India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണക്കാര്യം ഞാനും റോബിനും തമ്മില്‍ തീരുമാനിക്കും! റോബിന്‍ ഫാന്‍സിനെ കണ്ട് ഞെട്ടിയെന്ന് ദില്‍ഷ പ്രസന്നന്‍

  |

  വിന്നറിനെ കുറിച്ച് വലിയ പ്രവചനങ്ങള്‍ നടന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ദില്‍ഷ പ്രസന്നനാണ് കീരിടം ചൂടിയത്. പുറത്ത് ആരാധകരില്‍ നിന്നും പിന്തുണ നേടിയെടുത്ത ദില്‍ഷ ചരിത്രം തിരുത്തി കുറിച്ചു. മലയാളത്തില്‍ നിന്നും ആദ്യമായി ടൈറ്റില്‍ വിന്നറായ വനിത എന്ന പേരിലാണ് താരമിനി അറിയപ്പെടുക.

  അതേ സമയം ദില്‍ഷയും റോബിനും വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഒടുവില്‍ റോബിനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദില്‍ഷ തന്നെ മനസ് തുറന്നിരിക്കുകയാണ്. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

  ബിഗ് ബോസ് വിന്നറായതിന് ശേഷം വിഷമിക്കേണ്ടി വന്നതിനെ പറ്റി ദില്‍ഷ..

  'ഞാന്‍ വിന്നറാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ബാക്കിയുള്ളവരൊന്നും പ്രതീക്ഷിച്ചത് പോലെ മൈന്‍ഡ് ആക്കിയില്ല. ഒരാള്‍ മാത്രമേ സന്തോഷിച്ചുള്ളു. നമ്മള്‍ വിജയിക്കുമ്പോള്‍ നമ്മുടെ ചുറ്റുമുള്ളവര്‍ കൂടി അഭിനന്ദിക്കുമ്പോഴാണല്ലോ നമുക്ക് സന്തോഷമാവുകയുള്ളു. അവര്‍ക്കത് ചെയ്യാമായിരുന്നു. കാരണം അവര്‍ വെറുക്കാന്‍ മാത്രം ഞാന്‍ അവരോട് ഒന്നും ചെയ്തിട്ടില്ല. ബിഗ് ബോസിന് ശേഷം വളരെ വിഷമത്തിലായിരുന്നു. ഞാന്‍ പ്രതീക്ഷിച്ച കാര്യമല്ല പുറത്ത് നിന്നും ലഭിച്ചത്' ദില്‍ഷ പറയുന്നു.

  Also Read: ബഡായ് അച്ഛന്റെ പേരാണോ? ഇന്നും വിഷമെന്നും പാമ്പ് എന്നും വിളിക്കുന്നവരുണ്ട്, വിമര്‍ശനങ്ങളെ കുറിച്ച് ആര്യ

  റോബിന്റെ ഫാന്‍ പവര്‍ കണ്ട് ഞെട്ടിയിരുന്നോ?

  ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ ഇങ്ങനൊക്കെ സംഭവിച്ചു എന്നെനിക്ക് കാണിച്ച് തന്നിരുന്നു. അദ്ദേഹത്തിന്റെ ഫാന്‍സിനെ കണ്ട് ഞാന്‍ ഞെട്ടി. ഡോക്ടര്‍ക്ക് എത്ര ഫാന്‍സ് ഉണ്ടെന്ന് എനിക്ക് അറിയില്ല. പുറത്ത് നിന്ന് ആരുമായിട്ടും ഒരു കോണ്‍ടാക്ടും ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ച് അറിയുന്നത്.

  ഇനിയത് നേരെ മറിച്ചാണെങ്കിലോ, ഡോക്ടര്‍ക്ക് പുറത്ത് വിമര്‍ശകരാണ് കൂടുതലെങ്കില്‍ എനിക്കും അതല്ലായിരുന്നോ കിട്ടുക എന്ന് ദില്‍ഷ ചോദിക്കുന്നു. എനിക്കവിടെ എന്താണോ ശരി, അല്ലെങ്കില്‍ ആരാണോ ശരിയെന്ന് തോന്നുന്നത് അവരുടെ കൂടെയാണ് നിന്നത്. എന്നെ പോലൊരു വൈബ് കിട്ടിയ ആളാണ് റോബിന്‍.

  Also Read: രാജകുടുംബമായ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായി; നടി മാധുരി ദീക്ഷിതിന്റെ പ്രണയം തകര്‍ന്നതിന് കാരണമിത്

  റോബിന്‍ പെട്ടെന്ന് വീട്ടില്‍ വന്ന് പെണ്ണ് ചോദിച്ചാല്‍ എന്ത് പറയും?

  അയ്യോ, ഡോക്ടര്‍ അങ്ങനെ ചെയ്യില്ല. ഞങ്ങള്‍ രണ്ട് പേരും തമ്മിലുള്ള കാര്യമാണ്. അത് ഞങ്ങള്‍ തന്നെ സംസാരിച്ച് തീരുമാനിക്കേണ്ടതാണ്. രണ്ടാളും അതാണ് വിശ്വസിക്കുന്നതെന്ന് ദില്‍ഷയുടെ മറുപടി. പ്രണയത്തെ കുറിച്ചൊന്നും ഞങ്ങളിത് വരെ സംസാരിച്ചിട്ടില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പിന്നാലെ അത് അറിയിക്കാമെന്നാണ് ദില്‍ഷ പറയുന്നത്.

  Also Read: പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ നിന്നും ഫഹദ് ഫാസിൽ പിന്മാറി, കാരണം വിജയ് സേതുപതിയോ? സത്യം ഇതാണ്!

  റോബിനില്‍ ഇഷ്ടപ്പെട്ട ക്വാളിറ്റിയെ കുറിച്ച് ചോദിച്ചാല്‍?

  ഡോക്ടര്‍ അങ്ങനെ ആരെയും കുറിച്ച് ഗോസിപ്പുകളൊന്നും പറഞ്ഞ് വരാറില്ല. എന്റെ അടുത്ത് ജെനുവിനായിട്ടാണ് നിന്നത്. മോട്ടിവേറ്റ് ചെയ്യുന്നത്. ഒരാള്‍ക്കൊരു ആവശ്യം വരുമ്പോള്‍ ഓടി പോയി അവരെ സഹായിക്കുന്നത്. വഴക്കിടുന്ന ആളെ പോലും അവരുടെ കൂടെ നിന്ന് സഹായിക്കും. ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ കേട്ടിട്ടും അതൊക്കെ സഹിച്ച് അവിടെ നില്‍ക്കുക എന്നതും നല്ലൊരു ക്വാളിറ്റിയാണ്.

  Dilsha Bigg Boss Interview | കല്യാണത്തെക്കുറിച്ച് ദിലു, റോബിൻ ഫാൻസിനെ കണ്ട് ഞെട്ടി

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Exclusive Interview: Dilsha Prasannan Opens Up About Her Marriage With Robin Radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X