»   » അനൂപ് മേനോന്‍ ഫന്റാസ്റ്റിക് ആക്ടറെന്ന് മേഘ്‌ന രാജ്

    അനൂപ് മേനോന്‍ ഫന്റാസ്റ്റിക് ആക്ടറെന്ന് മേഘ്‌ന രാജ്

    By Soorya Chandran

    മേഘ്‌ന രാജ് മലയാളിയല്ല, എന്നാല്‍ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയങ്കരിയാണ്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.

     

    മേഘ്‌നക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒരുപക്ഷേ അനൂപ് മേനോന്‍ എന്നായിരിക്കും. അനൂപ് മേനോനെ കുറിച്ച് മേഘ്‌ന പറയുന്നത് ഇങ്ങനെയാണ്- ഫന്റാസ്റ്റിക് ആക്ടര്‍.

    ഒരേ സമയം മലയാളത്തിലും കന്നഡയിലും ശ്രദ്ധ ചെലുത്തുന്നുണ്ട് മേഘ്‌ന. എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ടേരണ്ട് ചിത്രങ്ങളേ മലയളത്തില്‍ അഭിനയിച്ചുള്ളൂ... മേഘ്‌നയുടെ വിശേഷങ്ങള്‍...

    അനൂപ് മേനോനൊപ്പം

    അനൂപ് മേനോനൊപ്പം നാല് സിനിമകളിലാണ് മേഘ്‌ന അഭിനയിച്ചിട്ടുളളത്. നാല് സിനിമകളിലും പുതുമയുള്ള വേഷങ്ങളായിരുന്നുവെന്നാണ് മേഘ്‌ന പറയുന്നത്.

    അനൂപ് ഫന്റാസ്റ്റിക് ആക്ടര്‍

    അനൂപ് മേനോന്‍ ഒരു ഫന്റാസ്റ്റിക് ആക്ടറാണെന്നാണ് മേഘ്‌നയുടെ പക്ഷം. തന്റെ ജോലി നന്നായി അറിയുന്ന ആളാണെന്നും മേഘ്‌ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

    അനൂപിനൊപ്പം

    നാല് ചിത്രങ്ങളാണ് അനൂപ് മേനോനൊപ്പം മേഘ്‌ന രാജ് അഭിനയിച്ചത്. ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഡോള്‍ഫിന്‍സ്.

    ഈ വര്‍ഷം രണ്ട് സിനിമ

    മലാളത്തില്‍ നല്ല താരത്തിളക്കത്തില്‍ തന്നെയാണ് മേഘ്‌ന. എന്നാല്‍ ഈ വര്‍ഷം രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂ. 100 ഡിഗ്രി സെല്‍ഷ്യസും ഡോള്‍ഫിന്‍സും.

    വിജയിച്ചില്ലെങ്കിലും അംഗീകാരം കിട്ടിയാല്‍ മതി

    ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ലെങ്കിലും പ്രശ്‌നമില്ല. പക്ഷേ നമ്മുടെ പെര്‍ഫോമന്‍സിന് അംഗീകാരം കിട്ടണം. അത്രമതി മേഘ്‌നക്ക്.

    കന്നഡയില്‍ സജീവം

    കഴിഞ്ഞ ഒരു വര്‍ഷം മേഘ്‌ന മലയാളത്തില്‍ അത്രക്ക് സജീവമല്ലായിരുന്നെങ്കിലും കന്നഡയില്‍ തിരക്കിലായിരുന്നു. നാല് സിനിമകളാണ് കന്നഡയില്‍.

    മലയാളം മികച്ചത്

    നല്ല സിനിമകള്‍ക്ക് പേര് കേട്ടതാണ് മലയാളം എന്ന് മേഘ്‌നക്കും അറിയാം. ഓരോ സമയത്തും പുത്തന്‍ കഥാപാത്രങ്ങള്‍ ലഭിക്കുന്നത് മലയാളത്തിലാണെന്നും മേഘ്‌ന പറയുന്നു.

    സ്വപ്‌നത്തിലെ കഥാപാത്രം

    പ്രേക്ഷകര്‍ എല്ലാകാലത്തും ഓര്‍ത്തുവക്കുന്ന ഒരു കാഥാപാത്രത്തിനായി മേഘ്‌ന കാത്തിരിക്കുകയാണ്.

    സിനിമാ കുടുംബം

    കന്നഡയിലെ സിനിമ കുടുംബത്തിലാണ് മേഘ്‌നയുടെ ജനനം. പിതാവ് സുന്ദര്‍ രാജ നടനാണ്. മാതാവ് പ്രമീള ജോഷായി നടിയും നിര്‍മാതാവും ആണ്.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X