For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും ഹിറ്റാകാൻ കാരണം ഇതാണ്! വെളിപ്പെടുത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലു

  |
  Biju Sopanam Exclusive Interview | FilmiBeat Malayalam

  ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ബിജു സോപാനം. സ്വന്തം പേരിനെക്കാലും ബാലു എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് ബിജു സോപാനം. ഉപ്പും മുളകും എന്ന പരമ്പരയാണ് താരത്തിന് ബിഗ് സ്ക്രീൻ മികച്ച എൻട്രി നൽകിയത്.

  കോമഡി കഥാപാത്രങ്ങൾ മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ഉപ്പും മുളകും പരമ്പരയിലൂടെ തന്നെ ബിജു സോപാനം തെളിച്ചിട്ടുണ്ട്. അനുസരണ ശീലമുള്ള മകനായും കർക്കശക്കാരനായ അച്ഛനായും സ്നേഹ നിധിയായ അച്ഛനും ഭർത്താവുമായൊക്കെ ബിജു പരമ്പരയിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച ഒരു പരമ്പരാണ് ഉപ്പും മുളകും. എല്ലാത്തരം പ്രേക്ഷകരും ഉപ്പും മുളകിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. ഇപ്പോഴിത ഉപ്പും മുളകിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ള ആ കാര്യം വെളിപ്പെടുത്തുകയാണ് ബിജു സോപാനം. ഫിൽമീ ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  എല്ലാത്തരത്തിലുളള ആളുകളേയും പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ് ബാലു. ഒരു കുട്ടിത്തം നിറഞ്ഞ ആളാണ് ബാലു .സിരിയിൽ ആരംഭിച്ച് രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ തന്നെ കൂടെ അഭിനയിക്കുന്ന നിഷയും കുട്ടികളുമൊക്കെ സിങ്കാകാൻ തുടങ്ങി. ഉപ്പും മുളകും തുടങ്ങിയതു മുതൽ ഇതുവരെ കുട്ടികളെല്ലാം അച്ഛാ എന്നാണ് വിളിക്കുന്നത് നിഷയെ അമ്മയെന്നും അഭിനയിക്കാതെ തന്നെ ആസ്വദിച്ചു ചെയ്യാൻ സാധിച്ചു. അതു തന്നെയായിരിക്കും ഇതിന്റെ വിജയത്തിന്റെ കാരണവും- ബിജു സോപാനം പറഞ്ഞു

  അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. എങ്കിലും ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം കുട്ടൻപ്പിള്ളയുടെ ശിവരാത്രികൾ എന്ന ചിത്രത്തിലെ കഥാപാത്രമാണ്. അതുപോലെ, സൈറ ബാനുവിലെ സുബ്ബു, ആദ്യരാത്രി., ലവ് ആക്ഷൻ ഡ്രാമ.. എന്നിങ്ങനെ ലഭിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടത്തോടെയാണ് ചെയ്തിരിക്കുന്നത്. ഞാനും ഉപ്പും മുളകിലെ നീലുവും ഒന്നിച്ചെത്തുന്ന ചിത്രമാണ് ലൈക്ക, പട്ടിയാണ് പ്രധാന കഥപാത്രമായി എത്തുന്നത്. സുധിഷ്, ബൈജു സന്തോഷ്, തമിഴ് താരം നസർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താനും നിഷയും ഭാര്യ ഭർത്താവായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഉടൻ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും.

  തന്റെ വരവ് ഒരു കൾച്ചറൽ ഷോക്കായിരുന്നു! പൂർണ്ണമായും മലയാളിയാക്കിയത് ആ ഷോ, വെളിപ്പെടുത്തി രഞ്ജിനി


  ലവ് ആക്ഷൻ ഡ്രാമ, ആദ്യ രാത്രി എന്നീ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ ചിത്രം. അജുവിനോടൊപ്പം നേരത്തെ അഭിനയിച്ച ഈ രണ്ട് ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. സീരിയസ് കഥാപാത്രമായിരുന്നെങ്കിലും അജുമായി നന്നായി പെർഫോം ചെയ്യാൻ പറ്റിയിരുന്നു.


  ഒരുപാട് രസകരമായ സംഭവങ്ങൾ ഷൂട്ടിനിടെ നടന്നിട്ടുണ്ട്. ഒരു ഫൈറ്റ് രംഗം, ഒരു കുട്ടിയെ കയറി പിടിക്കുന്ന സീനാണ് എടുക്കുന്നത്. താനും സജിനുമുണ്ട് നായിക ചവിട്ടുന്ന സീനായിരുന്നു. ഒന്ന് ചവിട്ടി. സംവിധായകൻ പറഞ്ഞു കുഴപ്പമില്ല. ചവിട്ട് കൊള്ളുന്നതായി അഭിനയിച്ചാൽ മതിയെന്ന്. എന്നാൽ ആ കുട്ടിയ്ക്ക് തൃപ്തിയാകുന്നില്ലായിരുന്നു. അടുത്ത ചവിട്ട് കറക്ട് ചവിട്ടി. വീണ്ടും ഒന്നൂടി ചവിട്ടി. തനിയ്ക്ക് തിരിച്ചടിക്കേണ്ട ഷോർട്ട് ഇല്ലായിരുന്നു. എന്നാൽ അജുവിന് ഉണ്ടായിരുന്നു. അടിക്കുന്ന സീനായിരുന്നു. ശരിയ്ക്കും അടിച്ചോളാൻ ആ കുട്ടി ആവശ്യപ്പെടുകയായിരുന്നു. തനിയ്ക്ക് അടി കിട്ടുന്ന ആ ഫിൽ കിട്ടണമെന്ന് കുട്ടി പറഞ്ഞു. അത്രത്തോളം ഡെഡിക്കേറ്റട്ടായിരുന്നു ആ കുട്ടി.

  ഷെയിൻ നിഗമിന്റെ വിലക്ക്! മുടങ്ങിയ സിനിമകൾ പൂർത്തികരിക്കാൻ സഹകരിക്കും! ഒത്ത്തീർപ്പ് ചർച്ചകൾ സജീവം

  English summary
  Biju Sopanam says about uppum mulakum hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X