twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യഥാര്‍ത്ഥ ജീവിതമാണ് ബോബി-സഞ്ജയ് എഴുതിയത്: നിര്‍ണായകത്തിന്റെ വിജയത്തെ കുറിച്ച് വികെപി

    By Aswini
    |

    ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരത്തിലും ദേശീയ പുരസ്‌കാരത്തിലും മുഴങ്ങിക്കേട്ട പേരാണ് നിര്‍ണായകം. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രേം പ്രകാശിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇപ്പോഴിതാ സിനിമയ്ക്ക് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലയില്‍ ദേശീയ തലത്തില്‍ അംഗീകാരം.

    പുനരധിവാസം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരം നേടിയ വികെ പ്രകാശിന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണ് നിര്‍ണായകം വഴി വരുന്നത്. മരുഭൂമിയിലെ ആന എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് വികെപി ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

    vk-prakash-interview

    ?ഇത്തവണ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിര്‍ണായകം പ്രശംസകള്‍ നേടി.

    അതില്‍ സന്തോഷം മാത്രം. ഒരു സിനിമ എല്ലാതരം ആള്‍ക്കാരെയും സംതൃപ്തിപ്പെടുത്തുമ്പോള്‍ അത് തീര്‍ത്തും സന്തോഷമുള്ള കാര്യമാണ്. അതും ഇന്ത്യയിലെ തന്നെ മികച്ച ചിത്രങ്ങളോട് മത്സരിച്ച്, ഓള്‍ ഇന്ത്യ തലത്തില്‍ പുരസ്‌കാരം ലഭിയ്ക്കുമ്പോള്‍ സന്തോഷം.

    പിന്നെ നിര്‍ണായകത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ബോബി - സഞ്ജയ് ടീമിന്റെ ശക്തമായ ഒരു തിരക്കഥ ഉണ്ടായിരുന്നു. അവര്‍ കണ്ട ജീവിതവും യാഥാര്‍ത്ഥ്യവുമാണ് എഴുതിയത്. അത് ഏറ്റവും കൂടുതല്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത്.

     vk-prakash-interview

    ?മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായാണ് നിര്‍ണായകം തിരഞ്ഞെടുക്കപ്പെട്ടത്. സിനിമകള്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത എന്താണ്?

    നോക്കൂ, എല്ലാ സിനിമകളും അത്തരം പ്രതിബദ്ധതകളോടെ ചെയ്യുന്നതാവണം എന്നില്ല. ഓരോ സിനിമയ്ക്കും ഓരോ ലക്ഷ്യമാണ് ഉള്ളത്. ചിലത് ആള്‍ക്കാരെ എന്റര്‍ടൈന്‍ ചെയ്യ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ചെയ്യുന്നത്. അതുപോലെ എല്ലാ സിനിമകളിലും സന്ദേശം പറയണം എന്നില്ല. പറഞ്ഞു വരുമ്പോള്‍ അങ്ങനെയൊരു സന്ദേശം കടന്നുവരാം.

    നിര്‍ണായകത്തെ ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രം എന്ന രീതിയിലല്ല സമീപിച്ചത്. അതേ സമയം ഒരു സന്ദേശം കൈമാറണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നില്ല. എന്റര്‍ടൈന്‍മെന്റിന് വേണ്ടി പറയുന്ന സിനിമ എന്റര്‍ടൈന്‍മെന്റാണ്, സമൂഹ്യ പ്രതിബദ്ധതയോടെ പറയുന്ന സിനിമ സമൂഹ്യപ്രതിബദ്ധതയുള്ള സിനിമകള്‍.

    ?പുരസ്‌കാരങ്ങള്‍ എന്നും വിമര്‍ശിക്കപ്പെടുന്നുണ്ട്

    തീര്‍ച്ചയായും അത് സ്വാഭാവികമാണ്. എല്ലാവരുടെയും ഇഷ്ടങ്ങള്‍ ഒരു പോലെയല്ലല്ലോ. പുരസ്‌കാരം നിര്‍ണയ്ക്കുമ്പോള്‍ ജൂറിയ്ക്ക് ഓരോ മാനദണ്ഡങ്ങളുണ്ട്. പുരസ്‌കാരത്തിന് വേണ്ടി സിനിമകള്‍ അയക്കുമ്പോള്‍ തന്നെ കാറ്റഗറിയും പറയുന്നുണ്ട്. എന്തുകൊണ്ട്, എങ്ങനെ ഈ ചിത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു എന്നൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. അങ്ങനെയാണ് ഇത്തവണത്തെ പുരസ്‌കാരവും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. പുരസ്‌കാരം ലഭിയ്ക്കുമ്പോള്‍ സന്തോഷിയ്ക്കുക, ലഭിക്കാതിരിക്കുമ്പോള്‍ ദുഃഖിക്കാതിരിക്കുക അത്രമാത്രം.

     vk-prakash-interview

    ?ആര്‍ട്ട് ഫിലിമുകളില്‍ നിന്ന്, ബാഹുബലി പോലുള്ള വമ്പന്‍ വാണിജ്യ സിനിമകളിലേക്ക് പുരസ്‌കാരം മാറുമ്പോള്‍

    അങ്ങനെയൊന്നില്ല. ആര്‍ട് ഫിലിം, കൊമേര്‍ഷ്യ ഫിലും എന്നൊരു തരംതിരിവ് പുരസ്‌കാര നിര്‍ണയത്തിലില്ല. നല്ല ക്വാളിറ്റിയും നല്ല കണ്ടന്റും ക്രാഫ്റ്റും ഉണ്ടോ എന്നാണ് നോക്കുന്നത്. നല്ല ക്രാഫ്റ്റും ക്രിയേറ്റീവിറ്റിയും ഒന്നിക്കുമ്പോഴാണ് നല്ല സിനിമ ഉണ്ടാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ ബാഹുബലി 2015 ല്‍ റിലീസ് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. എല്ലാ ഭാഷക്കാരും അത് ആസ്വദിയ്ക്കുകയും ചെയ്തു. അത്തരം കാര്യങ്ങളൊക്കെ നോക്കിയാവാം ജൂറി ബാഹുബലിയ്ക്ക് പുരസ്‌കാരം നല്‍കിയത്.

    ?ഇപ്പോള്‍ മരുഭൂമിയുടെ ആന ചെയ്തുകൊണ്ടിരിയ്ക്കുന്നു

    അതെ, ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞു. ഇതൊരു 'എന്റര്‍ടൈന്‍മെന്റ് ഹെയില്‍സ്' ചിത്രമാണ്. ബിജു മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പാഷാണം ഷാജി ഒരു പ്രധാന വേഷം ചെയ്യുന്നു. പ്രേമത്തിലെ കൃഷ്ണ ശങ്കറുണ്ട്. തൃശ്ശൂരിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്.

     vk-prakash-interview-

    ?അഭിനയിത്തിലും സജീവമാകുമോ?

    എന്റെ ശ്രദ്ധ സംവിധാനത്തിലല്ലേ. ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന ചെറിയ വേഷമാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. കലിയിലൊക്കെ അഭിനയിച്ചത് അങ്ങനെയാണ്.

    English summary
    Exclusive interview with VK Prakash
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X