For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എംജിക്കൊപ്പം ബ്രോ ഡാഡിയില്‍ വിനീതിനെ പാടിപ്പിക്കാനുളള കാരണം; വെളിപ്പെടുത്തി ദീപക് ദേവ്

  |

  മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പുറത്ത് വരുന്ന മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു എത്തിയത്. എന്നാല്‍ ലൂസിഫര്‍ പോലെയുള്ള ചിത്രമായിരുന്നില്ല ബ്രോ ഡാഡി. അച്ഛനും മകനുമായി മോഹന്‍ലാലും പൃഥ്വിയും അരങ്ങ് തകര്‍ക്കുകയായിരുന്നു ഹോട്ടസ്റ്റാറില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

  കീബോര്‍ഡില്‍ പാട്ടുകാരന്‍ വന്നിരുന്നുവെങ്കില്‍ അതും ചെയ്‌തേനെ; ആ അവസ്ഥയായിരുന്നു; ദീപക് ദേവ് പറയുന്നു

  ബ്രോ ഡാഡി സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ പുറത്ത് ഇറങ്ങും മുന്‍പ് തന്നെ പാട്ട് യൂട്യൂബില്‍ ചര്‍ച്ചയാവുകയായിരുന്നു. വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ചേര്‍ന്ന് ആലപിച്ച 'പറയാതെ വന്നെന്‍ ജീവനില്‍' എന്ന് തുടങ്ങുന്ന ഗാനം ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചിരുന്നു. സിനിമ പുറത്ത് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഗാനം ജനങ്ങള്‍ മൂളി നടക്കുന്നുണ്ട്. ഇതാദ്യമായിട്ടാണ് വിനീതും എംജി ശ്രീകുമാറും ഒരുമിച്ച് ഗാനം ആലപിക്കുന്നത്. ഒരു സിനിമയില്‍ പാടിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരുമിച്ച് പാടുന്നത്. ഇത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം ആയിരുന്നു നല്‍കിയത്.

  സുമിത്രയുടെ വില്ലനോ സീരിയലിലെ നായകനോ, കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് ജിത്തു...

  മോഹന്‍ലാലിന്റെ സ്ഥിരം ശബ്ദം ആണ് എംജി ശ്രീകുമാര്‍. പൃഥ്വിയ്ക്ക് വിനീതിന്റെ ശബ്ദം അധികം കേട്ടിട്ടില്ല. ഇപ്പോഴിത എംജി- വിനീത് കോമ്പോയെ കുറിച്ച് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ ശബ്ദമായി വിനീതിനെ തിരഞ്ഞെടുക്കാനു കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... '' ഏകദേശം 10 വര്‍ഷത്തിന് ശേഷമാണ് വിനീത് തനിക്ക് വേണ്ടി പാട്ട് പാടുന്നത്. തന്റെ തുടക്കകാലത്താണ് വിനീത് തനിക്ക് വേണ്ടി പാട്ട് പാടുന്നത്. അന്ന് അവന്‍ ചെറിയ കുട്ടിയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിന് വിനീതിന് ഫസ്റ്റ് കിട്ടിയിരുന്നത് മാപ്പിളപ്പാട്ടിനൊക്കെ ആയിരുന്നു. അങ്ങനത്തെ വിനീതില്‍ നിന്ന് ഇന്ന് കാണുന്നത് വിനീത് എന്ന സെലിബ്രിറ്റിലേയ്ക്കുള്ള മാറ്റം നമ്മളെയെല്ലാവരേയും ഏറെ സന്തോഷപ്പെടുത്തുന്നതാണ്. കാരണം വിനീത് ഭയങ്കര ഹാര്‍ഡ് വര്‍ക്കാണ്. പാട്ട് ഭയങ്കരമായി പഠിച്ചിട്ടെന്നുമില്ല. എന്നാല്‍ എന്ത് കേട്ട് കഴിഞ്ഞാലും തന്റെ സ്റ്റൈല്‍ അല്ലെങ്കില്‍ പോലും ശ്രമിച്ച് നോക്കും. എന്നിട്ട് തന്റേതായ ഒരു ഐഡിന്റിറ്റി ശബ്ദത്തില്‍ കൊണ്ടു വന്നു. എവിടെ വെച്ചും ഈ ശബ്ദം കേട്ടു കഴിഞ്ഞാല്‍ വിനീത് ശ്രീനിവാസന്‍ അല്ലേഎന്ന് ചോദിക്കാനുള്ള സിഗ്നേച്ചര്‍ ശബ്ദത്തില്‍ കൊണ്ടു വന്നു.

  ബ്രോ ഡാഡിയില്‍ ശ്രീകുട്ടന്‍ ചേട്ടനാണ് ലാലേട്ടന് പാടുന്നതെന്ന് അറിഞ്ഞപ്പോള്‍ പൃഥ്വിരാജിന് ആര് പാടും എന്നത് വലിയൊരു ചോദ്യ ചിഹ്നമായിരുന്നു. താന്‍ പൃഥ്വിയോട് പറഞ്ഞിരുന്നു, ശ്രീകുട്ടന്‍ ചേട്ടന്റെ ശബ്ദ്ം എവിടെ എങ്ങനെ കേട്ടലും കണ്ണുംപൂട്ടി പറയാന്‍ പറ്റും. അതുപോലെ തന്നെ തിരിച്ചറിയുന്ന ശബ്ദം ആയാല്‍ മാത്രമേ ഈ പാട്ടിന് ഒരു ഗുണം ഉണ്ടാവുകയുള്ളൂ. ശ്രീകുട്ടന്‍ ചേട്ടനോടൊപ്പം ആര് എന്നൊരു ചോദ്യം വരാന്‍ പാടില്ല. പാട്ട് കേള്‍ക്കുന്ന ആളിന് എംജി ശ്രീകുമാറിനോടൊപ്പം വിനീതും ഉണ്ടോ! സൂപ്പര്‍ എന്ന് പറയണം... അങ്ങനെയാണ് വിനീതിനെ നോക്കിയാലോ എന്ന് പൃഥ്വിയോട് ചോദിക്കുന്നത്. അപ്പോള്‍ പൃഥ്വിയും സമ്മതിക്കുകയായിരുന്നു''; ദീപക് ദേവ് പറയുന്നു.

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  സിനിമ സംഗീത രംഗത്തെ മാറി വന്ന ട്രെന്‍ഡിനെ കുറിച്ചും ദീപക് ദേവ് അഭിമുഖത്തില്‍ പറയുന്നുണ്ട്.'' തന്റെ തുടക്കകാലത്ത് താന്‍ കണ്ട് അറിഞ്ഞത്. സിനിമ ക്ലിക്ക് ആയാല്‍ മാത്രമേ പാട്ട് ക്ലിക്കാവുകയുളളൂ. 2009- 2010 ഒക്കെ ആയപ്പോള്‍ റേഡിയോ സ്റ്റേഷന്‍സ് നാട്ടില്‍ സജീവമായി. വിഷ്വല്‍ മീഡിയ മാത്രമല്ല ഓഡിയോയും വളരെ പ്രധാനപ്പെട്ടതായി. അത് റേഡിയോയിലൂടെയാണ് ആയത്. പാട്ട് നല്ലതാണെങ്കില്‍ ഉറപ്പായും ജനങ്ങള്‍ കേള്‍ക്കും. എന്നാല്‍ ഇപ്പോള്‍ സിനിമയിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടേയും പാട്ട് ജനങ്ങളില്‍ എത്താന്‍ തുടങ്ങിയെന്നും ദീപക് ദേവ്'' പറയുന്നു.

  English summary
  Deepak Dev Oepn Up About Mg Sreekumar And Vineeth Sreenivasan Combo In Bro Daddy,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X