twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്ര ചരിത്രം ക്യാമറയില്‍ ഒപ്പിയ ഡേവിഡ് ചിത്രങ്ങള്‍: പ്രദര്‍ശനത്തില്‍ കൗതുകത്തോടെ എംടി

    By Np Shakeer
    |

    കോഴിക്കോട്: അരനൂറ്റാണ്ടുകാലത്തെ മലയാള സിനിമയുടെ ചരിത്രത്തിലെ അനര്‍ഘനിമിഷങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ പി.ഡേവിഡിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയെഴുതിയ എം.ടിയുടെ അപൂര്‍വമായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. എ. വിന്‍സെന്റിന്റെ 'ചെണ്ട' എന്ന ചിത്രത്തിന് എം.ടി ക്‌ളാപ്പടിക്കുന്ന ദൃശ്യം, 'പാതിരാവും പകല്‍വെളിച്ചവും' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേംനസീറുമായി സല്ലപിച്ചു നില്‍ക്കുന്ന എം.ടി, വയലാറിനൊപ്പം നില്‍ക്കുന്ന എം.ടി...അങ്ങനെ നിരവധി ഓര്‍മച്ചിത്രങ്ങള്‍ എം.ടി നടന്നുകണ്ടു.

    ഒരു കാലത്ത് തന്റെ ക്യാമറക്കണ്ണുകളുടെ മുന്നില്‍ വെള്ളിവെളിച്ചത്തില്‍ തിളങ്ങിനിന്ന തിരക്കഥാാകൃത്തും സംവിധായകനുമായ എം.ടിയെ ഫോട്ടോഗ്രാഫര്‍ ഡേവിഡ് അനുഗമിച്ചു. കറുപ്പിലും വെളുപ്പിലും നിറഞ്ഞ സിനിമയുടെ സ്മരണകളിലൂടെ സഞ്ചരിക്കുകയായിരുന്നു എം.ടി.

    iffk2

    മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയായ കൈരളി തിയേറ്ററില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 'ബ്‌ളാക്ക് ആന്റ് വൈറ്റ്' എന്ന ഫോട്ടോ എക്്‌സിബിഷന്‍ സംഘടിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രസ്മരണകള്‍ സംരക്ഷിക്കുന്ന ഉന്നതമായ ദൗത്യമാണ് ഡേവിഡ് ഏറ്റെടുത്തതെന്ന് എം.ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഡേവിഡിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച ചലച്ചിത്ര അക്കാദമി അഭിനന്ദനം അര്‍ഹിക്കുന്നതായി എം.ടി കൂട്ടിച്ചേര്‍ത്തു.

    ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് പഞ്ചു സ്വാഗതം ആശംസിച്ചു. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ഡോ.എം.എം ബഷീര്‍, വി.പി മാധവന്‍ നായര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.ജെ തോമസ് നന്ദി പറഞ്ഞു.

    ദിൽ ജംഗ്ലീ ... യുവപ്രേക്ഷകർക്കായി പുതുമയില്ലാത്ത മറ്റൊരു പ്രണയ ചിത്രം; മൂവി റിവ്യൂദിൽ ജംഗ്ലീ ... യുവപ്രേക്ഷകർക്കായി പുതുമയില്ലാത്ത മറ്റൊരു പ്രണയ ചിത്രം; മൂവി റിവ്യൂ

    യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?

    English summary
    kozhikode mini iffk; malayalam film history reveled in exhibition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X