twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആവിഷ്കാര സ്വാതന്ത്യം കലയ്ക്ക് മാത്രമല്ല; ഓരോ വ്യക്തികള്‍ക്കും അവകാശപ്പെട്ടതാണ്; സിഎസ് വെങ്കിടേശ്വരൻ

    By Np Shakeer
    |

    കോഴിക്കോട്: ജനാധിപത്യത്തില്‍ ആശയപ്രകാശനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം തീര്‍ത്തും നിരുപാധികമായിരിക്കണമെന്ന് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാംദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഒരേ സ്വരത്തില്‍ അഭിപ്രായമുയര്‍ന്നു. 'സിനിമാ നിരോധനത്തിന്‍െറ രാഷ്ട്രീയം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ച ചലച്ചിത്ര നിരൂപകന്‍ ഡോസിഎസ്. വെങ്കിടേശ്വരന്‍ നയിച്ചു.

    ആശയപ്രകാശനത്തിനും ആവിഷ്കാരത്തിനും വെക്കുന്ന ഉപാധികള്‍ ആത്യന്തികമായി സഹായിക്കുക ഭരണകൂടത്തെയാണ്. ഇത് കലയ്ക്കു മാത്രമായുള്ള അവകാശമല്ല. രാജ്യത്തെ ഓരോ പൗരനുമുള്ള അവകാശമാണ് എന്ന് സി.എസ് വെങ്കിടേശ്വരന്‍ അഭിപ്രായപ്പെട്ടു. ഭരണകൂടം ജനങ്ങളെ കുട്ടികളായും വിവേചനശേഷിയില്ലാത്തവരായുമാണ് കാണുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ എന്തു കാണണം, കാണരുത് എന്ന് ഭരണകൂടം തീരുമാനിക്കുന്നത്. ദേശീയാതിര്‍ത്തികള്‍ അപ്രസക്തമാക്കുന്ന തരത്തില്‍ വിവര വിനിമയം സാധ്യമായ ഈ ഡിജിറ്റല്‍ യുഗത്തില്‍ സെന്‍സര്‍ഷിപ്പ് പ്രാകൃതമായ നടപടിയാണെന്നും സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു.

    csv

    സ്വതന്ത്രമായ ആശയങ്ങളെ അടിച്ചമര്‍ത്തുന്നത് നിലവിലുള്ള മൂല്യവ്യവസ്ഥയെ അതേപടി നിലനിര്‍ത്താന്‍ വേണ്ടിയാണെന്ന് ചലച്ചിത്രനിരൂപകന്‍ കോയ മുഹമ്മദ് അഭിപ്രായപ്പെട്ടു. എ.ബി.വി.പിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരായ ആശയങ്ങള്‍ മുന്നോട്ടുവെച്ചതിന്‍െറ പേരിലാണ് കഴിഞ്ഞ രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയില്‍ മൂന്നു ചിത്രങ്ങള്‍ക്ക് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത് എന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. ആരെയും വേദനിപ്പിക്കാതെ ഒരു സൃഷ്ടിക്കും നിലനില്‍ക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വിലക്കുകളുടെ കാലമാണിത്. പൊതു ഇടങ്ങളില്‍ എല്ലാറ്റിനും വിലക്കാണ്. മനുഷ്യന്‍െറ സ്വാഭാവിക ലൈംഗിക ചോദനകള്‍ പോലും വിലക്കപ്പെടുന്നുവെന്ന് ഡോ.രേണുക അഭിപ്രായപ്പെട്ടു. സാമൂഹിക ജീവിതത്തിന്‍െറ സത്യസന്ധമായ പരിച്ഛേദമായിരിക്കണം കല. അതില്‍ മിനുസപ്പെടുത്തല്‍ പാടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ സിനിമകള്‍ സെന്‍സര്‍ഷിപ്പിനെ നേരിടുന്നത് നിഷിദ്ധമായ ആശയങ്ങളെ ധ്വനിപ്പിച്ചു പറയുന്ന സര്‍ഗാത്മകരീതിയിലൂടെയാണെന്ന് ആര്‍.വി.എം ദിവാകരന്‍ പറഞ്ഞു. അപരത്തെ അംഗീകരിക്കാത്ത, തന്നിലുള്ളതില്‍നിന്നും വ്യത്യസ്തമായ ഒന്നിനെ അംഗീകരിക്കാത്ത ഒരു സമൂഹം വളരുന്ന സമൂഹമല്ല എന്ന് ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. എ.കെ അബ്ദുല്‍ ഹക്കീം, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

    അഡാറ് ലവിന്റെ സെറ്റിൽ ദേഷ്യപ്പെടേണ്ടിവന്നു! ഒറ്റ തവണ മാത്രം, തുറന്നു പറഞ്ഞ് ഒമർ ലുലുഅഡാറ് ലവിന്റെ സെറ്റിൽ ദേഷ്യപ്പെടേണ്ടിവന്നു! ഒറ്റ തവണ മാത്രം, തുറന്നു പറഞ്ഞ് ഒമർ ലുലു

     ശ്രീദേവിയോടൊത്ത് അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ആമിര്‍ ഖാന്‍! ശ്രീദേവിയോടൊത്ത് അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ആമിര്‍ ഖാന്‍!

    English summary
    right to expression will be independent from everything says Dr,CS venkiteswaran in mini iffk,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X