twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്ര മേളകള്‍ ചില തുരുത്തുകളില്‍ ഒതുങ്ങുന്നു: ടിവി ചന്ദ്രന്‍

    By Np Shakeer
    |

    കോഴിക്കോട്: ഇന്ത്യയിലെ ചലച്ചിത്രമേളകള്‍ ചില തുരുത്തുകളില്‍ മാത്രം ഒതുങ്ങുന്നുവോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍. കാലങ്ങള്‍ക്കപ്പുറം ചലച്ചിത്രമേളകള്‍ ചില തുരുത്തുകളിലേക്ക് ഒതുങ്ങിയേക്കാം. അഗര്‍ത്തലപോലുള്ള സ്ഥലങ്ങളില്‍ പൊളിഞ്ഞുവീഴുന്ന പ്രതിമകളുടെ നിലവിളികള്‍ക്കിടയില്‍ ചലച്ചിത്രമേളകള്‍ ഉണ്ടാകില്ല. ചെന്നൈയും ബെംഗളൂരുവും എത്ര നാള്‍ ചലച്ചിത്രമേളകള്‍ക്ക് വേദിയൊരുക്കുമെന്ന് അറിയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയിടുന്നിടത്ത് ചലച്ചിത്രമേളകള്‍ സംഭവിക്കില്ല. വലിയ ചലച്ചിത്രകാരന്മാര്‍ക്ക് നല്‍കാന്‍ കഴിയാത്ത ഉത്തരങ്ങള്‍ കണ്ടെത്തുകയാണ് പുതിയ തലമുറയിലെ ചിത്രങ്ങള്‍. വിദേശചിത്രങ്ങള്‍ മാത്രമല്ല, പ്രാദേശിക ചിത്രങ്ങള്‍ക്ക് കൂടി ചലച്ചിത്രമേളകള്‍ വേദിയാകണമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയിലെ പരീക്ഷണസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു സിനിമ നിര്‍മിക്കുവാന്‍ ചലച്ചിത്ര അക്കാദമി തയ്യാറാകണമെും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ടിവി ചന്ദ്രന്‍.

    inaugratn

    ഫാസിസത്തിന്റെ കടന്നുവരവിനെതിരെയുള്ള ചെറുത്തുനില്‍പാണ് ചലച്ചിത്രമേളകള്‍ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെ നിരന്തരമായ ആവശ്യമായിരുന്ന ചലച്ചിത്രമേളയാണ് പ്രാദേശിക രാജ്യാന്തര മേളയിലൂടെ പൂവണിയുന്നത്. തിരുവനന്തപുരത്താണ് ഐ.എഫ്.എഫ്.കെ നടക്കുന്നതെങ്കിലും പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ കൂടുതലും എത്തുന്നത് വടക്കേ മലബാറില്‍നിന്നാണ്. മികച്ച ചിത്രത്തിന്റെ കാഴ്ചകള്‍ ഹൃദയത്തിലേറ്റുന്നത് കോഴിക്കോട്ടുകാരാണ്. അത് കൊണ്ടുതന്നെ മറ്റു ജില്ലകളിലെ ചലച്ചിത്രപ്രേമികളെക്കാള്‍ ഉയര്‍ന്ന ആസ്വാദനശേഷിയുള്ളവരാണ് കോഴിക്കോടുകാരെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.

    ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ റായ്, സ്വരച്ചേര്‍ച്ചയിലല്ലെന്ന് പറയുന്നവര്‍ ഇത് കാണൂ!ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ റായ്, സ്വരച്ചേര്‍ച്ചയിലല്ലെന്ന് പറയുന്നവര്‍ ഇത് കാണൂ!

    ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഛായാഗ്രാഹകന്‍ വേണുഗോപാലിന് നല്‍കി നിര്‍വഹിച്ചു. ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന് നല്‍കി ഡെയ്‌ലി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. പ്രാദേശികമേളയിലെ ചിത്രങ്ങളെ പരിചയപ്പെടുത്തി ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയരക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്.ഷാജി സംസാരിച്ചു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗസില്‍ അംഗങ്ങളായ വി.കെ ജോസഫ്, പ്രദീപ് ചൊക്‌ളി, മധു ജനാര്‍ദനന്‍, സ്വാഗത സംഘം കവീനര്‍ ചെലവൂര്‍ വേണു, സംവിധായകന്‍ ഷാജൂ കാര്യാല്‍ എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു സ്വാഗതവും ജനറല്‍ കൗണ്‍സില്‍ അംഗം ദീദി ദാമോദരന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം ഹംഗേറിയന്‍ ചിത്രമായ 'ഓ ബോഡി ആന്റ് സോള്‍' പ്രദര്‍ശിപ്പിച്ചു.

    പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള: സമാന്തര സിനിമയുടെ വര്‍ത്തമാനവുമായി മലയാള സിനിമ ഇന്ന് വിഭാഗംപ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള: സമാന്തര സിനിമയുടെ വര്‍ത്തമാനവുമായി മലയാള സിനിമ ഇന്ന് വിഭാഗം

    English summary
    tv chandran inaugurated mini iffk in kozhikode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X