twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസ്സ് പതറിപ്പോയി! കാലയുടെ ചിത്രീകരണത്തിനിടയില്‍ രജനികാന്തിനെ തളര്‍ത്തിയ സംഭവത്തെക്കുറിച്ച് ബൃന്ദ

    |

    കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒരുമിച്ചെത്തിയ സിനിമയായ കബാലി കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തെ വളരെയധികം വേദനിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. സിനിമയുടെ ഗാനചിത്രീകരണത്തിനിടയിലെ ആ അനുഭവത്തെക്കുറിച്ച് ബൃന്ദ മാസ്റ്ററാണ് തുറന്നുപറഞ്ഞിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര കോറിയോഗ്രാഫര്‍മാരിലൊരാളായ ബൃന്ദ മാസ്റ്ററാണ് കാലയുടെ നൃത്തവും നിയന്ത്രിച്ചത്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    കരികാലന്‍ എന്ന കഥാപാത്രവും ഭാര്യയും ജീപ്പില്‍ വരുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്. സെറ്റിനിടയില്‍ അപ്രതീക്ഷിമായി അരങ്ങേറിയ സംഭവത്തില്‍ രജനീകാന്ത് ആകെ പതറിപ്പോയിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും ബൃന്ദ മാസ്റ്റര്‍ പറയുന്നു. സഹജീവികളെ അദ്ദേഹം എങ്ങനെ കാണുന്നുവെന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയായിരുന്നു ആ സംഭവമെന്നും അവര്‍ പറയുന്നു. എന്തായിരുന്നു ആ സംഭവമെന്നറിയാന്‍ ആകാംക്ഷയില്ലേ? അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സെറ്റിലെ അപകടം

    സെറ്റിലെ അപകടം

    സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും. കരികാലയും ഭാര്യയും ജീപ്പില്‍ വരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടം ഉണ്ടായത്. ഷൂട്ടിങ്ങ് കാണാന്‍ വന്ന ഒരാളുടെ കാലിലൂടെ ജീപ്പിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. സെറ്റിലെ എല്ലാവരും ആകെ ഞെട്ടിപ്പോയ സംഭവമായിരുന്നു ഇത്. ഇത് രജനീകാന്തിനേയും ബാധിച്ചിരുന്നുവെന്ന് ബൃന്ദ മാസ്റ്റര്‍ പറയുന്നു.

    മനസ്സിന് സുഖമില്ല

    മനസ്സിന് സുഖമില്ല

    ജീപ്പ് കയറിയിറങ്ങിയ ഉടന്‍ തന്നെ അയാളുടെ കാലില്‍ നീര് വന്നു, കാല് വല്ലാതെ വീര്‍ത്ത് വരുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങ് നിര്‍ത്തി ഉടന്‍ തന്നെ താരം അദ്ദേഹത്തെ ശുശ്രൂഷിക്കാനായി മുന്നിട്ടിറങ്ങി. കാലില്‍ ഐസ് വെച്ചതിന് ശേഷമാണ് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്. ഈ സമയത്ത് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. ഇത് തനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ബൃന്ദ മാസ്റ്റര്‍ പറയുന്നു.

     ചിത്രീകരണം നിര്‍ത്താം

    ചിത്രീകരണം നിര്‍ത്താം

    അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥയില്‍ ചിത്രീകരണവുമായി മുന്നോട്ട് പോവുന്നത് ശരിയല്ലെന്ന് തോന്നി. അതോടെയാണ് ചിത്രീകരണം നിര്‍ത്താന്‍ തീരിമാനിച്ചത്. തന്റെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതും അദ്ദേഹം തന്നോട് നന്ദി പറഞ്ഞുവെന്നും ബൃന്ദ മാസ്റ്റര്‍ പറയുന്നു. അയാള്‍ക്ക് അപകടം പറ്റിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചത്. കാലിലെ പരിക്ക് എങ്ങനെയാവുമെന്നായിരുന്നു ആശങ്ക. പരിക്കേറ്റയാളുടെ കാലിലെ എല്ല് പൊട്ടിയിരുന്നു. അയാള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയതത് അദ്ദേഹമായിരുന്നുവെന്നും അവര്‍ പറയുന്നു.

    പ്രേക്ഷകര്‍ക്ക് മുന്നില്‍

    പ്രേക്ഷകര്‍ക്ക് മുന്നില്‍

    പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം പിടിച്ച സിനിമയായിരുന്നു കാല. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവ് ലഭിച്ചതോടെയാണ് കര്‍ണ്ണാടകയിലെ റിലീസിന്റെ കാര്യത്തില്‍ തീരുമാനമായത്. അമേരിക്കയില്‍ നേരത്തെ റിലീസ് ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് ഇന്ത്യയിലേക്ക് എത്തിയത്. ആരാധകപ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

    English summary
    Brinda master about Kaala experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X