twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള: മാനാഞ്ചിറയില്‍ പ്രദര്‍ശനം ആരംഭിച്ചു

    By Np Shakeer
    |

    കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി ചലച്ചിത്ര പ്രദർശനം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ കമൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചിത്രമായി അമിത് മസൂർക്കർ സംവിധാനം ചെയ്ത ഓസ്‌കാർ നാമനിർദേശം ലഭിച്ച ന്യൂട്ടൺ പ്രദർശിപ്പിച്ചു.

    കലയേയും കലാകാരന്മാരെയും അകമഴിഞ്ഞു സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാർ. ഈ ചലച്ചിത്ര മേളയെയും അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് മേയർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതു ജനങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു പ്രദർശനമെന്നും അവർ കണ്ടിരിക്കേണ്ട സിനിമകൾ തന്നെ ആണ് പ്രദർശിപ്പിക്കുക എന്നും അധ്യക്ഷ പ്രസംഗത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമൽ പറഞ്ഞു.

    iffk4

    ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, സംവിധായകന്‍ പ്രദീപ് ചൊക്ളി, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സ്വാഗത സംഘം കണ്‍വീനര്‍ കെ.ജെ തോമസ് എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് 7 മണിക്ക് എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'നിര്‍മാല്യം’ പ്രദര്‍ശിപ്പിക്കും.

    ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്, പ്രണവിന്റെ നായികയാവാനുള്ള ഭാഗ്യം ആര്‍ക്കായിരിക്കും?ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്, പ്രണവിന്റെ നായികയാവാനുള്ള ഭാഗ്യം ആര്‍ക്കായിരിക്കും?

     ചലച്ചിത്ര ചരിത്രം ക്യാമറയില്‍ ഒപ്പിയ ഡേവിഡ് ചിത്രങ്ങള്‍: പ്രദര്‍ശനത്തില്‍ കൗതുകത്തോടെ എംടി ചലച്ചിത്ര ചരിത്രം ക്യാമറയില്‍ ഒപ്പിയ ഡേവിഡ് ചിത്രങ്ങള്‍: പ്രദര്‍ശനത്തില്‍ കൗതുകത്തോടെ എംടി

    English summary
    mini iffk; film screening for public starts in mananchira
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X