈജു ലൈലരാജ് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം ആണിത്. താരങ്ങളെ ആരാധിക്കുന്നവര്‍ അവരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അകമാസക്തരായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ മാത്രമല്ല, അവര്‍ക്കുവേണ്ടി സിനിമ ചെയ്യുന്ന സംവിധായകരും കുറ്റവാളികളാണെന്ന് സാംസ്കാരിക പ്രവര്‍ത്തകന്‍ ബൈജു മേരിക്കുന്ന് പറഞ്ഞു. മലയാള സിനിമയില്‍ നായകന്മാരുടെ കാലം അവസാനിച്ചിരിക്കുകയാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

    പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!

     ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്

    English summary
    fans degrading cultural values says open forum in mini iffk kozhikode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X