twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യമില്ലാത്ത തെരഞ്ഞെടുപ്പുകളോടുള്ള ചോദ്യം! തോക്കിന്‍ കുഴലിലെ ജനാധിപത്യത്തിന്റെ കാഴച അഥവാ ന്യൂട്ടന്‍

    |

    എവി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന എവി ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    കോടിക്കണക്കിന് ആളുകള്‍ ഭാഗഭാഗാക്കാവുന്ന പ്രക്രിയ എന്ന നിലക്ക് ഭാരതത്തിലെ തെരഞ്ഞെടുപ്പുകള്‍ നമ്മള്‍ അഹങ്കാരത്തോടുകൂടി പുറംലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഈ വലിയ കെട്ടിഘോഷത്തിന്റെ മറ്റൊരു കാഴ്ചയിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട്, ജനാധിപത്യത്തിന്റെ വില എത്രയെന്ന ചോദ്യം നമ്മോട് ചോദിക്കുന്ന ചലച്ചിത്രമാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ന്യൂട്ടന്‍ എന്ന ഹിന്ദി ചിത്രം.

    തേപ്പിന്റെ സുഖം അനുഭവിക്കണമെന്ന് അനുപമ പരമേശ്വരന്‍! പ്രേമത്തിലെ മേരി നല്ലൊരു തേപ്പുകാരിയാണോ?തേപ്പിന്റെ സുഖം അനുഭവിക്കണമെന്ന് അനുപമ പരമേശ്വരന്‍! പ്രേമത്തിലെ മേരി നല്ലൊരു തേപ്പുകാരിയാണോ?

    ഛത്തീസ്ഘട്ടിലെ മാവോ ഭീഷണിനിലനില്ക്കുന്ന ഒരു വനപ്രദേശത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുവാന്‍ പോകുന്ന യുവാവായ ന്യൂട്ടന്‍ കുമാര്‍ ( പ്രമുഖ ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു) എന്ന പ്രിസൈഡിംഗ് ഓഫീസറുടെ കഥയാണ് ന്യൂട്ടന്‍.

    ന്യൂട്ടന്‍ കഥ തുടങ്ങുന്നത്

    ന്യൂട്ടന്‍ കഥ തുടങ്ങുന്നത്

    ചെറുപ്പക്കാരനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം എത്തുന്നത് പട്ടാളക്കാരുടെ ക്യാംപിലാണ്. അവിടെനിന്ന് ആദ്യം അവിടത്തെ കമാന്ററിന്റെ ഭാഗത്തുനിന്ന് കേള്‍ക്കുന്നത്, എന്തിനാണ് ആദിവാസികളെ വോട്ട് ചെയ്യിപ്പിക്കാനായി പോകുന്നത്, ഇവിടത്തെ പട്ടാളക്കാര്‍ തന്നെ നിങ്ങള്‍ക്ക് വേണ്ട വോട്ടുകള്‍ പോള് ചെയ്തുതരും. എന്നാല്‍ ഇക്കാര്യം താങ്കള്‍ ഒരു പേപ്പറില്‍ എഴുതിതന്നാല്‍ ഞാന്‍ മടങ്ങിപോയ്‌ക്കൊള്ളാം എന്നു പറഞ്ഞ് കനത്ത മറുപടി നല്കുന്നതോടെ ഇവര്‍ പട്ടാളക്കാര്‍ ഇദ്ദേഹത്തിന്റെ കൂടെ സുരക്ഷക്കായി വരാമെന്ന് സമ്മതിക്കുകയാണ്.

     പോളിംഗ് നടപടികള്‍

    പോളിംഗ് നടപടികള്‍

    പിന്നീട് തീര്‍ത്തും നിസ്സഹകരണ മനോഭാവം പുലര്‍ത്തുന്ന പട്ടാള കമാന്റന്റ് ഡി ജി പി എതാനും വിദേശ പത്രക്കാരടക്കമുള്ളവരുമായി ബൂത്ത് സന്ദര്‍ശിക്കുവാന്‍ വരുന്നുവെന്ന അറിയിപ്പു കിട്ടുന്നതോടെയാണ് പോളിംഗ നടപടികളോട് സഹകരിക്കാന്‍ തയ്യാറാകുന്നത്. അതുതന്നെ ഗ്രാമീണരെ ബലം പ്രയോഗിച്ചും അടിച്ചുമൊക്കെ പോളിംഗ് ബൂത്തിലേക്ക് കൂട്ടികൊണ്ടുവരികയാണ്.

    പട്ടാളക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ന്യൂട്ടന്‍

    പട്ടാളക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ന്യൂട്ടന്‍

    ഉച്ചയോടുകൂടി തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്ന നിര്‍ദേശം ന്യൂട്ടന്‍ അനുസരിക്കില്ലെന്ന് കണ്ട് നക്‌സലൈറ്റുകള്‍ ഏറ്റുമുട്ടലിനു വരുന്നുവെന്ന രീതിയില്‍ വെടിവെപ്പ് നടത്തി ഭീതിയുണ്ടാക്കി പോളിംഗ് ഉദ്യോഗസ്ഥരെ അവിടെനിന്നും മടക്കുകയാണ് പട്ടാളമേധാവി. എന്നാല്‍ തിരിച്ച് അവരുടെ തോക്ക് തന്നെ എടുത്ത് പട്ടാളക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൃത്യം മൂന്നു മണിവരെ തെരഞ്ഞെടുപ്പ് നടപടികള്‍ തുടരുകയാണ് ന്യൂട്ടന്‍. ഇതില്‍ ദേഷ്യംപ്പെട്ട് ന്യൂട്ടനെ ഇവരൊന്നാകെ ആക്രമിക്കുകയാണ്. പട്ടാളകമാന്റന്റിന് ഇതിന്റെ പേരില്‍ പിന്നീട് സസ്‌പെന്‍ഷന്‍ കിട്ടുന്നുണ്ട്.

     ജനാധിപത്യത്തോട് കൂറുപുലര്‍ത്തുന്നുണ്ടോ?

    ജനാധിപത്യത്തോട് കൂറുപുലര്‍ത്തുന്നുണ്ടോ?


    ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ സത്യസന്ധത ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയത്ത് നമ്മുടെ തെരഞ്ഞെടുപ്പുകള്‍ തന്നെ എത്രത്തോളം ജനാധിപത്യത്തോട് കൂറുപുലര്‍ത്തിയാണ് നടക്കുന്നതെന്ന ചോദ്യമാണ് ഈ ചലച്ചിത്രം ഉന്നയിക്കുന്നത്. പ്രത്യേകിച്ച് മാവോയിസ്റ്റ്, തീവ്രവാദി ഭീഷണികള്‍ നിലനില്ക്കുന്ന ബീഹാര്‍, ഛത്തീസ് ഘട്ട് പോലെയുള്ള ഉത്തരേന്ത്യന്‍, മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും. ജനാധിപത്യം തോക്കിന്‍കുഴലിലൂടെ എന്ന പരാമര്‍ശത്തെയാണ് ആദിവാസി മേഖലയില്‍ ഈ സിനിമയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഓര്‍മിക്കുന്നത്.

     ആര്‍ക്കോ വേണ്ടി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍

    ആര്‍ക്കോ വേണ്ടി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍


    ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി നടക്കുന്നവയായി നമ്മുടെ തെരഞ്ഞെടുപ്പുകള്‍ മാറുന്നുവോ എന്ന ആശങ്കനിറഞ്ഞ ചോദ്യമാണ് ഓരോ ഭാരതിയനോടും ഈ ചലച്ചിത്രം ചോദിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും നല്ല വിദേശഭാഷാചിത്രത്തിനുള്ള 90#ാമത് അക്കാദമി അവാര്‍ഡിനുള്ള നോമിനേഷനായിരുന്നു ഈ ചലച്ചിത്രം. അമിത് വി മൗസുക്കര്‍ സംവിധാനം നിര്‍വഹിച്ച ഈ ചലച്ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അഞ്ജലി പട്ടേല്‍, രഘൂവീര്‍ യാദവ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. തികച്ചും ലളിതമായി നല്ലപോലെ സംഭാഷണത്തില്‍ കോമഡിയിലൂടെയായതിനാല്‍ തിങ്ങിക്കൂടിയ സദസ്സ് ഏറെ ആസ്വദിച്ചാണ് ഈ ചിത്രം കണ്ടത്.

     കുടുംബത്തിന്റെ ജീവിതം

    കുടുംബത്തിന്റെ ജീവിതം


    തികഞ്ഞ ഗ്രാമീണസൗന്ദര്യത്തിന്റെ കാഴ്ചാസുഖമാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രൊമിഗനൈയിറ്റ് ഓര്‍ച്ചാഡ് എന്ന അസൈര്‍ബൈയ്ജാന്‍ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. വലിയ ബഹളങ്ങളും ആരവങ്ങളുമില്ലാത്ത ഈ സിനിമയിലൂടെ ഒരു കുടുംബത്തിന്റെ ജീവിതമാണ് ഇലിഗര്‍ നജാഫ് എന്ന സംവിധായകന്‍ വരച്ചുകാട്ടുന്നത്. ക്യാമറവര്‍ക്കിന്റെ വ്യത്യസ്തതയാണ് ഈ സിനിമയെ പ്രേക്ഷകനെ അടുപ്പിക്കുന്നതില്‍ ഏറെ പങ്കുവഹിച്ചതെന്ന് കൂട്ടിച്ചേര്‍ക്കേണ്ട ഘടകങ്ങളിലൊന്നാണ്.

     പ്രൊമിഗനൈയിറ്റ് ഓര്‍ച്ചാഡ്

    പ്രൊമിഗനൈയിറ്റ് ഓര്‍ച്ചാഡ്

    ഗ്രാമ മനസ്സിലെ നന്മയും അസൈര്‍ബൈജാനില്‍ നിന്ന് റഷ്യയിലേക്ക് നാടുവിട്ടുപോയയാളുടെ നഗരവല്‍ക്കരണം കൊണ്ട് സംഭവിച്ച മാറ്റവും അനുഭവവേദ്യമാക്കുവാന്‍ ബഹളങ്ങളില്ലാതെ സാധിക്കുന്ന സിനിമയാണിത്. ഒരു നനുത്ത സ്പര്‍ശം പോലെ നമ്മുടെ ഉള്ളിലേക്ക് കയറിപ്പോകുന്ന സിനിമകള്‍ക്ക് ഈ മേളയിലെ ഏറ്റവും ആദ്യത്തെയും നല്ലതുമായ ഉദാഹരണമാണ് പ്രൊമിഗനൈയിറ്റ് ഓര്‍ച്ചാഡ്.

    English summary
    Newton movie review in malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X