»   » മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായിരുന്നു! എന്നാല്‍ അവരോട് സംസാരിക്കാറില്ലെന്ന് നടി ഗീത!

മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായിരുന്നു! എന്നാല്‍ അവരോട് സംസാരിക്കാറില്ലെന്ന് നടി ഗീത!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയ നടി ഗീതയെ ആരും പെട്ടെന്നൊന്നും മറക്കില്ല. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായി അഭിനയിച്ച ഗീത സിനിമയില്‍ നിന്നും ഏറെ കാലം മാറി നിന്നിരുന്നെങ്കിലും തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ പ്രായം കൂടി വരുന്നതിനനുസരിച്ച് സിനിമയില്‍ അമ്മ വേഷങ്ങളിലേക്ക് തഴയപ്പെടുന്നതും, നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതെ വരുന്നതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആസിഫ് അലിയും മുരളി ഗോപിയുമാണ് ഇനി തരംഗമാവാന്‍ പോവുന്നത്! കാറ്റിനെ കുറിച്ചുള്ള വിശേഷം ഇങ്ങനെ!!

മലയാളത്തില്‍ അവസാനമായി ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷത്തില്‍ സലാല മൊബൈല്‍സ് എന്ന സിനിമയിലായിരുന്നു ഗീത അഭിനയിച്ചിരുന്നത്. ഒപ്പം കന്നഡ, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിലും ഗീത അഭിനയിച്ചിരുന്നു. അതിനിടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈയിലില്‍ അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഗീത തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഗീത

ഭൈരവി എന്ന തമിഴ് സിനിമയിലൂടെയായിരുന്നു നടി ഗീത അഭിനയ ജീവിതം ആരംഭിച്ചത്. ശേഷം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി ഒരുപാട് സിനിമകളില്‍ ഗീത അഭിനയിച്ചിരുന്നു.

അഭിനയം ഉപേക്ഷിച്ചു

1997 ല്‍ അഭിനയ ജീവിതം ഉപേക്ഷിച്ച ഗീത പിന്നീട് ഇടയ്ക്ക് പല സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ സജീവമായിരുന്നില്ല. ഇഷ്ടപ്പെട്ട വേഷം കിട്ടാത്തത് കൊണ്ടായിരുന്നു താന്‍ സിനിമയിലേക്ക് മടങ്ങി വരാതിരുന്നതെന്നാണ് ഗീത പറയുന്നത്.

പഴയ നായികമാരെല്ലാം അമ്മയായി

സിനിമയിലേക്ക് നായികമാരുടെ വലിയൊരു കൂട്ടമായിരുന്നു വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രധാന്യമുള്ള പല വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. അതോടെ പഴയ നടിമാര്‍ അമ്മമാരുടെ വേഷത്തില്‍ അഭിനയിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

നല്ല വേഷങ്ങളില്ല

തന്നെ തേടി നല്ല വേഷങ്ങളൊന്നും വരാതിരുന്നതാണ് സിനിമയില്‍ സജീവമായി തുടരുന്നതിന് വെല്ലുവിൡയായി മാറിയതെന്നാണ് ഗീത പറയുന്നത്. അഭിനയ സാധ്യതയുള്ള വേഷങ്ങളോ മനസിന് തൃപ്തി നല്‍കുന്ന കഥാപാത്രങ്ങളോ കിട്ടാറില്ല. അതിനാല്‍ മോശം വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസിലുള്ള നല്ല ഓര്‍മ്മകള്‍ നശിപ്പിക്കണ്ടല്ലോ എന്നും ഗീത പറയുന്നു.

സൗഹൃദങ്ങള്‍ കുറവാണ്

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണെന്നാണ് ഗീത പറയുന്നത്. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികമാരായി അഭിനയിച്ചുട്ടുണ്ടെങ്കിലും അവരുമായി അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും ദീത പറയുന്നു.

കൃത്യ സമയം പാലിക്കും

അന്നൊക്കെ കൃത്യ സമയത്ത് ജോലി ചെയ്ത് പോവുന്നതായിരുന്നു നായകന്മാരുടെ പതിവ്. അതിനാലാണ് അവരുമായി അടുത്ത സൗഹൃദങ്ങളൊന്നും ഇല്ലാതെ പോയിരുന്നതെന്നാണ് ഗീത പറയുന്നത്.

വൈശാലി

വൈശാലി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്ന അപകടത്തില്‍ താന്‍ മരിച്ചു പോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി നടി ഗീത അപകടത്തില്‍ മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. മൊബൈയില്‍ ഫോണില്ലാതിരുന്ന കാലമായിരുന്നതിനാല്‍ വീട്ടുകാരും ബന്ധുക്കളും ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് തന്നെ വിളിച്ചിരുന്നതെന്നും ഗീത പറയുന്നു.

English summary
Actress Geetha saying about her film carrier.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam