For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയും സണ്ണി ലിയോണും ഒരു വേദിയിലേക്ക്; വൈകാതെ സിനിമയിലഭിനയിക്കുമെന്നും ബ്ലെസ്ലിയുടെ വെളിപ്പെടുത്തല്‍

  |

  ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിന്നറെന്ന് പ്രേക്ഷകര്‍ കരുതിയിരുന്ന താരമാണ് ബ്ലെസ്ലി. അവസാന നിമിഷം വരെ ശക്തമായി പോരാടിയ ബ്ലെസ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ പുറത്ത് ലക്ഷക്കണക്കിന് ആരാധകരാണ് ബ്ലെസ്ലിയെ കാത്തിരുന്നത്. ഞങ്ങളുടെ മനസിലെന്നും ബ്ലെസ്ലിയാണ് വിന്നറെന്നാണ് ആരാധകര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത്.

  Recommended Video

  Dr. Robinന്റെ കൂടെ കട്ടക്ക് Blessleeയും സിനിമയിലേക്ക് | *Mollywood

  അതേ സമയം കൈനിറയെ പരിപാടികളുമായി ഓരോ ദിവസം തിരക്കിലാണ് താരം. വൈകാതെ നടി സണ്ണി ലിയോണുമൊത്ത് ഒരു ഷോ യില്‍ പങ്കെടുക്കാന്‍ പോവുകയാണ് ബ്ലെസ്ലി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ ഈ ഷോയെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് ബ്ലെസ്ലി.

  ഞാന്‍ ഏറ്റവും ഡിപ്രഷനായിരുന്ന സമയത്ത്, എനിക്ക് ഏറ്റവും കൂടുതല്‍ തെറ്റുകള്‍ സംഭവിച്ചെന്ന് തോന്നിയ കാലത്ത് വല്ലാതെ ഡൗണായി പോയിരുന്നു. അന്ന് ടോം ബോയി പോലൊരു പെണ്‍കുട്ടിയാണ് എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്തത്. ഇന്നും അവളെന്റെ സുഹൃത്താണ്. അവരുടെ ജീവിതം കണ്ട് ഞാന്‍ ഒത്തിരി പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റായ എനിക്ക് എന്റെ ആര്‍ട്ട് തിരിച്ച് പിടിക്കാന്‍ ആ കുട്ടി ഒരുപാട് സഹായിച്ചു. പേര് ഞാന്‍ പറയുന്നില്ല.

  Also Read: നടന്‍ റഹ്മാന്റെ മകള്‍ അമ്മയായി; ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷ വിവരം പങ്കുവെച്ച് താരപുത്രി റുഷ്ദ റഹ്മാന്‍

  ബ്ലെസ്ലിയും സണ്ണി ലിയോണും ഒന്നിക്കുന്ന പ്രോഗ്രാമിനെ കുറിച്ച്

  സണ്ണി ലിയോണിനൊപ്പം പ്രോഗ്രാം ചെയ്യാന്‍ പോവുന്ന കാര്യവും ബ്ലെസ്ലി പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായിട്ടാണ് പരിപാടി. അതിന്റെ പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണെന്നും പാട്ടിനൊപ്പം കുറച്ച് ഡാന്‍സും ഉണ്ടെന്ന് താരം വ്യക്തമാക്കി. ആദ്യമായി ഡാന്‍സ് ചെയ്യുന്നത് കൊണ്ട് അതിന്റെയും പരിശീലനം നടക്കുന്നു. സണ്ണി ചേച്ചിയുടെ കൂടെയല്ല ഞാന്‍ ചെയ്യുന്നത്. എന്റെ സെഗ്മെന്റ് കഴിഞ്ഞതിന് ശേഷമാണ് ചേച്ചിയുടേത്.

  Also Read: കുഞ്ഞായിരിക്കുമ്പോള്‍ പിതാവുമായി അടുപ്പമില്ലായിരുന്നു; നടിയായതിന് ശേഷമാണ് അച്ഛനുമായി ഒന്നിച്ചതെന്ന് ആലിയ ഭട്ട്

  ബിഗ് ബോസിന് ശേഷം പ്രൊപ്പോസല്‍ വന്നിരുന്നോ?

  ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ എനിക്ക് മെസേജ് അയക്കാറുണ്ട്. ബിഗ് ബോസിന് ശേഷം കുറച്ച് പ്രൊപ്പോസലൊക്കെ വന്നിരുന്നു. ഇനി ഭാവി പരിപാടികളൊക്കെ ആലോചിച്ച് തീരുമാനം എടുത്ത് കൊണ്ടിരിക്കുകയാണ്. സംഗീതത്തിന് പ്രധാന്യം നല്‍കി പുതിയ ഓരോന്ന് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. പിന്നെ സിനിമയും ചെയ്യാനുണ്ടെന്ന് ബ്ലെസ്ലി സൂചിപ്പിക്കുന്നു. തന്റെ സിനിമയെ കുറിച്ച് വൈകാതെ അനൗണ്‍സ് ചെയ്യാമെന്നാണ് താരം പറയുന്നത്.

  Also Read: നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍

  ബിഗ് ബോസില്‍ പോയതോടെ മനസികമായിട്ടുണ്ടായ പ്രശ്‌നമെന്താണ്?

  ബിഗ് ബോസിന് മുന്‍പ് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. ശരീരം നോക്കുകയും പാട്ട് നോക്കുകയുമൊക്കെ ചെയ്തു. പക്ഷേ ഷോ യില്‍ പോയതോടെ എന്റെ പല കാര്യങ്ങളും മിസ് ചെയ്യുന്നുണ്ട്. കുറച്ച് ഡൗണായി. അത് ബിഗ് ബോസ് വീടിന്റെ പ്രത്യേകതയാണ്. ആള്‍ക്കാര്‍ എല്ലാവരും കാണുമ്പോള്‍ അവര്‍ക്കെല്ലാം ഞാന്‍ ഫസ്റ്റാണ്. മോനെ അത് ചെയ്യാണ്ടായിരുന്നു, ഇത് പറയേണ്ടായിരുന്നു എന്നൊക്കെ പറയും. അതൊക്കെ ഷോ യുടെ ഭാഗമായി ഞാനവിടെ കളഞ്ഞുവെന്ന് ബ്ലെസ്ലി വ്യക്തമാക്കുന്നു.

  റോബിനുമായി ഇപ്പോഴും ശത്രുതയുണ്ടോ?

  റോബിനും ഞാനും എല്ലാ കാര്യങ്ങളും പറഞ്ഞ് തീര്‍ത്തു. യാതൊരു പ്രശ്‌നങ്ങളുമില്ല. ഇപ്പോള്‍ റോബിനും ഞാനും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കരിയര്‍ നേരെയാക്കണമെന്നാണ് ആഗ്രഹം. എനിക്ക് എന്റെ കരിയറും നോക്കണം. അങ്ങനെ ഞങ്ങള്‍ രണ്ടാളും കരിയര്‍ നോക്കി പോവുകയാണ്. അങ്ങനെയാണെന്നാണ് എന്റെ വിശ്വാസമെന്നും ബ്ലെസ്ലി സൂചിപ്പിച്ചു.

  English summary
  After Dr Robin, Bigg Boss Malayalam 4 Fame Blesslee Also To Act In Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X