twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയില്ല! അതിനൊരു കാരണമുണ്ട്, ആദ്യ സിനിമയെ കുറിച്ച് കരീഷ്മ

    അഭിനയം പോലെ തന്നെ പ്രിയപ്പെട്ടതാണ് പാട്ടും മോഡലിങ്ങും

    |

    ''ചെറുപ്പം മുതലെ സിനിമയോടുളള അടങ്ങാത്ത സ്നേഹമാണ്. മനസും ശരീരവും വളരുന്നതിനോടൊപ്പം സിനിമ താരമാകണമെന്നുളള ആഗ്രഹം വളർന്നു കൊണ്ടേയിരുന്നു. പക്ഷെ എങ്ങനെ സിനിമ നടിയാകും എങ്ങനെ സിനിമയുടെ ഭാഗമാകും എന്നുള്ള ചോദ്യ മാത്രമായിരുന്നു മനസ് നിറയെ'' ഇത് മനസിൽ സിനിമ മോഹം മാത്രമുള്ള പെൺക്കുട്ടിയുടെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ്.

    ലാൽ ബാറ്റ് ചെയ്യുമ്പോഴാണ് പേടി!! തൂക്കിക്കൊല്ലുമെന്ന് ഭീഷണിയും, വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടിലാൽ ബാറ്റ് ചെയ്യുമ്പോഴാണ് പേടി!! തൂക്കിക്കൊല്ലുമെന്ന് ഭീഷണിയും, വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

    ചെറിയ വേഷങ്ങളിലൂടെ സിനിമ മേഖലയിൽ സജീവമായിക്കൊണ്ടിരിക്കുന്ന താരമാണ് കരീഷ്മ. സിനിമയിലേയ്ക്കുള്ള കടന്നു കടന്നു വരവിനെ കുറിച്ചു ഫിൽമീ ബീറ്റിനോട് സംസാരിക്കുകയാണ്. ‌

    ഒരാൾക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ്! വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു മോൾഒരാൾക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ്! വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു മോൾ

     സിനിമ മോഹം തിരിച്ചറിഞ്ഞത് സുഹൃത്ത്

    സിനിമ മോഹം തിരിച്ചറിഞ്ഞത് സുഹൃത്ത്

    ചെറുപ്പം മുതലെ സിനിമ മനസിലുണ്ടായിരുന്നു. എന്നാൽ ആദ്യമൊന്നും വീട്ടിൽ നിന്ന് അധികം പിന്തുണ ലഭിച്ചിരുന്നില്ല. സുഹൃത്ത് ലക്ഷ്മിയാണ് തന്റെ ഉള്ളിലുളള സിനിമ മോഹം തിരിച്ചറിഞ്ഞത്. നിനക്ക് സിനിമയിൽ അഭിനയിച്ചു കൂടെ എന്ന് തന്നോട് ചോദിച്ചു. അപ്പോൾ മനസിൽ എങ്ങനെ എന്നുള്ള ചോദ്യം മാത്രമായിരുന്നു. അത് താൻ പ്രകടമാക്കുകയും ചെയ്തിരുന്നു.ലക്ഷ്മി ചേച്ചി തന്നെയാണ് പിന്നീട് കാസ്റ്റിങ് കോളുകളെ കുറിച്ചും സിനിമയിൽ എത്തിപ്പെടാനുളള മാർഗത്തെ കുറിച്ചും തനിയ്ക്ക് നിർദ്ദേശിച്ചു തന്നത്.

     വീട്ടിൽ നിന്നുള്ള പിന്തുണ

    വീട്ടിൽ നിന്നുള്ള പിന്തുണ

    അച്ഛൻ, അമ്മ, ഏട്ടൻ , അപ്പൂപ്പൻ, അമ്മൂമ്മ, എന്നിവർ അടങ്ങുന്ന ചെറിയ കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടിയാണ് താൻ. അതിനാൽ തന്നെ വീട്ടുലുള്ളവർക്ക് സിനിമ മേഖലയോട് അധികം താൽപര്യമുണ്ടായിരുന്നില്ല. സിനിമയിൽ പോകുന്നതിനെ കുറിച്ചു ചോദിച്ചപ്പോൾ എല്ലാവർക്കും ഓരേ അഭിപ്രായമായിരുന്നു. ആദ്യം പഠനം , പിന്നെ പറയാനൊരു ഡിഗ്രി അതു കഴിഞ്ഞു മതി സിനിമാഭിനയം. വീട്ടുകാരുടെ ആ വാക്കിൽ അൽപം കാര്യമുണ്ടെന്ന് തനിയ്ക്ക് തോന്നി. എല്ലാവരുടേയും അഭിപ്രായം മാനിച്ച് താൻ പഠിത്തവുമായി മുന്നോട്ട് പോകുകയായിരുന്നു.ഒരു പ്രെഫഷണൽ ഡിഗ്രി നേടിയെടുത്ത ശേഷമാണ് സിനിമയിൽ സജീവമാകാൻ തീരുമാനിച്ചത്.

    കിടു

    കിടു

    കിടുവിൽ ഒരു ഓ‍ഡിഷനുമില്ലാതെ ഡയറക്ട് എൻട്രിയായിരുന്നു തനിയ്ക്ക്.ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ മുഖേനെയാണ് ചിത്രത്തിലേയ്ക്ക് ഇ അവസരം ലഭിക്കുന്നത്. സിനിമ കണ്ടിട്ടുണ്ടെന്നാല്ലാതെ സിനിമയുമായി മറ്റൊരു തരത്തിലുളള ബന്ധമോ ഈ ഫീൽഡിൽ സുഹൃത്തുക്കൾ പോലും തനിയ്ക്ക് ഇല്ല. ഓഡിഷനിൽ സെലക്ടാകുകയായിരുന്നു. കിടുവിൽ ചെറിയ വേഷമാണ് ചെയ്തതെങ്കിലും സിനിമയെ കുറിച്ച് കുടുതൽ പഠിക്കാൻ പറ്റി. ചിത്രത്തിലെ മറ്റു താരങ്ങൾ മികച്ച പിന്തുണയാണ് നൽകിയത്. പുതുമുഖമാണെന്നുള്ള എല്ലാ പരിഗണനയും നൽകിയിരുന്നു. പിന്നീട് എടുത്തു പറയേണ്ട പേര് ചലച്ചിത്ര താരം ലിയോണ ലിഷോയിയുടേതാണ്. വളരെ മികച്ച പിന്തുണയാണ് അവർ നൽകിയത്.

    മറക്കാനാകാത്ത സംഭവം

    മറക്കാനാകാത്ത സംഭവം

    സ്നേഹം കൂട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സ്കൂൾ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രമായിരുന്നു. കാസ്റ്റിംഗ് കോൾ കണ്ടാണ് ചിത്രത്തിലെത്തിയത്. തുടർന്ന് അവർ ഓഡിഷനു വിളിയ്ക്കുകയും ചെയ്തിരുന്നു. ആദ്യം തന്നെ സിനിമയിൽ സെലക്ടായിരുന്നു. സിനിമയിൽ ആദ്യമായിട്ടാണ് , ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അറിയില്ല. അതു കൊണ്ട് ഹെൽപ്പ് ചെയ്യണമെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം ഓക്കേ പറഞ്ഞു. ഷൂട്ടിങ്ങ് ആരഭിച്ചു. ക്സാസ് റൂം സീനായിരുന്നു ആദ്യം ഫസ്റ്റ് ബെഞ്ചിൽ തന്നെ കൊണ്ടിരുത്തി. ഒരു മുഴു നീളം ഡയലോഗ് തനിയ്ക്കു തന്നു. ആദ്യം തന്നെ കയ്യിൽ നിന്ന് പോയിരുന്നു. ആ സംഭവം ജീവിതത്തിൽ ഒരുക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്.

     പാട്ടും മോഡലിങ്ങും

    പാട്ടും മോഡലിങ്ങും

    അഭിനയം പോലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് പാട്ടും മോഡലിങ്ങും. പാട്ടു പാടാൻ ഏറെ ഇഷ്ടമാണ്. അഭിനയത്തിനോടൊപ്പം പാട്ടും കൂടെ കൊണ്ടു പോകണമെന്നാണ് ആഗ്രഹം. എല്ലാവരേയും പോലെ സിനിമയിൽ പാട്ടു പാടണമെന്ന് നല്ല ആഗ്രഹം ഉണ്ട്. അഭിനേത്രിയായ പാട്ടുകാരി എന്നറിയപ്പെടാൻ ഏറെ ഇഷ്ടമാണെന്നും കരീഷ്മ പറഞ്ഞു. ജീവിതത്തിൽ മോഡലിങ്ങും സിനിമപോലെ പ്രധാനപ്പെട്ടതാണ്.

    സകലകലാശാല

    സകലകലാശാല

    വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാലയാണ് ഇനി വരാൻ പോകുന്ന തന്റെ ചിത്രം. ഒരു മുഴുനീളം ക്യാമ്പസ് ചിത്രമാണ്. .ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ്. ചിത്രത്തിലെ കഥാപാതത്തെ കുറിച്ച് ഇപ്പാൾ പറയാറായിട്ടില്ല. മികച്ച വേഷമായിരിക്കും ചിത്രത്തിലെന്നും താരം കൂട്ടിച്ചേർത്തു

    English summary
    actoress karishma interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X