twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!

    |

    പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയായിരുന്നു സുരഭി ലക്ഷ്മി. അതിനിടെ 22 -ാമത് രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ചിട്ടും മേളയില്‍ തനിക്കൊരു പാസ് പോലും തന്നിട്ടില്ലെന്ന് പറഞ്ഞ് നടി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മലയാള സിനിമയില്‍ ഇത്രയധികം ന്യൂജനറേഷന്‍ സംവിധായകന്മാരുള്ളത് നിങ്ങള്‍ക്കറിയാമോ?മലയാള സിനിമയില്‍ ഇത്രയധികം ന്യൂജനറേഷന്‍ സംവിധായകന്മാരുള്ളത് നിങ്ങള്‍ക്കറിയാമോ?

    സുരഭിയ്ക്ക് ചലച്ചിത്ര മേളയുടെ കീഴ്‌വഴക്കങ്ങള്‍ അറിയാത്തതിന്റെ തെറ്റിദ്ധാരണയില്‍ സംഭവിച്ച വിവാദമാണിതെന്നുമാണ് സംഭവത്തെ കുറിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ കമല്‍ പറഞ്ഞിരുന്നത്. ഒപ്പം ദേശീയ പുരസ്‌കാരം നേടിയ ഒരു നടിയെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേളയെന്നുമാണ് കമല്‍ പറഞ്ഞിരിക്കുന്നത്.

    സുരഭിയെ തഴഞ്ഞ് ചലച്ചിത്രമേള

    സുരഭിയെ തഴഞ്ഞ് ചലച്ചിത്രമേള


    പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമ്മാനിച്ച നടി സുരഭി ലക്ഷ്മിയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒരു പാസ് പോലും നല്‍കിയില്ലെന്ന ആരോപണവുമായിട്ടായിരുന്നു നടി രംഗത്തെത്തിയത്. എന്നാല്‍ ഇതിന് കിട്ടിയ മറുപടി ചര്‍ച്ചയായിരിക്കുകയാണ്.

    ചെയര്‍മാന്‍ പറയുന്നതിങ്ങനെ

    ചെയര്‍മാന്‍ പറയുന്നതിങ്ങനെ


    സുരഭിയ്ക്ക് ചലച്ചിത്ര മേളയുടെ കീഴ്‌വഴക്കങ്ങള്‍ അറിയാത്തതിന്റെ തെറ്റിദ്ധാരണയില്‍ സംഭവിച്ച വിവാദമാണിതെന്നുമാണ് ചലച്ചിത്ര മേള ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ കമല്‍ പറയുന്നത്. പാസ് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അത് സുരഭി വന്ന് വാങ്ങിയാല്‍ മതിയെന്നുമാണ് കമല്‍ പറയുന്നത്.

    ആദാരിക്കാനുള്ള വേദിയല്ല

    ആദാരിക്കാനുള്ള വേദിയല്ല


    ദേശീയ പുര്‌സകാരം നേടിയ ഒരു നടിയെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേള എന്നാണ് അക്കാദമി ചെയര്‍മാന്‍ പറയുന്നത്. മുമ്പ് ദേശീയ പുരസ്‌കാരം നേടിയ സലീം കുമാറിനെയോ സുരാജ് വെഞ്ഞാറമൂടിനെയോ മേളയില്‍ പ്രത്യേകം വിളിച്ച് ആദരിച്ചിട്ടില്ലെന്നും കമല്‍ പറയുന്നു.

    പ്രതിഷേധവുമായി താരങ്ങള്‍

    പ്രതിഷേധവുമായി താരങ്ങള്‍

    ആക്രമിക്കപ്പെടുമ്പോള്‍ മാത്രമാണോ അവള്‍ക്കൊപ്പം എന്ന് പറയുന്നത്. ഇപ്പോള്‍ സുരഭിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നടന്മാരായ ജോയി മാത്യൂവും ഹരീഷ് പേരാടിയും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

    ഹരീഷ് പേരാടി പറയുന്നതിങ്ങനെ

    ഹരീഷ് പേരാടി പറയുന്നതിങ്ങനെ

    'വര്‍ത്തമാനം'' എന്ന നാടകത്തില്‍ മധു മാസ്റ്ററുടെ ഒരു കഥാപാത്രം ഇങ്ങിനെ പറയുന്നുണ്ട്.... രക്തസാക്ഷിയായ ഒരു സഖാവിന്റെ മകന് തറവാടിയായ ഒരു കമ്മ്യൂണിസ്റ്റക്കാരന്റെ മകളെ സ്‌നേഹിക്കാന്‍ പാടുണ്ടോ എന്നനിക്കറിയില്ലാ എന്ന്... അതു തന്നെയല്ലേ ഇവിടെ മറ്റൊരു രൂപത്തില്‍ സംഭവിച്ചത്. മലബാറുകാരിയായ കറുത്തവളായ നാടകക്കാരിയായ ദേശീയ പുരസ്‌ക്കാര ജേതാവിന് ഉദ്ഘാടന വേദിയില്‍ കയറാന്‍ പാടുണ്ടോ എന്ന് ആര്‍ക്കും അറിയില്ല എന്ന്.

     എനിക്കും വേണ്ട

    എനിക്കും വേണ്ട

    നിലപാടുകള്‍: ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായെ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട എന്നുമാണ് ജോയി മാത്യൂ ഫേസ്ബുക്കിലൂടെ പറയുന്നത്.

     ഒഴിവാക്കിയിട്ടില്ല

    ഒഴിവാക്കിയിട്ടില്ല

    ചലച്ചിത്ര മേളയില്‍ ഉദ്ഘാടന പരിപാടിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തിലായിരുന്നു സുരഭിയെ വിളിക്കാതിരുന്നത്. സമാപന ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടെന്നും ആദ്യം കമല്‍ പറഞ്ഞിരുന്നു.

     അവള്‍ക്കൊപ്പം

    അവള്‍ക്കൊപ്പം


    എന്നാല്‍ ഒരു സൂപ്പര്‍ സ്റ്റാറിനോ അല്ലെങ്കില്‍ മുന്‍നിര നായികമാര്‍ക്കോ മറ്റുമായിരുന്നെങ്കില്‍ ഇതുപോലെ ഒരു അവസ്ഥ വരില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അതോടെ അവള്‍ക്കൊപ്പം സുരഭിയ്‌ക്കൊപ്പം എന്ന ഹാഷ് ടാഗുമായി പലരും രംഗത്തെത്തിയിരിക്കുകയാണ്.

    English summary
    IFFK is not a venue to celebrate National Award winner saying Kamal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X