twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രത്തിനും സിനിമയ്ക്കും പിതാവ് മാത്രം, എന്തുകൊണ്ട് മാതാവില്ലെന്ന് ദീദി ദാമോദരന്‍

    By Np Shakeer
    |

    കോഴിക്കോട്: രാഷ്ട്രത്തിനും സിനിമക്കും പിതാവ് മാത്രമുള്ള നാടാണ് നമ്മുടേതെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. മലയാള സിനിമക്ക് ഒരു മാതാവ് ഉണ്ടെങ്കില്‍ അത് ആദ്യ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സാമൂഹികഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട റോസി ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. പൊതു ഇടങ്ങള്‍ക്ക് പുറത്തുള്ളവളായിട്ടേ സമൂഹത്തിന് സ്ത്രീയെ കാണാന്‍ പറ്റുന്നുള്ളൂ.

    ചലച്ചിത്രമേളയുടെ കാര്യത്തിലും ഇത് ഒരു യാഥാര്‍ഥ്യമാണ്. മേളയുടെ നടത്തിപ്പില്‍നിന്നും പങ്കാളിത്തത്തില്‍നിന്നും സ്ത്രീ പുറത്താവുന്നത് കൂടെയുള്ളവര്‍ക്കുപോലും തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിവസം ചലച്ചിത്രമേളയിലെ സ്ത്രീപങ്കാളിത്തം എന്ന വിഷയത്തില്‍ നടന്ന ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

    open

    2002ല്‍ അന്വേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ചലച്ചിത്രമേളയുടെ അനുഭവം കെ അജിത പങ്കുവെച്ചു. തങ്ങള്‍ക്ക് ഒരു പിന്തുണയും കിട്ടിയിരുന്നില്ല. ഗുണപരമായ ചര്‍ച്ചകള്‍ നടന്നെങ്കിലും സാമ്പത്തിക നഷ്ടത്തിലാണ് അത് കലാശിച്ചത്. അതുകൊണ്ടുതന്നെ പിന്നീട് നടത്താന്‍ ധൈര്യമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. 1998ല്‍ വനിതാ സാഹിതി കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തിയ വിമന്‍ ഫിലിം ഫെസ്റ്റിവല്‍ വിജയകരമായിരുന്നുവെന്ന് ജാനമ്മ കുഞ്ഞുണ്ണി പറഞ്ഞു. സ്ത്രീക്ക് സാമൂഹിക ജീവിതത്തില്‍ അധമപദവിയാണുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

    സിനിമകള്‍ യഥേഷ്ടം ഡൗലോഡ് ചെയ്ത് കാണാവുന്ന ഈ കാലത്ത് മേളകളെ പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന് ഡോ ജാനകി പറഞ്ഞു. ഇതുപോലുള്ള സംവാദത്തിനുള്ള പൊതുമണ്ഡലമാണ് ചലച്ചിത്രമേളകള്‍. നടി പാര്‍വതിയുടെ ഒരു അഭിപ്രായപ്രകടനത്തിനുനേരെ സാമൂഹിക മാധ്യമങ്ങളിലൂടെ കേരളം നടത്തിയ പ്രതികരണം ഒരു മലയാളി എന്ന നിലയില്‍ ലജ്ജിപ്പിക്കുതായിരുന്നു. ഒരു നടനെയല്ല, ഒരു ദൃശ്യസംസ്‌കാരത്തെയാണ് പാര്‍വതി എതിര്‍ത്തത് എന്ന് അവര്‍ പറഞ്ഞു.

    കാമറാമാന്‍ എന്നു പറഞ്ഞുവരുന്നിടത്ത് ക്യാമറാപേഴ്‌സണ്‍ എന്ന നിലയിലേക്കുള്ള മാറ്റം സ്വാഗതാര്‍ഹമാണെ് സേതുലക്ഷ്മി അഭിപ്രായപ്പെട്ടു. മേളക്ക് എത്തുന്ന സ്ത്രീകള്‍ക്ക് താമസം, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നത് പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകമാവും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലീല എന്ന ദലിത് സംവിധായികയും ജീവ എന്ന ആദിവാസി സംവിധായികയും ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത് ആഹ്‌ളാദകരമായ കാര്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രേഖാരാജ് അഭിപ്രായപ്പെട്ടു. സേതുലക്ഷ്മി, ഗാര്‍ഗി, ഡോ.ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

    മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

    3 സ്റ്റോറീസ്: മൂന്ന് നൂലുകൾ ഒറ്റ സൂചിയിൽ കോർത്തപ്പോൾ!- മൂവി റിവ്യൂ3 സ്റ്റോറീസ്: മൂന്ന് നൂലുകൾ ഒറ്റ സൂചിയിൽ കോർത്തപ്പോൾ!- മൂവി റിവ്യൂ

    English summary
    nation and cinema only have fathers; why cinema doesn't have mothers says did damodaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X