For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുകൊണ്ടാണ് ഞാൻ ഷക്കീലയായത്! മാറ്റത്തെ കുറിച്ച് മനസ് തുറന്ന് നടി സരയു...

  |

  ''പൂത്തിലഞ്ഞി താഴ്വരയിൽ പൂവും ചൂടി കാത്തിരിക്കാം'' ... എന്ന് തുടങ്ങുന്ന ആൽബം ഗാനം മലയാളി പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കില്ല . ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗാനമായിരുന്നു ഇത്. ഈ ഒറ്റ പാട്ടിലൂടെ യൂത്തിന്റെ ഹൃദയം കീഴടക്കിയ നടിയാണ് സരയു. പിന്നീട് മലയാളത്തിൽ നായികയായി താരം ചുവട് വെയ്ക്കുകയായിരുന്നു. സഹോദരിയായും നായികയായും മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. ഒരു പുതുമുഖ നായികക്ക് ലഭിച്ച സ്നേഹവും പരിഗണനയുമായിരുന്നില്ല സരയുവിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

  കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് സരയുവിന്റെ ഷക്കീല എന്ന ഹ്രസ്വ ചിത്രത്തെ കുറിച്ചാണ്. ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ആദ്യമായി ഷക്കീല എന്ന ഹ്രസ്വചിത്രത്തെ കുറിച്ച് കേട്ടപ്പോൾ നിരവധി സംശയങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലുണ്ടായത്. സരയു ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണിത്. ഇപ്പോഴിത ആ സംശയങ്ങൾക്ക് മറുപടിയുമായി സരയു. ഫിൽമീ ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീലയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഈ ഹ്രസ്വ ചിത്രത്തിന് ഇത്രയധികം യോജിക്കുന്ന ഒരു പേര് ഇല്ലെന്നാണ് താരം പറയുന്നത്.

  സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഷക്കീല. ഹ്രസ്വചിത്രത്തിലേയ്ക്ക് തന്നെ ആദ്യം വിളിച്ചത് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ക്യാമറമാൻ ഷിജു ഗുരുവായൂരാണ്. അദ്ദേഹം എന്റെ വർഷങ്ങളായിട്ടുള്ള സുഹൃത്താണ്. അദ്ദേഹമാണ് ഇതിലേയ്ക്ക് എന്നെ വിളിക്കുന്നത്. സുഗീഷാണ് സംവിധായകൻ. മനു കെ ജോബിയാണ് ഇതിന്റെ തിരക്കരഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മനു രമേശ് സംഗീതം ഇവരെല്ലാം സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഈ ടീമിന്റെ വർക്കിലും തനിയ്ക്ക് വിശ്വാസമുണ്ട്. ഇതിന് മുൻപ് പല ഷോർട്ട് ഫിലിമിലേയ്ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ പലരേയും പരിചയമില്ലാത്തതിന്റെ പേരിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

  Actress Sarayu Exclusive Interview | FilmiBeat Malayalam

  ഷക്കീലയെ കുറിച്ച് അറിയാൻ കുറച്ച് നാളുകൾ കൂടി കാത്തിരിക്കണമെന്നാണ് താരം പറയുന്നത്. സർപ്രൈസ് പൊട്ടിക്കാതെയായിരുന്നു നടിയുടെ സംഭാഷണം. നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും ചർച്ച ചെയ്ത് പോയിട്ടുള്ള ഒരു കഥയായിരിക്കും ഇത്. കൂടാതെ ആ ഹ്രസ്വചിത്രത്തിന് ഏറ്റവും അനിയോജ്യമായ പേരും കൂടിയാണിത്. ഇതിലും മികച്ച മറ്റൊരു പേര് ഇല്ലെന്നും സരയു പറയുന്നു. പ്രേക്ഷകർക്ക് മുന്നിൽ ഒരു ചട്ടക്കൂടിൽ നിൽക്കുമ്പോഴാണ് തന്നെ തേടി ഈ ഹ്രസ്വ ചിത്രം എത്തുന്നത്. അത് തനിക്ക് വളരെ സന്തോഷം നൽകുന്നുണ്ട്, താൻ ആസ്വദിച്ച് ചെയ്ത ഒരു വാർക്കാണെന്നാണ് ഷക്കീലയെ കുറിച്ച് സരയു പറയുന്നു.

  എന്തു കൊണ്ട് തന്നെ ഷോർട്ട് ഫിലിമിലേയ്ക്ക് തിരഞ്ഞെടുത്തു എന്നതിന് ഉത്തരം അതിന്റെ സംവിധായകൻ തന്നെ പറയേണ്ടതാണ്. ആദ്യമായി കഥ പറഞ്ഞപ്പോൾ സരയു ഇത് ചെയ്യുമോ എന്നാണ് അവർ ചോദിച്ചത്. ഇമേജിനെ കുറിച്ചോർത്ത് ഭയപ്പെടുന്നില്ല. അവരും ഒരു നടിയാണ്. ഇതിന്റെ കഥയും മറ്റും തനിക്ക് ഇഷ്ടമായത് കൊണ്ട് ഓക്കെ പറയുകയായിരുന്നു. ഈ സമയത്ത് നിരവധി ഷോർട്ട് ഫിലിമുകൾ പുറത്തു വരുന്നുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഷക്കീല.

  സിനിമയിൽ എത്തിയിട്ട് 10 വർഷമായി. ഒരിക്കലും ഇത്രകാലം ഇവിടെ നിൽക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല. ഒന്നോ രണ്ടോ സിനിമകൾ മാത്രമായിരുന്നു ആദ്യം തന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്റെ കൂടെ സിനിമയിൽ വന്ന പലരും ഇന്ന് സിനിമയിൽ ഇല്ല. ആ നിലയ്ക്ക് ഇപ്പോഴും സിനിമാ ഓഫറുകൾ ഫോൺകോളുകളായി തേടിവരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അതും പുതിയ പുതിയ നടിമാർ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത്. ഒരുപാട് ഒന്നുമല്ലെങ്കിലും ഇന്നും നമ്മളെ തേടി ഏതെങ്കിലും ഒരു കഥകൾ എത്തുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്ന ആളാണ് ഞാൻ.

  അഭിമുഖം കാണാം

  Read more about: സരയു sarayu
  English summary
  Actress Sarayu Mohan Revealed How Director Cast Her In The New Short Film Shakeela
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X