For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതിയ്ക്ക് വേണ്ടിയിരുന്നത് ഒന്നോ രണ്ടോ സിനിമകള്‍ മാത്രം, അന്നേ തിരിച്ചറിഞ്ഞു: മരിയാന്‍ സംവിധായകന്‍

  |

  അധികമാരും പറയാത്ത ഇന്ത്യയുടെ കഥകളുമായി സംവിധായകന്‍ ഭരത്ബാല. തന്‌റെ വെര്‍ച്വല്‍ ഭാരത് എന്ന സംരംഭത്തിലൂടെ ഇന്ത്യയിലെ 1000 പറയാക്കഥകള്‍ പറയുകയാണ് ഭരത്ബാല. ഇന്ത്യയിലെ സംസ്‌കാരങ്ങളെ കുറിച്ചും കലാരൂപങ്ങളെ കുറിച്ചുമൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇതിനോടകം തന്നെ ഇങ്ങനെ നിരവധി കഥകള്‍ ഭരത് ബാല ലോകത്തിന് മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്. കൃത്യം പറഞ്ഞാല്‍ 20 എണ്ണം. ഇതില്‍ മൂന്ന് കഥകള്‍ കേരളവുമായി ബന്ധപ്പെട്ടവയാണ്.

  ഇപ്പോഴിതാ പുതിയ ചിത്രവുമായി ഭരത് ബാല എത്തിയിരിക്കുകയാണ്. ധനുഷും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ മരിയാന്‍ എന്ന ചിത്രത്തിലൂടെ മെയിന്‍സ്ട്രീം സിനിമാപ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഭരത് ബാല. വന്ദേമാതരം, മാ തുജേ സലാം തുടങ്ങിയ സൃഷ്ടികളിലൂടേയും അദ്ദേഹം നേരത്തെ കയ്യടി നേടിയിട്ടുണ്ട്. തന്‌റെ പുതിയ ചിത്രത്തെ കുറിച്ചും മറ്റും ഭരത് ബാല ഫില്‍മിബീറ്റിനോട് മനസ് തുറക്കുകയാണ്.

  മുതുവാന്‍ കല്യാണം

  പെണ്ണെടുപ്പ്

  മുതുവാന്‍ കല്യാണം എന്നാണ് വെര്‍ച്വല്‍ ഭാരത് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്‌റെ പേര്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലൊന്നാണ് മുതുവാന്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും കേരളത്തിലേക്ക് ചേക്കേറിയ ഇവര്‍ വനത്തോട് ചേര്‍ന്നാണ് താമസിക്കുന്നത്. പെണ്ണെടുപ്പ് എന്നറിയപ്പെടുന്ന മുതുവാന്‍ കല്യാണത്തിന്‌റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് ഭരത് ബാല പറഞ്ഞു. രസകരമായ ഈ ആചാരത്തെ കുറിച്ച് താന്‍ അറിയുന്നത് ഒരു ചെറിയ പത്ര വാര്‍ത്തയിലൂടെയായിരുന്നുവെന്നാണ് ബാല പറയുന്നത്.

  പെണ്ണെടുപ്പെന്ന ആചാരം

  വധു കൂട്ടുകാരികള്‍ക്കൊപ്പം ഉള്‍വനത്തിലേക്ക്

  വാര്‍ത്ത കണ്ടതും തന്‌റെ ടീമിനെ കേരളത്തിലേക്ക് അയക്കുകയായിരുന്നു. കേരളത്തിലെ ഏറണാകുളം ജില്ലയിലെ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന വനമേഖയിലാണ് ഇവര്‍ താമസിക്കുന്നത്. കേട്ട് പരിചയമില്ലാത്തതായിരുന്നു പെണ്ണെടുപ്പ് എന്ന ആചാരമെന്നാണ് ബാല പറയുന്നത്.

  ഈ ആചാര പ്രകാരം വിവാഹത്തിന് മുമ്പായി വധു തന്റെ കൂട്ടുകാരികള്‍ക്കൊപ്പം ഉള്‍വനത്തിലേക്ക് പോകും. പിന്നാലെ വരനും സുഹൃത്തുക്കളും ഇവരെ തേടി യാത്രയാകും. ഉള്‍ക്കാട്ടില്‍ വച്ച് വരന്‍ വധുവിനെ കണ്ടെത്തണമെന്നാണ് ആചാരം. കാട്ടില്‍ വച്ച് കണ്ട്മുട്ടിയ ശേഷം അവിടെ വച്ച് വിവാഹിതരാകും.

  ആ രാത്രി ഉള്‍വനത്തില്‍ ചെലവിടും. പിറ്റേന്ന് ഗ്രാമത്തിലേക്ക് എത്തി മുതിര്‍ന്നവരുടെ അനുഗ്രഹം തേടുന്നതാണ് ആചാരമെന്ന് അദ്ദേഹം പറഞ്ഞു.

  അരികുവത്കരിക്കപ്പെട്ടവരുടെ കഥകള്‍

  ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യം

  ഈ ആചാരത്തിന്‌റെ കഥയാണ് ചിത്രം പറയുന്നത്. ആചാരത്തെ കുറിച്ച് അറിഞ്ഞപ്പോഴുണ്ടായ കൗതുകയും ആകാംഷയുമാണ് തന്നെ ചിത്രത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. അതേസമയം, മുഖ്യധാര സിനിമകളില്‍ ആദിവാസി ജനവിഭാഗത്തെ ചിത്രീകരിക്കുന്നത് ശരിയായ രീതിയല്ലല്ലെന്നും അദ്ദേഹം പറഞ്ഞു.

  സ്റ്റീരിയോടൈപ്പുകളില്‍ ഒതുങ്ങി പോവുകയാണെന്നും ഇത്തരം സംസ്‌കാരങ്ങളെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യം വിളിച്ചു പറയുകയാണ് വെര്‍ച്വല്‍ ഭാരതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

  മുഖ്യധാര സിനിമകള്‍ ആദിവാസികളെ പോലെ അരികുവത്കരിക്കപ്പെട്ടവരുടെ കഥകള്‍ പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

  ആദ്യം Anchor പോയി പടം കാണ് | മാരക Counter | Prashanth Alexander Interview | Filmibeat Malayalam
  അന്നേ തിരിച്ചറിഞ്ഞു

  മരിയാന് ശേഷം

  മരിയാന് ശേഷം താന്‍ വെര്‍ച്വല്‍ ഭാരതിന് പിന്നാലെയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഉടനെ തന്നെ ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം ഫില്‍മബീറ്റിനോട് വെളിപ്പെടുത്തി.

  അന്ന് മരിയാനില്‍ അഭിനയിച്ച ധനുഷും പാര്‍വതിയും ഇന്ന് വലിയ താരങ്ങളാണെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. മരിയാന്‍ പുറത്തിറങ്ങുമ്പോള്‍ പാര്‍വതി ഇന്നത്തെ അത്ര വലിയ താരമായിരുന്നില്ല. എന്നാല്‍ അന്നു തന്നെ പാര്‍വതി നടിയെന്നതിന് അപ്പുറത്ത് ഒരു ശബ്ദമായിരുന്നുവെന്ന് തനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

  ഒന്നോ രണ്ടോ സിനിമകളിലൂടെ തന്നെ അടയാളപ്പെടുത്തുക മാത്രമായിരുന്നു പാര്‍വതിക്ക് വേണ്ടിയിരുന്നത്. പിന്നീട് അവര്‍ കുതിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  ഇന്നും പാര്‍വതിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് മരിയാനാണെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുതുവാന്‍ കല്യാണം അടുത്ത ദിവസം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കുമെന്നും ബാല അറിയിച്ചു.

  Read more about: dhanush parvathy
  English summary
  Director Bharatbala Opens Up About His New Film Muthuvan Kalyanam And Parvathy In An Exclusive Interview. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X