For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീത്വത്തിന്റെ നിശബ്ദതയും പ്രതിഷേധവുമായി വിഡോ ഓഫ് സൈലൻസ്

  |

  എ വി ഫര്‍ദിസ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  തിരുവനന്തപുരം - സ്ത്രീയുടെ നിശബ്ദതയുടെയും കണ്ണീരിന്റെയും പ്രതിഷേധത്തിന്റെയുമെല്ലാം ശക്തി തെളിയിക്കുന്ന ദൃശ്യ കാഴ്ചകളുടെ പ്രദർശനമായിരുന്നു തിരുവനന്തപുരത്ത് നടന്ന ഐ എഫ് എഫ് കെയുടെ അവസാന ദിനത്തിലെ പ്രേക്ഷകരെ പിടിച്ചുലച്ച സിനിമാ കാഴ്ചകളായി വന്നത്.

  ഒടിയന്‍ അവതരിച്ചു! ! കൊലമാസ്സായി മാണിക്കന്‍! ഗംഭീരമെന്ന് പ്രേക്ഷകര്‍, സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍

  മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച പ്രവീൺ മോർച്ചാലെയുടെ വിഡോ ഓഫ് സൈലൻസും വസന്ത എസ് സായിയുടെ ശിവര ജ്ഞിനിയും ഒന്നും ശില പെങ്ങളിലും എന്നീ ചലച്ചിത്രങ്ങളാണ് ഇതിൽ മുന്നിൽ നടന്നത്.

  ഭർത്താവ് മരിച്ച ഒരു കാശ്മീരി യുവതിക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കേറ്റ് ലഭിക്കണം. എന്നാൽ മാസങ്ങളായി ഇത് നല്കാതെ രജിസ്ട്രാർ കബളിപ്പിക്കുകയാണ്‌. ആദ്യം കൈക്കൂലി നല്കണമെന്നാവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് മനസ്സിലായപ്പോൾ ഒരു ദിവസം തന്റെ കൂടെ ഹോട്ടലിൽ കഴിയുവാൻ വരണമെന്നാവശ്യപ്പെടുന്നു.എന്നാൽ അയാളുടെ മുഖത്തടിച്ച് ഇവർ ഓഫീസിൽ നിന്ന് പുറത്തിറങ്ങുകയാണ്. ഇതോടുകൂടി രോഷാകുലനായ രജിസ്ട്രാർ ഭർത്താവ് മരിച്ച ഈ യുവതി തന്നെ മരണപ്പെട്ടുവെന്ന് വ്യാജരേഖയുണ്ടാക്കുന്നു. ഇതോടു കൂടി രജിസ്ട്രാർ പറയുന്ന ഹോട്ടലിലേക്ക് യുവതി എത്തുന്നു. പിന്നീട് ഇയാളുടെ റൂമിലേക്ക് യുവതി കയറി പോകുന്നു. ഇവിടെ ഒരു സാധാരണ രീതിയിൽ ഈ സിനിമ അവസാനിക്കുമെന്ന് നമ്മൾ കരുതുന്നുവെങ്കിൽ, ആ ധാരണയെ ഒന്നാകെ തെറ്റിച്ചു കൊണ്ട് , പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയാണ് ക്ലൈമാക്സ് രംഗത്തിലെ റൂമിൽ മരിച്ചു കിടക്കുന്ന രജിസ്ട്രാറെ കാണിക്കുന്നതിലൂടെ . സിനിമയുടെ തുടക്കം മുതൽ വലിയ ബഹളങ്ങളൊന്നും കാണിക്കാത്തയാളാണ് പ്രധാന നായിക. എന്നാൽ അവസാനമെത്തുമ്പോഴേക്ക് അവർ ഒരു ഹീറോയിൻ തന്നെയായി മാറുകയാണ്.

  widow of silence


  ഒരു സ്ത്രീയുടെ നിശബ്ദമായ രോഷാഗ്നിയുടെ ചൂടാണ് സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ഈ ഉറുദു ചലച്ചിത്രം മുന്നോട്ട് വെക്കുന്നത്. എന്നാൽ കശ്മീർ ഒരു പശ്ചാത്തലമായി സ്വീകരിച്ചെങ്കിലും അത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്നതിൽ സിനിമ പൂർണമായി വിജയിച്ചിട്ടില്ല. കശ്മീർ പോലുള്ള ഒരു നാട്ടിൽ ജനങ്ങളെ തീവ്രവാദത്തിലേക്ക് നടന്നടുപ്പിക്കുന്നതിൽ ബ്രൂറോക്രസിയുടെ നിലപാടുകളും വലിയ പങ്ക് വഹിച്ചിട്ടണ്ട്. ഇതിന് കൂടി അടിവരയിടുന്നുവെന്നുള്ളതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. മത്സര വിഭാഗത്തിൽ മലയാള സിനിമകളെ മാറ്റിനിറുത്തിയാൽ മറ്റ് ഇന്ത്യൻ ഭാഷാ സിനിമകളിൽ എന്തുകൊണ്ടും വിഡോ ഓഫ് സൈലൻസ് ഒരു നല്ല കാഴ്ച തന്നെയായി മാറുകയായിരുന്നു.


  സുവർണ ചകോരം നേടിയ ദി ഡാർക്ക് റൂം , ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി മുപ്പതോളം ചലച്ചിത്രങ്ങളാണ് ഇന്നലെ പ്രദർശിപ്പിച്ചത്.

  English summary
  Fardis AV writes about iffk last day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X