For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാലിക്കിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചതിന്‌റെ കാരണം, മനസുതുറന്ന് നടി ജലജ

  |

  ഫഹദ് ഫാസിലിന്റെ മാലിക്കിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ജലജ. ഒരുകാലത്ത് മുന്‍നിര നായികയായി തിളങ്ങിയ നടി വിവാഹ ശേഷം സിനിമ വിടുകയായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജലജയുടെ തിരിച്ചുവരവ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയിലെ ജമീല ടീച്ചര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടിക്ക് ലഭിക്കുന്നത്. ജലജയ്‌ക്കൊപ്പം മകള്‍ ദേവിയും മാലികില്‍ എത്തുന്നുണ്ട്. അതേസമയം മാലിക്കിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചതിന്‌റെ കാരണം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ജലജ.

  നടി രഞ്ജനി രാഘവന്‌റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  26 വര്‍ഷം നിങ്ങളൊക്കെ പറഞ്ഞ പോലെ ഞാന്‍ ഇവിടെ ഇല്ലായിരുന്നു എന്ന് നടി പറയുന്നു. കല്യാണം കഴിഞ്ഞ് ബഹ്‌റിനിലേക്ക് പോയി പ്രവാസിയായി മാറി. പിന്നെ മകളുടെ വിദ്യാഭ്യാസം. അവള് യുഎസ്എയില്‍ കോളേജില്‍ പോയി. അതുകഴിഞ്ഞ് മോള്‍ക്കായിരുന്നു ആഗ്രഹം; നാട്ടിലേക്ക് വരണമെന്നും സിനിമയില്‍ അഭിനയിക്കണമെന്നും. അങ്ങനെയാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വന്നത്.

  'മോള്‍ക്ക് എന്തെങ്കിലും അവസരങ്ങള്‍ വരുന്നുണ്ടോ എന്നാണ് ഞാന്‍ ആദ്യം നോക്കിയത്. അവളുടെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ എന്ന് വിചാരിച്ചു. കുറെ ഓഫേര്‍സ് വന്നെങ്കിലും ഒന്നും ശരിയായി വന്നില്ല. അങ്ങനെയാണ് തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ വെച്ച് മഹേഷ് നാരായണനെ പരിചയപ്പെടുന്നത്. ടേക്ക് ഓഫിന്‌റെ സമയത്താണ് അത്. എന്തെങ്കിലും വന്നാല്‍ മോളെ വിളിക്കണം എന്ന് മഹേഷിനോട് പറഞ്ഞു. അങ്ങനെ 2019ലാണ് മഹേഷിന്‌റെ കോള്‍ വരുന്നത്', ജലജ പറയുന്നു.

  മോള്‍ക്കാണോ എന്ന് ചോദിച്ചപ്പോള്‍ മോള്‍ക്കല്ല ചേച്ചിക്കാണ് എന്ന് മഹേഷ് പറഞ്ഞു. എന്നാല്‍ അവള്‍ക്കും വേണമെങ്കില്‍ ചെയ്യാം എന്ന് മഹേഷ് അറിയിച്ചു. പിന്നാലെ സംവിധായകന്‍ നേരിട്ടെത്തി സ്‌ക്രിപ്റ്റിന്‌റെ കോപ്പി തന്നു. സ്‌ക്രിപ്റ്റിന്‌റെ കോപ്പി കൈയ്യില്‍ കിട്ടുന്നത് ആദ്യമായിട്ടാണ്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ വളരെ നല്ല തിരക്കഥയായി തോന്നി. നല്ല കഥ, വളരെ പവര്‍ഫുളായിട്ടുളള ക്യാരക്ടേഴ്‌സാണ്. ജമീല എന്ന കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാവുമോ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി തന്നെ എന്തായാലും ചെയ്യണം എന്ന് മഹേഷ് ആവശ്യപ്പെട്ടു. യവനിക സിനിമയൊക്കെ കണ്ടുവളര്‍ന്ന ആള്‍ക്കാരാണ് ഞങ്ങളൊക്കെയെന്ന് മഹേഷ് പറഞ്ഞു.

  രമേഷ് പിഷാരടിയോട് ചോദിച്ച ശേഷം മാത്രം ഷര്‍ട്ട് ഇട്ട സമയം, കാരണം പറഞ്ഞ് മനോജ് കെ ജയന്‍

  ഇത്രയും ശക്തമായ കഥാപാത്രം ചേച്ചി തന്നെ ചെയ്യണം എന്ന് സ്‌നേഹത്തോടെ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെയാണ് ഞാന്‍ മാലിക്കിലേക്ക് വന്നത്. സിനിമയില്‍ ഇല്ലാത്ത സമയം സിനിമ മിസ് ചെയ്തിട്ടൊന്നുമില്ല എന്നും ജലജ പറഞ്ഞു. ആ സമയത്ത് ഞാന്‍ എന്‌റെ കുടുംബത്തിലെ കാര്യങ്ങള് നോക്കി മുന്നോട്ടുപായി. ഒരുപാട് കാലം നല്ല സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. ഞാന്‍ ചെയ്തിട്ടുളള കഥാപാത്രങ്ങളൊക്കെ ഇന്നും പ്രേക്ഷകരുടെ മനസുകളില്‍ ഉണ്ടെന്നുളളത് സന്തോഷം നല്‍കുന്ന കാര്യമാണ്. ആള്‍ക്കാരൊക്കെ എന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയാറുണ്ട്.

  'അമ്മയാണ് ഈ കിടക്കുന്നത്', പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു, അനുഭവം പറഞ്ഞ് മേജര്‍ രവി

  മാലിക്കിന്റെ കഥ വായിച്ചപ്പോ നല്ലൊരു പടമായിട്ട് വരുമെന്ന് അറിയാമായിരുന്നു. അപ്പോ ഇങ്ങനെയൊരു ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സിനിമയില്‍ അഭിനയിക്കാത്ത സമയത്ത് എല്ലാ ചിത്രങ്ങളും കാണാറുണ്ടായിരുന്നു. എല്ലാ ഭാഷയിലുളള സിനിമകളും കാണാറുണ്ട്. അന്നത്തെ സിനിമ ഇന്നത്തെ സിനിമ എന്ന് ചോദിച്ചാല്‍ അന്നും നല്ല സിനിമയുണ്ട് ഇന്നും നല്ല സിനിമയുണ്ട്. അന്നും ഇന്നും നല്ല ഡയറക്ടേഴ്‌സുണ്ട്. പുതിയ ടെക്‌നോളജി വന്നു, ഇപ്പോ ഡിജിറ്റലായി. ഇപ്പോ ആകെ മഹേഷിന്‌റെ കൂടെ വര്‍ക്ക് ചെയ്ത അനുഭവമേയുളളൂ, നടി പറയുന്നു.

  വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്‌

  പുതിയ തലമുറയിലുളള ഫിലിം മേക്കേഴ്‌സിന് വളരെ ഫോക്കസ്ഡായ ഐഡിയകളുണ്ട്. പുതിയ സബ്ജക്ട്‌സ്, പുതിയ തീംസ്. അങ്ങനെ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് അഗ്രഹമുളള ആള്‍ക്കാരാണ് ഉളളതെന്ന് തോന്നിയിട്ടുണ്ട്. ഓരോ കാലത്തിലും പുതിയ ട്രെന്‍ഡുകള്‍ വരുന്നുണ്ട്. അഭിനയത്തില്‍ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. പക്ഷേ മാറ്റങ്ങളുണ്ട്. തിരിച്ചുവരവിന് കിട്ടിയ സ്വീകരണത്തെ കുറിച്ചും ജലജ പറഞ്ഞു. സ്വപ്‌നത്തില്‍ പോലും ഇങ്ങനെ ഒരു സ്വീകരണം വിചാരിച്ചില്ല. പണ്ടുളള ആളുകള്‍ക്കൊപ്പം ഇപ്പോഴുളള തലമുറയും എന്നെ സ്‌നേഹിക്കുന്നു എന്ന് എന്നെ വളരെയധികം സ്പര്‍ശിച്ചു, അഭിമുഖത്തില്‍ ജലജ പറഞ്ഞു.

  26 വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? | Jalaja Interview | Malik | Filmibeat Malayalam

  അഭിമുഖം കാണാം

  English summary
  actress jalaja reveals the reason of her comeback after 26 years through fahadh faasil's malik movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X