For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സന്തോഷമാണ് അമ്മയ്ക്ക് വലുത്, അച്ഛൻ പറഞ്ഞത് ഇത്രമാത്രം, സിനിമ വിശേഷങ്ങളുമായി അനി ഐവി ശശി

  |

  മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് സംവിധായകൻ ഐ.വി ശശി. 1975 ൽ പുറത്തിറങ്ങിയ ഉത്സവം മുതൽ 2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ വരെ ഇന്നും മലയാളികളുടെ നെഞ്ചകത്തുണ്ട്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ഐവി ശശിയുടെ സിനിമയെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ പ്രിയപത്നിയും നടിയുമായ സീമയെ ആണ്. അതുവരെയുണ്ടായിരുന്ന സിനിമാ സമവാക്യങ്ങളെ തിരുത്തി കുറിച്ചു കൊണ്ടായിരുന്നു സീമയുടെ വരവ്. അവളുടെ രാവുകളും അക്ഷരങ്ങളും ആൾക്കൂട്ടത്തിൽ തനിയേയുമെല്ലാം ഇന്ത്യൻ സിനിമാ ലോകത്തിന്റെ അത്ഭുതങ്ങളിൽ ചിലതാണ്. തലമുറ വ്യത്യാസമില്ലാതെ ഇന്നും സീമയിലെ നായിക പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് തന്നെയുണ്ട്.

  സ്റ്റൈലൽ ലുക്കിൽ പ്രേമം നായിക മഡോണ സെബാസ്റ്റ്യൻ, ചിത്രം കാണാം

  മലയാള സിനിമയെ മാറ്റങ്ങളുടെ പിറകെ നടക്കാൻ പഠിപ്പിച്ച ഐവി ശശിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരാൾ കൂടി വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. ഐവി ശശിയുടേയും സീമയുടേയും മകനായ അനിയാണ് പുത്തൻ ചുവടുകളുമായി എത്തിയിരിക്കുന്നത്. അതിമനോഹരമായ പ്രണയ കഥ പറഞ്ഞു കൊണ്ടാണ് അനി സിനിമയിൽ എത്തിയിരിക്കുന്നത്. സാധാരണ കണ്ടു വരുന്ന റൊമാന്റിക് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയമായിരുന്നു ആദ്യ ചിത്രമായ നിന്നില നിന്നില പറഞ്ഞത്. സിനിമയിൽ കണ്ടു ശീലമില്ലാത്ത പ്രണയത്തിന്റെ പുതിയ കാഴ്ചകളായിരുന്നു അനി പ്രേക്ഷകർക്കായി ഒരുക്കിയത്. ബിഗ് സ്ക്രീനിലെ മികച്ച ചുവട് വയ്പ്പിന് ശേഷം അനി വീണ്ടും എത്തുന്നത് ഹ്രസ്വചിത്രമായ 'മായ'യുമായിട്ടാണ്. പ്രണയത്തിന്റെ മറ്റൊരു തലം പറയുന്ന 'മായ' ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.സിനിമാ വിശേഷങ്ങളും പ്രതീക്ഷകളും മലയാളം ഫിൽമീബീറ്റിനോട് പങ്കുവെയ്ക്കുകയാണ് അനി ഐ വി ശശി.

   മലയാളത്തിൽ സിനിമ ചെയ്യാതിരുന്നത്?

  മലയാളത്തിൽ സിനിമ ചെയ്യാതിരുന്നത്?

  മലയാളത്തിലാണ് ആദ്യം സിനിമ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ വിചാരിച്ച സമയത്ത് ആ തിരക്കഥ എഴുതി തീർക്കാൻ സാധിച്ചില്ല. കൃത്യമായ റൈറ്റേഴ്സിനെ ഒന്നും കിട്ടിയിരുന്നില്ല. പൈസയൊക്കെ വാങ്ങിയിരുന്നു . എന്നാൽ എഴുതിയത് ശരിയാവാത്തത് കൊണ്ട് അതെല്ലാം തിരികെ കൊടുത്തു. എന്നിട്ടാണ് തമിഴിൽ എഴുതാൻ തുടങ്ങിയത്. വളറെ വേഗം തന്നെ തമിഴിൽ എഴുതി തീർക്കാൻ സാധിച്ചു. തന്റെ സുഹൃത്ത് ദിവാകർ മണിയാണ് ഹൈദരാബാദിൽ വന്ന് കഥ പറയാൻ പറയുന്നത്. അദ്ദേഹമാണ് നിന്നില നിന്നിലയിൽ ഡിഒ ബി ചെയ്തിരിക്കുന്നത്. സത്യത്തിൽ മറ്റൊരു കഥ പറയാൻ വേണ്ടിയാണ് പോയത്. അവിടെ മൂന്ന് പ്രൊഡ്യൂസർമാർ ഉണ്ടായിരുന്നു. മൂന്ന് പോരോടും മൂന്ന് കഥ പറഞ്ഞു. ബിവിഎസ്എൻ പ്രസാദിന് നിന്നില നിന്നിലയുടെ കഥ വലിയ ഇഷ്ടമായി. 2019 തന്നെ ലണ്ടനിൽ വെച്ച് ചിത്രം ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെയാണ് നിന്നില നിന്നില എന്ന ചിത്രം ചെയ്യുന്നത്. വളരെ പെട്ടെന്നായിരുന്നു ചിത്രം സംഭവിച്ചത്.

  മലയാളത്തിൽ ഒരു ചിത്രം പ്രതീക്ഷിക്കാം. ഒരു തിരക്കഥ മാറ്റി വെച്ചിട്ടുണ്ട്. നല്ലൊരു ടീമിനെ കിട്ടിയാൽ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ എപ്പോൾ നടക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കുകയില്ല. റൊമാന്റിക് ചിത്രമായിരിക്കില്ല അത്. കോമഡി പശ്ചാത്തലത്തിൽ പറയുന്നതായിരിക്കും. നിന്നില നിന്നില മായ തുടങ്ങിയ ചിത്രങ്ങൾ റൊമാന്റിക് ജോണറിലുള്ള ചിത്രങ്ങളാണ്. തനിക്ക് ആ സോൺ ഇഷ്ടമാണ്. എന്നാൽ എല്ലാ തരത്തിലുമുള്ള ചിത്രങ്ങൾ ചെയ്യാണമെന്നാണ് താൽപര്യം

  അശോക് സെൽവൻ?

  അശോക് സെൽവൻ?

  അശോക് എന്റെ അടുത്ത സുഹൃത്താണ്. അതിലുപരി അദ്ദേഹം മികച്ച അഭിനേതാവ് കൂടിയാണ്. ഞങ്ങൾ ഒന്നിച്ച് തിയേറ്ററുകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അശോകിന്റെ കഴിവ് എത്രത്തോളമാണെന്ന് തനിക്ക് അറിയാം. സൗഹൃദത്തിന് അപ്പുറം അശോക് സെൽവന്റെ അഭിനയ മികവാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യാൻ കാരണമായത്.

   വൈകി എത്തിയ മായ

  വൈകി എത്തിയ മായ

  തന്റെ നാല് ഫീച്ചർ ഫിലിമിന്റെ കഥയാണ് മായയിൽ പറയുന്നത്. തന്റെ ഏതെങ്കിലും ഒരു സിനിമ പുറത്ത് വന്നിട്ട് മായ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം . അതുകൊണ്ടാണ് മായ വൈകി എത്തിയത്. കൊവിഡ് പ്രത്സന്ധിയായത് കൊണ്ട് മായയിലൂടെ ലഭിക്കുന്ന വരുമാനം കൊവിഡ് റിലീഫ് ഫണ്ടിലേയ്ക്ക് നൽകുകയായിരുന്നു.

  ഭക്ഷണത്തിലൂടെ കഥ പറഞ്ഞ നിന്നില നിന്നില

  ഭക്ഷണത്തിലൂടെ കഥ പറഞ്ഞ നിന്നില നിന്നില

  ഭക്ഷണം തനിക്ക് ഒരുപാട് ഇഷ്ടമാണ്. ചിലപ്പോൾ തോന്നും ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ജീവിക്കുന്നതെന്ന്. പിന്നീട് തന്റെ സുഹൃത്ത് പറഞ്ഞിട്ടാണ് കഥ എഴുതാൻ തുടങ്ങിയത്. രണ്ട് പേര് മാത്രമുള്ള ഒരു കഥ എഴുതാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ കഥാപാത്രങ്ങളെ എവിടെ വെച്ച് കഥ പറയണമെന്ന് ആലോചിക്കുമ്പോഴാണ് കിച്ചൺ പശ്ചാത്തലം മനസ്സിൽ വരുന്നത്. അങ്ങനെ ഇത്തരത്തിലുള്ള സിനിമകൾ കുറെ കാണാൻ തുടങ്ങി. റാറ്റട്യൂലി എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് നിന്നില നിന്നില ഒരുക്കിയത്. ഓരേ മൂഡിലാണ് കഥ പറയുന്നത്. സസ്പെൻസൊന്നുമില്ല, ഭയങ്കരയൊരു ഫീലാണ്. അതിലും ചിത്രം കാണുമ്പോൾ കഴിക്കാൻ തോന്നും. ആ ഒരു ഫീൽ ചിത്രത്തിൽ കൊണ്ട് വരണമെന്ന് തോന്നി.

   മായ കണ്ടിട്ട് അച്ഛനും അമ്മയും പറഞ്ഞത്

  മായ കണ്ടിട്ട് അച്ഛനും അമ്മയും പറഞ്ഞത്

  അച്ഛൻ നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. അശോകിന്റെ നെറ്റിയിലൊക്കെ ഉമ്മ വെച്ചിട്ട് വളരെ നല്ലതാണെന്നൊക്കെ പറഞ്ഞിരുന്നു. എന്നോടും അങ്ങനെ തന്നെയായിരുന്നു പറഞ്ഞത്. വളരെ നല്ലത് പോലെ എടുത്തിട്ടുണ്ടെന്നും നല്ലൊരു ക്രാഫ്റ്റ് ആണെന്നും പറഞ്ഞു. തനിക്ക് ഷിക്കാഗോയിൽ നിന്ന് പുരസ്കാരം ലഭിക്കുന്നത് കണ്ടിട്ടാണ് അച്ഛൻ മരിക്കുന്നത്. അമ്മയ്ക്ക് മായയെക്കാളും നിന്നില നിന്നിലയാണ് കുടുതൽ ഇഷ്ടമായത്. മായയ്ക്ക് പുരസ്കാരമൊക്കെ കിട്ടിയത് വളരെ സന്തോഷമായിരുന്നു. നിന്നില അമ്മയ്ക്ക് വലിയ ഇഷ്ടമായി. സിനിമ കണ്ടിട്ട് അമ്മ കുറെ കരയുകയുമൊക്കെ ചെയ്തു.

  അമ്മയും അച്ഛനും നൽകിയ ഉപദേശം

  അമ്മയും അച്ഛനും നൽകിയ ഉപദേശം

  സിനിമയുടെ ജയപരാജയങ്ങൾ നോക്കാതെ സിനിമ എടുത്തുകൊണ്ട് പോകാനാണ് അച്ഛൻ എനിക്ക് നൽകിയ ഒരു ഉപദേശം. സിനിമയിലെ ജയപരാജയങ്ങളൊന്നും നമ്മുടെ കയ്യിലല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ എത്തിയപ്പോൾ അമ്മ പ്രത്യേകിച്ച് ഒരു ഉപദേശവും നൽകിയിരുന്നില്ല. എന്റെ സന്തോഷമാണ് അമ്മയ്ക്ക് വലുത്. അമ്മ അങ്ങനെ ഉപദേശം ഒന്നും തരാറില്ല.

  ഐ വി ശശി- ദ ഹിറ്റ്മേക്കർ | filmibeat Malayalam
  കല്യാണി, പ്രണവ്, ദുൽഖർ

  കല്യാണി, പ്രണവ്, ദുൽഖർ

  മൂന്ന് പേരോടും അടുത്ത സൗഹൃദമാണുള്ളത്. കല്യാണിയെ ജനിച്ച കാലം മുതലെ അറിയാം. സഹോദരിയെ പോലെയാണ്. പ്രണവും ദുൽഖറും അടുത്ത സുഹത്തുക്കളാണ്. മൂന്ന് പേരിലും കൂടുതൽ അടുപ്പം കല്യാണിയോടാണ്. സഹോദരി എന്നതിൽ ഉപരി അടുത്ത സുഹൃത്തുമാണ്.

  Read more about: seema
  English summary
  Ani Iv Sasi About the advice given by her father Iv SasI And Mother Seema,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X