twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇറാനിയന്‍ മാജിക്ക് വീണ്ടും, വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയുമായി വൈറ്റ് ബ്രിഡ്ജ്!

    |

    എവി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന എവി ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    വിദ്യ അഭ്യസിക്കുകയെന്നുള്ളത് ഒരു പോരാട്ടമായി എടുത്തതോടെയാണ് അഫ്ഗാനിസ്ഥാനിലെ മലാല സഹായി ലോകമൊന്നാകെ ശ്രദ്ധേയയായത്. ഇതേപോലെ ഒരു ചെറിയകുട്ടി സ്‌കൂളിലേക്ക് തിരിച്ചുവരികയെന്നുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന വൈറ്റ് ബ്രിഡ്ജ് അതിന്റെ ആഖ്യാനത്തിന്റെ ലാളിത്യത്തിലൂടെ വലിയൊരു സന്ദേശം നല്കിക്കൊണ്ടാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

    2017 ലെ ഹോട്ട് മോഡലുകളായി തിരഞ്ഞെടുക്കപ്പെട്ട ആ പത്ത് സുന്ദരിമാര്‍ ആരൊക്കെയാണെന്ന് അറിയാമോ?2017 ലെ ഹോട്ട് മോഡലുകളായി തിരഞ്ഞെടുക്കപ്പെട്ട ആ പത്ത് സുന്ദരിമാര്‍ ആരൊക്കെയാണെന്ന് അറിയാമോ?

    ബഹാരാ എന്ന ആറാംക്ലാസുകാരിക്ക് സ്‌കൂളില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു വലിയ അപകടം സംഭവിക്കുന്നു. ഇതോടെ കോമാ സ്റ്റേജിലാകുന്ന ബഹാരാ. പിന്നീട് അല്പം അംഗവൈക്യലത്തോടെയാണ് സ്‌കൂളിലെത്തുന്നത്. എന്നാല്‍ പ്രത്യേക പരിശീലനം ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ ഇവളെ ചേര്‍ക്കണമെന്ന് അധികൃതര്‍ പറയുന്നു. ഇതു സമ്മതിക്കാത്തതിനാല്‍ ഈ ആറുവയസ്സുകാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നു. ഇതോടെ ദിനേന ഇതേ സ്‌കൂളിന്റെ ഗെയിറ്റിനുമുന്നില്‍ വന്നുനിന്ന് തിരിച്ചുപോകുകയാണ് ഇവള്‍.

    white-bridge

    വറ്റിവരണ്ടുകിടക്കുന്ന ബ്രിഡ്ജിനു താഴെയുള്ള പുഴയിലേക്ക് നോക്കി ഈ പുഴയില്‍ വെള്ളമുണ്ടാകുമ്പോള്‍ ബഹാരയെ സ്‌കൂളില്‍ തിരിച്ചെടുക്കാമെന്ന് പറയുന്നു. ഇതോടെ അതിനായി ഈ ആറുവയസ്സുകാരിയുടെ പരിശ്രമം. അതില്‍ അവള്‍ വിജയിക്കുന്നു. അതുപോലെ സ്‌കൂളില്‍ നിന്ന് ബഹാരക്കായി നടത്തിയ പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സ്വയം അവള്‍ ഉത്തരവും കണ്ടെത്തുന്നു. ഇതു വിളിച്ചു വിളിച്ചു പറയുന്നതോടെയാണ് സിനിമക്ക് വിരാമമാകുകയാണ്. മത്സരവിഭാഗത്തില്‍ ഇറാനില്‍ നിന്നുള്ള ഈ ചലച്ചിത്രം ഒരിക്കല്‍കൂടി പ്രമേയങ്ങളുടെ കാര്യത്തില്‍ ഇറാന്‍ സിനിമയെ വെല്ലുവാന്‍ മറ്റൊന്നില്ലെന്നു തെളിയിക്കുന്നതായിരുന്നു.

    white-bridg-1

    മോഹന്‍ലാലും മമ്മൂട്ടിയും സഹോദരങ്ങളായി അഭിനയിച്ച സിനിമകള്‍ എത്രയെണ്ണമുണ്ടെന്ന് ആരാധകര്‍ക്ക് അറിയാമോ?മോഹന്‍ലാലും മമ്മൂട്ടിയും സഹോദരങ്ങളായി അഭിനയിച്ച സിനിമകള്‍ എത്രയെണ്ണമുണ്ടെന്ന് ആരാധകര്‍ക്ക് അറിയാമോ?

    മത്സരവിഭാഗത്തില്‍ നിന്ന് സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദനെ കൂടാതെയുള്ള പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ട് പേര്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തിലുള്ള ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോകും ഇന്നലെ പ്രദര്‍ശിപ്പിച്ചു. ദ യങ്ക് കാള്‍ മാര്‍ക്‌സ്, ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസും സമകാലിക മലയാള വിഭാഗത്തില്‍ നായിന്റെ ഹൃദയവും ടര്‍ക്കീഷ് ചലച്ചിത്രമായ ദി സ്വായിംഗ് വാട്ടര്‍ ലില്ലിയും പ്രദര്‍ശിപ്പിച്ചു.

    English summary
    Iran film White Bridge will be screened at the 22nd International Film Festival of Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X